ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിഅഞ്ചാം അദ്ധ്യായം - ഇരുപത്തിഒൻപതാം ലീല ൨൭൫

യ്തകൂട്ടത്തിൽ ഞാൻ ഹാലാസ്യനാഥനായ സുന്ദരേശ്വരന്റെ മാഹാത്മ്യങ്ങളേയും അറിയിച്ചു. രാഘവൻ സുന്ദരേശ്വരമഹത്വങ്ങളെ ഏതൊരുക്ഷണത്തിൽ എന്റെ മുഖദ്വാരാഗ്രഹിച്ചുവോ ആ ക്ഷണത്തിൽത്തന്നെ അദ്ദേഹം ഹേമപത്മാകരത്തിൽ പോയി സ്നാനംചെയ്ത് കാമാരിവല്ലഭയും, ആശ്രിതകല്പകവല്ലിയുമായ മീനാക്ഷീഭഗവതിയെ ഭക്തിയോടുകൂടെ പൂജിച്ചുംവച്ച്, ഭക്താർത്തിഭഞ്ജനും സർവ്വശക്തനും ആയ സുന്ദരേശ്വരന്റെ മുലലിംഗത്തെ ഉപചാരങ്ങളോടുംകൂടെ പൂജിച്ച്, സ്വമനോരഥസിദ്ധിക്കായിക്കൊണ്ട് ഇപ്രാകാരം പ്രാർത്ഥിച്ചു. <poem> ശംഭോ!ശങ്കരസർവജ്ഞ! സർവകല്യാണകാരണ! കരുണാകരകാലാരെ! കാമിതാർത്ഥപ്രദായക! (൧)

കാളകൂടസൽക്കണ്ഠ! കദംബനായക! ഭൂലോകശിവലോകേശ! പുരന്ദരവിമാനഗ! (൨)

സന്തിപുണ്യാന്യനേകാനി തവക്ഷേത്രാണിഭൂതലേ ഹാലാസ്യാഖ്യമിദംക്ഷേത്രമത്യന്തംമഹാത്ഭുതം. (൩)

അനുഗ്രഹാർത്ഥംജഗതാം ത്വൽകൃതൈരപദാനകൈഃ പരിതഃപർവതാകാരൈ നിശ്ചപ്രത്യക്ഷവിശേഷതഃ (൪)

ഹർത്തുസർവാണിദുഃഖാനി ദാതുസ്സർവാശ്വസമ്പദഃ ത്വല്ലിംഗസ്യസമംനാസ്തി ജനനാംദൃഷ്ടമാത്രതഃ (൫)

മഹാപാപൌഘസംഹർത്തുർ മ്മഹാതീർത്ഥസ്യസർവദാ സർവാസിദ്ധീസംപ്രദാതു സ്തുല്യംതീർത്ഥംനവിദ്യതെ. (൬)

ക്വചിൽ ക്ഷേത്രസ്യമാഹാത്മ്യം ക്വചിൽലിംഗസ്യവൈഭവം ക്വചിൽ തീർത്ഥസ്യവൈശിഷ്ട്യം ഹാലാസ്യേവിദ്യതേത്രയം (൭)

തസ്മാദത്രമഹാസിദ്ധി സ്സർവേഷാമസ്തിജന്മിനാം അസ്മാകമപികാര്യാണാം സിദ്ധിസ്സ്യാദത്രനിശ്ചയഃ (൮)

ഹാലാസ്യേശ്വര! ദേവ! മല്ക്കാര്യമതിദുഷ്കരം തത്സിദ്ധിശ്ചയഥാസദ്യോ ഭവിഷ്യതിയഥാക്രമം. (൯) <poem> അമിതമായ ഭക്തിയോടുകൂടെ രഘുവംശോത്തമരത്നമായ ശ്രീരാമൻ മേൽപ്രകാരം പ്രാർത്ഥിച്ചുകൊണ്ട് അഞ്ജലീബദ്ധനായി നിൽക്കുമ്പോൾ, കർണ്ണാമൃതമായ ഈശ്വരഭാഷിതം അശരീരിയായി താഴെ വരുമാറു കേട്ടു.

അല്ലയോ സൂര്യവംശാളംകാരനും വിക്രമവാരിധിയും ആയ രാഘവ! നിന്റെ കാര്യസിദ്ധിക്കുവേണ്ടി ഞാൻ പറഞ്ഞുതരാം. നീ മർക്കടസൈന്യങ്ങളോടുകൂടെ എന്റെ ലിംഗത്തിന് ആഗ്നേയദിക്കിൽപോയി സമുദ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/257&oldid=170636" എന്ന താളിൽനിന്ന് ശേഖരിച്ചത്