ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൩൩-ാം അദ്ധ്യായം

സിദ്ധനുമായി അങ്കംവെട്ടി അസ്ത്രാചാര്യന്റെ ഭാര്യയെരക്ഷിച്ച

ഇരുപത്തി ഏഴാമത്തെലീല

വീണ്ടും അഗസ്ത്യമഹർഷി വസിഷ്ടാദികളെനോക്കി മന്ദസ്മിതപൂർവം അല്ലെയോ മഹർഷിസത്തമന്മാരെ! ചണ്ഡികേശനായ വാലാസ്യനാഥൻ അങ്കംവെട്ടി സിദ്ധനെവദിച്ചു് അസ്ത്രാചാര്യന്റെ ഭാര്യയെ രക്ഷിച്ചഅത്ഭുതകരവും പാപവിനാശനവും ആയ ലീലയെ നിങ്ങൾ കേട്ടിട്ടുണ്ടോ എന്നുചോദിച്ചു.

മഹർഷിമാർ അതുകേട്ടു് ഇല്ല. ഞങ്ങൾ ഈ ലീല കേട്ടിട്ടില്ല. ഹാലാസ്യനാഥന്റെ ആ ലീല കൂടി ഞങ്ങളെ കേൾപ്പിക്കണം. ഭഗവാന്റെ ഓരോ ലീലകളും കേൾക്കുതോറും ഞങ്ങൾക്കുമ്ല്ക്കുമേൽ ഉള്ള ലീലകളെ കേൾക്കണമെന്നു വലുതായ ആഗ്രഹംവർദ്ധിച്ചുവരുന്നു. കരുണാനിധിയും ശൈവൈഗമവേദിയും ആയ നിന്തിരുവടി കാലതാമസമെന്ന്യെ ആരുളിചെയ്താവും എന്നപേക്ഷിച്ചു.

അഗഗസ്ത്യൻ‌ അതുകേട്ടു താഴെവരുമാറു് വീണ്ടും കഥയാരംഭിച്ചു.

പണ്ടു് മനോഹരമായ മധുരാപുരത്തിൽ അതിസമർത്ഥനായ ഒരു ആയുധശിക്ഷകൻ ഉണ്ടായിരുന്നു. അവൻ ദിവസംപ്രതിയും ഓരോയാമസമയം ഭടന്മാരെ അയുധാഭ്യാസം ശീലിപ്പിച്ചതിന്റെശേഷം ഹാലാസ്യമഹാക്ഷേത്രപ്രദർക്ഷിണാദികളെച്ചെയ്തു് അദ്ദേഹത്തെ സേവിക്കുന്ന പതിവുണ്ടായിരുന്നു. ഈ ആയുധശിക്ഷകനു് ശിഷ്യന്മാരായി അനവധഭടന്മാരെ കിട്ടുകയും അവരെല്ലാം ഇദ്ദേഹത്തിന്റെ ശിക്ഷാസാമർത്ഥ്യംകൊണ്ടു് സമർത്ഥന്മാരായ യോദ്ധാക്കളായി തീരുകയുംചെയ്തു. അനന്തരം അദ്ദേഹത്തിന്റെ ശിഷ്യന്മാർ യഥാശക്തി ദക്ഷിണയും നൽകി ആയുധപരിശീലവും പൂർത്തിക്കി രാജാവിന്റെ സൈന്യത്തിൽപോയി ചേർന്നു.

അതിൽപിന്നെ ദുർമ്മതിയും പാപബുദ്ധിയും ആയ ഒരു സിദ്ധൻ ഈ അസ്ത്രീചാര്യന്റെ അടുക്കൽ വന്നു് തന്നെ ആയോധനപരിശീലനം ചെയ്യിക്കണമെന്നപേക്ഷിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/244&oldid=170622" എന്ന താളിൽനിന്ന് ശേഖരിച്ചത്