ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിരണ്ടാം അദ്ധ്യായം - ഇരുപത്തിആറാം ലീല ൨൧൯

ഭയം എവിടെ? ഒന്നിമില്ല. അവർക്കു ആഗ്രഹിച്ചതു സാധിക്കണം. ഞാൻ അതിനുവേണ്ടി അച്ഛനെകൊന്നു; ഇനി നമുക്കു സുഖമായി ക്രീഡിക്കാം, ആരേയും ശങ്കിക്കേണ്ട. എന്നു പറഞ്ഞിട്ടു് രാത്രിയിൽ തന്നെ പിതാവിന്റെ മൃശരീരം എടുത്തു ദഹിപ്പിച്ചു. അനന്തരം അവിടെ കാമസിക്കുന്നതിനു സൌഖ്യമില്ലെന്നും പരഞ്ഞു് ഉണ്ടായിരുന്ന ധനങ്ങളുമെല്ലാം എടുത്തു മാതാവിനേയും പിടിച്ചുകൊണ്ടു ആ രാത്രിയിൽ തന്നെ ദേശാന്തര ഗമനത്തിനായി തിരിച്ചു. വഴിമദ്ധ്യേ കള്ളന്മാർവന്നു് അവന്റെ ധനവും സൌന്ദര്യവദിയായ മാതാവിനെയും അപഹരിച്ചു കൊണ്ടുപോയി.നാം ഒരു പ്രകാരത്തിൽ വിചാരിച്ചു പ്രവൃത്തിക്കുമ്പോൾ ദൈവം അതിന്റെ ഫലം മറ്റൊരു പ്രകാരത്തിൽ ആക്കീത്തീർക്കുന്നു എന്നുള്ളതിനു് ഇതൊരു ദൃഷ്ടാന്തമാണു്.

കയ്ക്കലുണ്ടായിരുന്ന ധനവും, പിതാവിനെക്കൊന്നു് തന്റെ ക്രിഡാ പാത്രമാക്കിക്കൊണ്ടു നടന്ന സൌന്ദര്യശാലിനിയായ മാതാവും എന്നല്ല വസ്ത്രാഭരണാദികൾപോലും ചോരന്മാരാൽ അപഹൃതനും കൌപിനമാത്രേശേഷിതനും ആയിത്തീർന്ന ആ ആധവിപ്രൻ തന്റെ വിധിവിപരീതങ്ങളേഓർത്തു വിലപിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു കൊണ്ടു ഭിക്ഷയെടുത്തു ഭക്ഷണവും കഴിച്ചുകൊണ്ടു വഴിനീളെ നടന്നു ചില ദിവസങ്ങൾ കഴിച്ചുകൂട്ടി.

അതേവരേയും ഭോഗാതിസക്തനും ക്രീഡതല്പരനുമായിരുന്ന ആ ഖലവൻ, ദാരദ്ര്യാന്ധകാരത്താൽ അത്യന്തം മനശ്ശല്യകണ്ടപൂർ‌ണ്ണങ്ങളായ ദുഃഖഗർത്തങ്ങളിൽ അകപ്പെട്ടു വല്ലാതെ കുഴങ്ങിവശായപ്പോൾ താൻ കീഴിൽചെയ്ത പ്രവൃത്തികളെപു്പോറ്റി ഇങ്ങനെ വിചാരിച്ചു.

“അയ്യോ! ഞാൻ ചെയ്തതെല്ലാം പാപം എന്നെജനിപ്പിച്ച പിതാവിനെ ഞാൻ കൊന്നു. പ്രസവിച്ചുവളർത്തിയ മാതാവിനെ ഞാൻ പിടിച്ചു പുണർന്നു. അവരെ കൊണ്ടുപോയി കള്ളന്മാർക്കു കൊടുത്തു. എന്റെ പ്രവൃത്തിദോഷംകൊണ്ടു് എന്റെ അച്ഛനും, അമ്മയും, ധനവും, വീടും എല്ലാം നശിച്ചു. ഇനിക്കിപ്പോൾ ആരും ആശ്രയവും ഇല്ലാ. ദുഃഖവും പാപവും മാത്രം ശേഷിച്ചു. പിതൃനിഗ്രഹവും മാതൃസംഗവും ചെയ്ത എന്റെ പാപം എങ്ങനെപോകും. ഈ മഹാപാത്തെ നശിപ്പിക്കാതെ എനിക്കു ഗതി എവിടെകിട്ടും. ഇനി ഏതുവഴിയാലോചിച്ചെങ്കിലും പാപവിമോചനം ചെയ്വാമൻ തന്നെ ശ്രമിക്കണം. അതിനു് ആദ്യമായി തീർത്ഥാടനം തന്നെചെയ്യാം. തീർത്ഥാടനംകൊണ്ടു തീരാത്ത പാപങ്ങൾ ഒന്നുമില്ലെന്നാണല്ലോ മഹത്തുക്കളുടെ അഭിപ്രായം.” ബ്രാഹ്മണകുമാരൻ ഇപ്രകാരം വിചാരിച്ചുകൊണ്ടു്, തീർത്ഥാടനത്തിനായി തിരിച്ചു.

പിതൃഹത്യമൂലം ഉണ്ടായ ബ്രാഹ്മണഹത്യാമൂസലവുമായി പുറകേചെന്നു് പീഡിക്കാനും തുടങ്ങി. പുറകിൽ അയോമുസലംകൊണ്ടു്, തന്നെ പീഡിപ്പിക്കുന്ന ഭീഷണസത്വം എന്താണെന്നു കൂടെക്കൂടെ തിരിഞ്ഞുനോക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/241&oldid=170619" എന്ന താളിൽനിന്ന് ശേഖരിച്ചത്