ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬-ാം അദ്ധ്യായം____മുപ്പതാം ലീല ൨൮൪ നിൽക്കുന്ന ഈ സൈന്യങ്ങളുടെ ജാതിയും ദേശവും തിരിച്ചറിഞ്ഞാൽ കൊള്ളാമെന്നുള്ള വലിയ മോഹമുണ്ട് .

             സേനാനായകനായ സുന്ദരസാമന്തൻ അതുകേട്ട് ഹാലാസ്യനാഥനായ സുന്ദരേ ശ്വരനെ മനസ്സിൽ ധ്യാനിച്ചുംകൊണ്ടും ആശ്ചർയ്യദായിയായ ആ സേനയിലുള്ള ഓരോ വകുപ്പ രകാരെയും വേത്രദണ്ഡമെടുത്തു് ചൂണ്ടികാണിച്ചുംകൊണ്ടിങ്ങനെപറഞ്ഞു.
                അല്ലയോ മഹാരാജാവായ കുലഭൂഷണപാല! അങ്ങു കണ്ടുകൊണ്ടാലും. ഇവർ 

കലിംഗദേശികന്മാരും അതിനടുത്തു നിൽക്കുന്നവർ ആന്ധ്രന്മാരും അതിനടുത്തവർ കർണ്ണാടക ന്മാരും അവർക്കപ്പുറം നിൾക്കുന്നവർ മഹാബലന്മാരും പരാക്രമശാലികളുമായ ഏതദ്ദേശിയന്മാ രുംഅതിനടുത്തവർ ബലശൌർയ്യസമമ്പിതന്മാരായ അവന്തീദേശോത്ഭവന്മാരും തത്സമീപ ത്തിൽ നിൽക്കുന്നവർ വിക്രമയുതന്മാരായ മഹാരാഷ്ടോത്ഭവന്മാരും അതിനടുത്തവർ മാഗത ദേശികന്മാരും അതിനടുത്തു നിൽക്കുന്നവർ മാളവന്മാരും അതിനടുത്തവർ വങ്കാളസംഭവന്മാരും അതിദീർഘന്മാരും അതിസ്തുലന്മാരും അതിശൌർയ്യപാലന്മിതന്മാരും ആയി അതിനടുത്തുനി ൽക്കുന്നവർ ഭയങ്കരശാലികളായ വ്യാധന്മാരും അതിനു അടുത്തവർ വിത്താശമീലം അത്യാഗത ന്മാരായകാശ്മീരദേശികന്മാരും മറ്റുള്ളവർ അതുലബലശാലികളും വിന്ധ്യപർവ്വതമദ്ധ്യസ്ഥന്മാരു മായ ശംബരന്മാരും ആകുന്നു.

        അല്ലയോ മഹാരാജാവേ! നിന്തിരുവടിയുടെ ധനംകൊണ്ടു് ഞാനാനദേശങ്ങളുൽനിന്നും

വരുത്തിയ സൈന്യങ്ങൾ ഇവരാണ്. ഇവരെപ്പറ്റിയുള്ള തിരുമേനിയുടെ അഭിപ്രായം എന്താണ്.

              കുലഭൂഷണപാണ്ഡനും മന്ത്രിമാരും സുന്ദരസാമന്തൻ കാണിച്ചുകൊടുത്ത സൈന്യങ്ങ

ളെകൊണ്ടു അത്യന്തം വിസ്മയിച്ചു. അനന്തരം അവർ , സോമസുന്ദരനോടു് ,സൈന്യമധ്യത്തിൽ അലംക്രതശരീരനും അശ്വാരൂഢനും ആയി കാണപ്പെടുന്ന ആൾ ആരാണെന്നു ചോദിച്ചു.

                സുന്ദരസാമന്തൻ അതുകേട്ടു് , അശ്വസൈന്യങ്ങളാൽ പരിസേവിതനും ഛത്രചാമര

ഭൂഷണനും ദിവ്യാഭരണധാരിയും ആയി സൈന്യമദ്ധത്തിൽ അശ്വാരൂഡനായിക്കാണുന്ന ആളിനേ യും അദ്ദേഹത്തോടൊന്നിച്ചുള്ള അനുചരന്മാരെയും താൻ അറിയത്തില്ലെന്നുപറഞ്ഞു. രാജാവതു കേട്ടു് ,ഉള്ളതുതന്നെ . നാനാധിഗന്തരങ്ങളിൽനിന്നും വന്നുകൂടിയ ഈ സൈന്യത്തിൽപ്പെട്ടവരിൽ ഓരോരുത്തരും ഏതേതെന്നു വ്യക്തമായി പറയുന്നതിനു് ആരെക്കൊണ്ടും പ്രയാസമാണ്. അങ്ങ നെ എല്ലാവരേയും തിരിച്ചുതിരിച്ചറിയണമെന്ന് ഇനിക്ക് താല്പർയ്യവും ഇല്ല. എന്തായാലും അവരെ ഇങ്ങോട്ടുവിളിച്ചുകളയാം . അവർക്കെല്ലാം സമ്മാനം നൽകണമെന്നു ഞാൻ വിചാരിക്കുന്നുണ്ടെ ന്നും പറഞ്ഞു് സേനാമധ്യത്തിൽ അശ്വാരൂഢനായി ശോഭിക്കുന്ന സുന്ദരേശ്വരനേയും അനുചരന്മാ രെയും രാജാവു് കൈകാട്ടിവിളിച്ചു.

ഉടൻതന്നെ ഹാലാസ്യനാഥനായ സുന്ദരേശ്വരനും അദ്ദേഹത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/265&oldid=170644" എന്ന താളിൽനിന്ന് ശേഖരിച്ചത്