ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯0 ഹാലാസ്യമാഹാത്മ്യം

കൂട്ടുംകൂടി നിന്നുംകൊണ്ടു്,അവരിൽ ചിലർ കണ്ണുപറിക്കാതെ അദ്ദേഹത്തെ തന്നെ നോക്കികൊണ്ടു നില്ക്കുകയും മറ്റു ചിലർ,കാക്കൽ വീണു നമസ്കരിക്കുകയും വേറെ ചിലർ,കരങ്ങൾ പിടിച്ചു ചുംബിക്കാൻ തുടങ്ങുകയും അന്യകൾ ഭിക്ഷ നൽകുകയും മറ്റു ചിലർ ചിത്രത്തിൽ എഴുതപ്പെട്ടവരെപ്പോലെ നിന്നിടത്തുതന്നെ നിന്നുപോവുകയും വേറെ ചിലർ അഗ്ഘ്യങ്ങൾ നൽകുകയും  ചിലർ പുഷ്പങ്ങൾപറിച്ചുകൊണ്ടുവന്നു് പാദപൂജയെ നിർവഹിക്കുകയും ,ചിലർ ആഭരണങ്ങൾ കൊണ്ടുവന്നു് കൊടുക്ികുകയും,ചിലർ,പാൽ നെയ്യു്,ശർക്കര,തേൻ,മുതലായവകളെ കൊടുക്കുകയും ,വേറെ ചിലർഎന്തോരു സാധനംകൊടുത്താൽ ഇദ്ദേഹം വഴിപ്പെടും,എന്നുള്ള വിചാരത്തോടുകൂടെ അദ്ദേഹത്തിനു ചുറ്റും ഭ്രമണം ചെയ്യുകയും,ചിലർ കാമതാപത്തോടുകൂടെ അദ്ദേഹത്തിനെ തടുത്തു നിർത്തുകയും ചിലർ അർദ്ധോന്മീലിതനയനകളായി ആലിംഗനത്തിനൊരുമ്പെടുകയും ചെയ്തു.
       കഠോരകുചഭാരകളും,കമനീയകളോബരകളും,ഗളിതവലയാംബര കുന്തളകളും,മനേഭവശരവ്രാതാശകലീകൃതഹൃദയകളും ആയ താപസപത്നികൾ മേൽപ്രകാരം അദ്ദേഹത്തിന്റെ പുറകേ ഓടുകയും മുമ്പിൽ ചാടിത്തടുക്കുകയും ഇടത്തും വലത്തും നിന്നുകൊണ്ടു് പലപ്രകാരത്തിൽ അലട്ടുകയും അപേക്ഷിക്കുകയും മറ്റും ചെയ്തിട്ടും,അവരുടെ ഉദ്ദേശസിദ്ധിക്കു് അനുകൂലമായ യാതൊരുസൌകര്യവും സുന്ദരേശ്വരൻ കൊടുത്തില്ല.
   ഹാലാസ്യനാഥനായ സുന്ദരേശ്വരഭിക്ഷുവിന്റെ ആ വൈരാഗ്യത്തെയും,തങ്ങളുടെഭാര്യമാരുടെ കാമപാരവശ്യത്തേയും മാമുനിമാർ ഇതില്പരമില്ലാത്ത വിസ്മയത്തോടുകൂടെ നോക്കിക്കണ്ടു്,സമാധിസ്ഥന്മാരും ദിവ്യചക്ഷസ്സോടുകൂടിയവരുമായ അവർ ഇതെല്ലാം ഹാലാസ്യനാഥനും ഭക്തവത്സലനുമായ പരമേശ്വരന്റെ ലീലതന്നെയെന്നുനിശ്ചയിക്കുകയും,സൌന്ദര്യശാലിയായ ഒരുപുരുഷനെ കണ്ടതിൽ തങ്ങളുടെ ഭാര്യമാർ ഇങ്ങനെ കാമാതുരകളായിപ്പോയല്ലോഎന്നുവിചാരിച്ചമാത്രയിൽ അവർക്കുണ്ടായ കോപംമൂലം അവർ അവരുടെ ഭാര്യമാരെനോക്കി,കാമാർത്തകളായ നിങ്ങൾ,മധുരാപുരവാസികളായ വൈശ്യന്മാർക്കു പുത്രികളായി ജനിച്ചു് ഈശ്വരസ്പർശനദർശനാദികളെ അനുഭവിക്കുമാറാകട്ടെ എന്നു ശപിക്കുകയും ചെയ്തു,

ശാപപ്രകാരം സുന്ദരികളായ ആ താപസപത്നികൾ എല്ലാവരുംമധുരാപുരവാസികളായ വൈശ്യന്മാരുടെ പുത്രികളായി ജനിച്ചു്.സൌന്ദര്യസൽഗുണയുക്തകളായ ആ കന്യകമാർ വെളുത്തപക്ഷത്തിലെ ശശാങ്കനെപ്പോലെ നാൾക്കുനാൾ അഭിവൃദ്ധിയോടുകുടിയ സൌന്ദര്യത്തോടുകൂടെ വളർന്നു യൌവ്വനയുക്തകളായി.കാണികൾ എല്ലാം അവരുടെ സൌന്ദര്യതേജാവിലാസത്താൽ ആകർഷിതന്മാരും ആയി.ഈകാലത്തിൽ ഹാലാസ്യനാഥനായ സുന്ദരേശ്വരൻ ശ്യൈകന്യകൾ താപസപത്നികളായിരുന്ന കാലത്തിൽ തണ്ടാർശരഭ്രാന്തികൊണ്ടു്,തന്നെ സ്പർശിക്കണമെന്നു് അവർക്കുണ്ടായിരുന്ന ആഗ്രഹത്തെ സാധിച്ചുകൊടുക്കുന്നതിനായി വളരെസുന്ദരനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/272&oldid=170652" എന്ന താളിൽനിന്ന് ശേഖരിച്ചത്