ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൪ ഹാലാസ്യമാഹാത്മ്യം.

ഗുണവാനും ക്ഷമാനിധിയും ദ്വന്ദ്വഭാവനാരഹിതനും സുന്ദരേശ്വരഭക്തനുമായ ആ അസ്ത്രാചാര്യനു് ശിഷ്യന്റെ മേൽപ്രകാരമുള്ള മർമ്മഭേദകങ്ങളായ വാക്കുകൾ കേട്ടതിൽ യാതൊരുഭാവപകർച്ചയും ഉണ്ടായില്ല. നിർമ്മലമാനസന്മാരും ഭക്തശിരോണികളുമായ ആളുകൾക്കു മനോപമാനങ്ങളും ബന്ധുശത്രുഭാവങ്ങളും ഒന്നും ഒരിക്കലും ഉണ്ടാകുന്നതല്ലല്ലോ. അവർഎല്ലാംസർവേശ്വരങ്കൽ സമർപ്പിക്കും. ഭക്തവത്സലനായ ഭഗവാൻ അവരുടെ എല്ലാ അഭീഷ്ടങ്ങളേയും സാധിച്ചുകൊടുക്കുകയും അവർക്കു നേരിടുന്ന സകല ആപത്തുകളിൽനിന്നും അവരെ രക്ഷിക്കുകയും ചെയ്തുകൊള്ളും.‌

അതിന്റെ ശേഷം അത്യന്തം ദുർബ്ബുദ്ധിയായ സിദ്ധൻ; ദിവസംപ്രതിയും അസ്ത്രാചാര്യന്റെ വീട്ടിൽപോയി ആരുമറിയാതെഅദ്ദേഹത്തിന്ഫെ ഭാര്യയോടു്, “തരമുണ്ടോ? തരമുണ്ടോ? എന്നു കാമാർ‌ത്തനായി ചോദിക്കയും ആ സാദ്ധ്വിക്കു സിദ്ധന്റെ ചോദ്യം മനസ്സിലാകായ്കയാൽ "ഒന്നുംഅറിഞ്ഞുകൂടാ" എന്നുത്തരം പറയുകയും ചെയ്തുവന്നു. ഒരുദിവസംപോലും ഒഴുവുകൂടാതെ സിദ്ധൻ ഇങ്ങനെ ചോദിക്കുകയും അചാര്യപത്നികാര്യം മനസ്സിലാക്കാതെ മേൽപ്രകാരം മറുപടി പറയുകയും ചെയ്തുവരുന്ന കാലത്തിൽ ഒരുദിവസം പതിവിൻപ്രകാരം സിദ്ധൻ അസ്ത്രാചാര്യഭവനതതിൽ ചെന്നപ്പോൾ ഗൃഹണിയല്ലാതെ മറ്റാരും അവിടെ ഇല്ലെന്നറിയുകയാൽ തന്റെ ആഗ്രഹപൂർത്തിക്കു ഇതുതന്നെ തക്കസമയം എന്നും നിശ്ചയിച്ചു ആചാര്യപത്നിയുടെ കയ്ക്കു പിടിച്ചുംകൊണ്ടു തന്റെ മനോഗതത്തെ തുറന്നുപറഞ്ഞു.

അധമാധനായ ആ സിദ്ധന്റെ നീചകൃത്യംകൊണ്ടും ശ്രവണദുസ്സഹമായ അവന്റെ അഭിപ്രായംകേട്ടും അത്യന്തം ഭയാകുലയും വ്യസനാക്രാന്തവും രോഷപോഷിതയും ആയ ആചാര്യപത്നി അതിവേഗത്തിൽ സിദ്ധന്റെ കൈ തട്ടിയുംവച്ചു് ഗൃഹത്തിനുള്ളിൽ ഓടിപ്പോയി ഒളിച്ചു. വഞ്ചനയും അപമാനവും വെളിപ്പെടുത്തരുതെന്നുള്ള ബുധമതം അനസരിച്ചു അചാര്യപത്നി ഈ വീവരം അവരുടെ ഭർത്താവിനെപ്പോലും അറിയിച്ചതും ഇല്ല. ഈ അവസരത്തിൽ ഭക്തരക്ഷണലോലുപനും കൃപാശാലിയുംദേവാദിദേവനും ആയ ഹാലാസ്യനാഥൻ ഈ വിവരം അറിഞ്ഞു് അസ്ത്രാചാര്യന്റെ വേഷംധരിച്ചു ഉടൻ അവിടെഎത്തി സിദ്ധനെനോക്കി ഇങ്ങനെ പറഞ്ഞു:_

“എടോ സിദ്ധ! നീ യുവാവും ഞാൻ വൃദ്ധനുംആണു്. എങ്കിലും നമുക്കു് രണ്ടുംപേർക്കുംതമ്മിൽ ഒരു അങ്കം വെട്ടണം. പരമേശ്വരിയായ ചണ്ഡിക ആർക്കാണുവിജയം നൽകുന്നതെന്നറിയാമല്ലോ"

സിദ്ധൻ ഇതുകേട്ടു് വളരെ കോപത്തോടുകൂടെ, ഹാ! ഹാ! വൃദ്ധന്റെ ഈ അഗ്രഹം കാലോചിതമായതുതന്നെ; സന്ദേഹമില്ല. ആറ്റുദർപ്പപ്പൂവുപോലെ നരച്ചു വെളുത്ത തൊലി തൂങ്ങിയ കിഴവച്ചാരെ അങ്കംവെട്ടി ജയിച്ചാൽ ബലവാനുള്ളതു ബഹുമതി എന്തു്? ഒന്നുമില്ല. എങ്കിലുംഎന്റെ മറ്റൊരു ഇഷ്ടസിദ്ധിക്കുള്ള ബാധയൊഴിയുമല്ലൊ. ഇവന്റെ കഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/246&oldid=170624" എന്ന താളിൽനിന്ന് ശേഖരിച്ചത്