ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൬ ഹാലാസ്യമാഹാത്മ്യം.

ത്തിൽ ചിറകെട്ടി അതുവഴി ലംകയിൽപോയി രാവണനെ കുലത്തോടുകൂടെ നശിപ്പിച്ചുംവച്ച് സാധ്വീമണിയും നിന്റെ പത്നിയുമായ സീതയെ വീണ്ടുകൊള്ളുക. നിന്റെ ഉദ്ദേശ്യപ്രകാരംതന്നെ ആ കാര്യമെല്ലാം നിറവേറും. രാവണൻ എത്ര ബലശാലിയും ബന്ധുസഹായം ഏറിയവനും ആണെങ്കിലും അവനെ നിനക്കു ജയിക്കുന്നതിനും സഹധർമ്മിണിയായ സീതയെ ലഭിക്കുന്നതിനും സംഗതിയാവുമെന്നുമാത്രമല്ല ലംകയിൽനിന്നും നീ വാനരസൈന്യങ്ങളോടും സഹജനായ ലക്ഷ്മണനോടും, ജനകജയൊടും വാനരരാജാവായ സുഗ്രീവനോടും ഭക്തോത്തമനും ഭുജബലവീര്യവാനും ആയ ഹനുമാനോടും കൂടി അയോദ്ധ്യയിൽപ്പോയി സിംഹാസനാരോഹണംചെയ്ത് അനേകവർഷം ഭൂലോകചക്രവർത്തിയായി സസുഖം വസിക്കുകയും അവസാനത്തിൽ വൈകുണ്ഠപദം പ്രാപിക്കുകയും ചെയ്യും.

രാഘവൻ സുന്ദരേശ്വരന്റെ മേൽപ്രകാരമുള്ള അരുളപ്പാടുകൾകേട്ട് ചെലാംചലമെടുത്തുകെട്ടിയുംവച്ച് , സുന്ദരേശ്വരനെ വീണ്ടും വന്ദിച്ചിട്ട്, സുന്ദരേശ്വരശിവലിംരത്തിന്റെ ആഗ്നേയകോണുനോക്കിപ്പോയി സമുദ്രതീരം പ്രാപിച്ചു്, പർവ്വതങ്ങളും കുന്നുകളും മറ്റും ഇടിച്ചിട്ട് സമദ്രത്തിൽ ചിറയുണ്ടാക്കി അതുവഴി ലംകയിൽപ്പോയി സകുടുംബം രാവണനെ വധിച്ച് അവന്റെ സഹോദരനായ വിഭീഷണനെ ലംകയിൽ രാജാവാക്കി അബിഷേകം കഴിക്കയും അതേവരേയും രാക്ഷസരാജാവിന്റെ ബന്ധോവസ്തയിൽ ഇരുന്നിരുന്ന സീതയെ അഗ്നിപ്രവേശംചെയ്യിപ്പിച്ച് സംശുദ്ധയാക്കി അംഗീകരിക്കുകയും രാമനാഥാഖ്യമായ ശിവലിംഗത്തെ പ്രതിഷ്ഠിക്കുകയും ചെയ്തുംവച്ച് വീണ്ടും ഹാലാസ്യനാഥനെ സന്ദർശിച്ചിട്ട് ഭാര്യസഹജവാനരനായകാദികളോടുകൂടെ അയോദ്ധ്യയിൽപ്പോയി സിംഹാസനാരോഹണംചെയ്ത് രാജ്യപരിപാലനംനടത്തി ചിരകാലം അവിടെ സുഖവാസം ചെയ്യുകയും അവസാനത്തിങ്കൽ വൈകുണ്ഠപദത്തെ പ്രാപിക്കുകയും ചെയ്തു.

അല്ലയോ മുനിപുംഗവന്മാരെ! ഹാലാസ്യനാഥനായസുന്ദരേശ്വരന്റെ അതിപാവനമായ ഈ ഇരുപത്തിഒമ്പതാമത്തെ ലീലയെ കേൽക്കുകയും പഠിക്കുകയും ചെയ്യുന്നവരുടെ സകലപാപങ്ങളും നശിക്കുകയും അവർക്കു ഇഹപരങ്ങളിൽ സൌഖ്യലാഭം ഉണ്ടാവുകയും ചെയ്യും.

൨൫-ാം അദ്ധ്യായം

നഗ്നധേനുപതനം എന്ന

ഇരുപത്തിഒമ്പതാമത്തെ ലീല സമാപ്തം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/258&oldid=170637" എന്ന താളിൽനിന്ന് ശേഖരിച്ചത്