ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിനാലാം അദ്ധ്യായം - ഇരുപത്തിഎട്ടാം ലീല ൨൭൧

രാജാവിന്റെ അസ്ത്രങ്ങൾ ഏറ്റു് വിഭിന്നഗാത്രനും പരമശിവന്റെ ശിരോഭൂഷണമായ ബാലചന്ദ്രന്റെ അംശുക്കൾകൊണ്ട് നിർവിഷവീര്യനുംമായ ആ സർപ്പേന്ദ്രൻ അതിന്റെ ശേഷം അത്യന്തം വിപുലവും അത്ഭുതകരവുമായ ഒരു പർവതമായിത്തീർന്നു. ഇന്നും അതിന്റെപേരു നഗശൈലം എന്നാണു്.

പരമശിവൻ തന്റെ ചൂഡാമണിയായ ശശാങ്കന്റെ കിരണങ്ങളെക്കൊണ്ട് ആ സ്ഥലം മുഴുവൻ മധുരീകരിച്ചത് നിമിത്തമാണ് ഇപ്പോഴും ആ പട്ടണത്തിന് മധുരാപുരം എന്നുപേരു പറഞ്ഞുവരുന്നത്. ഹലാസ്യനായ സർപ്പം സമീപത്തിൽ ശൈലാകൃതിയായിവസിക്കുന്നതുകൊണ്ടു ക്ഷേത്രത്തിന് ഹാലാസ്യമെന്നുള്ള പേരുണ്ടാവുകയും അത് ത്രൈലോക്യവിശ്രുതമാടി തീരുകയും ചെയ്തു.

ഉത്തമോത്തമനും രാജാധിരാജാവുമായ അനന്തഗുണപാണ്ഡ്യൻ സുന്ദരേശ്വരന്റെ അത്യത്ഭുതമായ കാരുണ്യം കണ്ടു് ഇതിൽപരമില്ലാത്ത സന്തോഷത്തോടുകൂടെ ഭക്തിപൂർവ്വം മഹേശ്വരനായ അദ്ദേഹത്തിനെ ഇടതടവില്ലാതെ സ്തുതിക്കുകയും വന്ദിക്കുകയും ചെയ്തുംകൊണ്ടു് സർവ്വൈശ്യര്യസമന്വിതനായി ചിരകാലം ഭൂപരിപാലനം ചെയ്തു.

അല്ലയോ! മുനിനായകന്മാരെ! ഹാലാസ്യനാഥനായ ശ്രീസുന്ദരേശ്വരന്റെ അത്ഭുതമനോഹരവും പരിപാവനവുമായ ആ ഇരുപത്തെട്ടാമത്തെ ലിലയെ ശ്രദ്ധാഭക്തികളോടുകൂടെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്ക് സർവ്വദുഃഖങ്ങളും തീരുകയും അഭീഷ്ടങ്ങൾ സിദ്ധിക്കുകയും ചെയ്യുമെന്നുമാത്രമല്ല അവർക്ക് ഒരുകാലത്തും വിഷഭയം ഉണ്ടാകുന്നതുമല്ല.

൩൪-ാം അദ്ധ്യായം

നഗ്നാഭിചാരങ്കൊണ്ടുണ്ടായസർപ്പത്തെ വധിച്ച

ഇരുപത്തെട്ടാം ലീല സമാപ്തം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/253&oldid=170632" എന്ന താളിൽനിന്ന് ശേഖരിച്ചത്