ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬-ാം അദ്ധ്യായം മുപ്പതാം ലീല. ൨൮൫

     ഹാലാസ്യനാഥന്റെ വിശേഷതരങ്ങളായ ഈമാതിരി ലീലകളെക്കണ്ടു് അദ്ദേഹത്തിൽ ഇതില്പരമില്ലാത്ത ഭക്തിവിശ്വാസങ്ങളോടുകൂടിയവനായിത്തീർന്ന കുലർഭ്രഷണപാണ്ഡ്യൻ ഹാലാസ്യക്ഷേത്രത്തിലെ ഉപയോഗത്തിനായി അനവധി സ്വർണ്ണരത്നപ്പാത്രങ്ങൾ ഉണ്ടാക്കികൊടുക്കുകയും അത്യധികമായ ഭക്തിയോടുകൂടെ ഭഗവാനെ അനുദിവസവും പോയി സേവിക്കുകയും പൂജിക്കുകയും ചെയ്തുവന്നു. 
               ഹാലാസ്യാധിപനും നീപടാവീനാഥനും കരുണാവാരിരാശിയും ആ ശ്രിതവഝലനും ആയ ഈ മുപ്പതാമത്തെ ലീലെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു ഇഹലോഹത്തിൽ സകല സൌഭാഗ്യസിദ്ധിയും പരലോകത്തിൽ ശിവസായൂജ്യവും ലഭിക്കുന്നതാണു്. 
                                                 ൩൬     -ാം അദ്ധ്യയം . 
                     സൈന്യപ്രദർശനം എന്ന മുപ്പതാം ലീല സമാപ്നം.
                                                  ഹാലാസ്യമാഹാത്മ്യം 
                                   കേരളഭാഷാഗദ്യം 
                                                     ൩൭-ാം അദ്ധ്യയം.
                                               നീവീദാനംചെയ്ത 
                                  
                                             മുപ്പത്തിഒന്നാമത്തെലീല. 
 
                    അല്ലയോ വസിഷ്ഠാദിമഹർഷീശ്വരന്മാരെ! പരമശിവണപാണ്ഡ്യനു് അവ്യയദ്രവ്യത്തോടുകൂടിയ ഒരു സഞ്ചിയെ ദാനം ചെയ്തതായ അദ്ദേഹത്തിന്റെ മുപ്പത്തിഒന്നാമത്തെ ലീലയെ കേട്ടുകൊള്ളുവിൻ. ഇതിനെക്കേട്ടാൽ നിങ്ങളുടെസർവപാപങ്ങളും തീരും എന്നിങ്ങനെ പറഞ്ഞുകൊണ്ടു് കഥപറയാൻ തുടങ്ങി:___ 
                           പാണ്ഡ്യഭ്രപാലരത്നവും ശത്രുകുലാന്തകനും നീതിശാലിയും ഭക്തശിരോനണിയും ആയ കുലശേഖരപാണ്ഡ്യൻ ഭക്തിയോടുകൂടെ ഇന്ദുവാരാദികളായ എല്ലാ ശിവവ്രതങ്ങളേയും അനുഷ്ഠിച്ചു് സുന്ദരേശ്വര സേവയും രാജ്യപ

൨൪










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/267&oldid=170646" എന്ന താളിൽനിന്ന് ശേഖരിച്ചത്