ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩സ- അദ്ധായം___ മുപ്പതാംലീല വ൭൯ ന്മാരാ ബ്രാമണോത്തമന്മാരെ രഹസ്യസ്ഥലങ്ങളിൽ വിളിച്ചുകൊണ്ടുപോയി യാഗത്തിനു മൌജ്ഞീ ബന്ധനത്തിനും, കാലക്ഷേമത്തിനും മറ്റുംവേണ്ട ദ്യവ്യങ്ങൾ കൊടുക്കുകയും ശിവക്ഷേത്രത്തിൽ കേടുഭ വിച്ചിട്ടുള്ള ഗോപുരങ്ങളുടേയും പ്രസാദങ്ങളുടേയും മതിൽക്കെട്ടുകളുടേയും മറ്റും ജീർണ്ണോദ്ധാരണം ചെ യ്യുകയും ആയിരംകാൽ മുണ്ഡപം ഉണ്ടാക്കുകയും സ്വർണ്ണംകൊണ്ട് ഒരു രഥം ഉണ്ടാക്കുകയും, പാലും, തൈരും, നെയ്യും, തേനും, ശർക്കരയും, പലഹാരങ്ങളും മറ്റുംകൂട്ടിദിവസംപ്രതിയും സദ്യനടത്തുകയും എന്നുവേണ്ട ലക്ഷവുമല്ല കോടിയുമല്ല ഒരു കണക്കും ഇല്ലാത്തദ്രവ്യം വാരി പരമശിവകാർയ്യങ്ങൾക്കും അദ്ദേഹത്തിന്റെ ഭക്തന്മാരുടെ പ്രീതിക്കുംവേണ്ടിചെലവാക്കി. അക്കൂട്ടത്തിൽ മന്തിഗണങ്ങളുടെയും മറ്റുള്ളവരുടേയും ബോദ്ധത്തിനുവേണ്ടി സൈന്യങ്ങളെ ശേഖരിക്കുന്നതിനെന്നുള്ള നാട്യത്തിൽ ഭ്രത്യ ന്മാരെ നാലുവഴിക്കും ഓടിക്കുകയും ചെയ്തുവന്നു. സുന്തരസാമന്തൻ ഇങ്ങനെ മഹേശ്വരപൂജയും ശിവ സേവകശുശ്രൂഷണവും എടവിടാതെ ചെയ്തുതുമങ്ങി ഏകദേശം ആറുമാസം കഴിഞ്ഞകാലത്തിൽ ഒരു ദിവസംകുലഭ്രഷണപാണ്ഡ്യൻ ശ്രീസുന്ദരേശ്വരഭക്തോത്തമനായ ആ സൈന്യാധിപനെ വിളി ച്ചുവരുത്തി ഇങ്ങനെ ചോദിച്ചു.

                      അല്ലയോ രണശൂരനായ ഭടാഗ്യഗണ്യാ!സുന്ദരസമാന്ത! നീ ഇതുവരെ എത്ര സൈന്യങ്ങളെ ശേഖരിച്ചു. ഭടന്മാർ എല്ലാവരും നല്ലധൈർയ്യശാലികളും സുശിക്തന്മാരും ആജ്ഞാ പാലിതന്മാരും വിശ്വസ്തന്മാരും ആണോ? നിന്നെ ചുമതലപ്പെടുത്തുന്ന ഏതുകാർയ്യവും ഭംഗിയായി ത്തന്നെ നിറവേറുമെന്നു ഇനിക്കു നല്ലതുപോലെ ബോധമുണ്ട്. എന്തെല്ലാം ആണ് സൈന്യങ്ങളെ ശേഖരിച്ചുതുടങ്ങിയതിൽപിന്നെ ഉണ്ടായിട്ടുള്ള സംഭവങ്ങൾ;ആരുടെയെല്ലാം സഹായം ലഭിച്ചു. എല്ലാം വിസ്തരിച്ചുപറയുക.
         സുന്തരാസാമന്തൻ അതുകേട്ട് വിനയപൂർവം ഇങ്ങനെ പറഞ്ഞു.    
         അല്ലയോ അന്നദാതാവായ പൊന്നുതമ്പുരാനെ! തിരുമേനിയുടെ ക്രപകൊണ്ട്, ഞാൻ അ

ക്ഷതബലശാലികളായ അനവധിഭടന്മാരെ ശേഖരിച്ചിട്ടുണ്ട്. അവർ എല്ലാവരും ഒന്നുപോലെ നല്ല അഭ്യാസികളും വിശ്വസ്തന്മാരും ആണ്. സൈന്യങ്ങളെ ചേർക്കുന്ന കാർയ്യത്തിൽ ഇനിക്ക് മഹിത ഗുണശാലിയും , മധുമധുനസേവിതനും , മലമകൾമണവാളനും ആയ സുന്ദരേശ്വന്റെ സഹായമല്ലാ തെ മറ്റാരുടേയും സഹായം ഉണ്ടായുട്ടുംഇല്ല. ഞാൻ ആഗ്രഹിച്ചിട്ടുംഇല്ല. ഭഗവാനായ ഹാലാസ്യനാ ഥൻതന്നെ ഇനിക്കു ഇതുവരേയും സൈന്യങ്ങളെ ശേഖരിച്ചുതന്നിട്ടുള്ളവനും മേലാൽ ശേഖരിച്ചു നൽകുന്നതും ഭക്തകൽപവ്രക്ഷമായ അദ്ദേഹംതന്നെ . എന്നെ സംബന്ധിച്ചുള്ള സർവവിധകാർയ്യ സിദ്ധികളുടേയും നിക്ഷേപസ്ഥാനം.

                 കുലഭുഷണപാണ്ഡ്യൻ അതുകേട്ടു, സുന്ദരസമാന്തൻ, ശിവഭക്തന്മാരിൽ അദ്വിതീയ നുംഭഗവാനായ സുന്ദരേശ്വരൻ ഭക്തവത്സലനും ആണന്നുള്ളതിനു സംശയമില്ല. നിർമ്മമാനസനും

ശിവഭക്താഗ്രണിയും ആയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/261&oldid=170640" എന്ന താളിൽനിന്ന് ശേഖരിച്ചത്