ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ാം അദ്ധ്യായം-മുപ്പത്തിരണ്ടാം ലീല ൨൯൧

 തേജസ്വിയും ആയ ഒരു വൃദ്ധവൈശ്യന്റെ വേഷം ധരിച്ചു്,അത്യന്തംശുഭ്രമായ വസ്ത്രവും ഉടുത്തു് ഉഷ്ണീഷവുംധരിച്ചു്,ചന്ദനപങ്കവുംഅണിഞ്ഞു് പാദാരവിന്ദദ്വയത്തിൽമെതിയടിയും ഇട്ടു്,ലലാടത്തിൽ സിന്ദൂരതിലകവുമണിഞ്ഞു് ഭംഗിയേറിയ കുണ്ഡലങ്ങൾ,കടകങ്ങൾ മുതലായവകളും ചാർത്തി കയ്യിൽ കുടയും പിടിച്ചു്,താംബൂപൂഗാദികളാൽ ശോഭിതയായ വദനാംബുജംകൊണ്ടു് രക്തകൈരവങ്ങളിൽ നിന്നുമിളക്കുന്ന വെണ്ണിലാവെന്നതു പോലെ പുഞ്ചിരിയുംതൂകി ശംഖശുക്താദികളെക്കൊണ്ടുണ്ടാക്കിയതായ അനവധി വിചിത്രവളകളെ 

പട്ടുസൂത്രത്തിൽ കൊരുത്തു് തോളിൽ ഇട്ടുംകൊണ്ടു വൈശ്യവീഥിയിൽ പ്രവേശിച്ചു്,വളവേണമോ? വളവേണമോ?എന്നു മധുരസ്വരത്തിൽ വിളിച്ചു.

സുന്ദരേശ്വരന്റെ മധുരനാദംകൊണ്ടു് തന്നെ ആകർഷിതകളായ അനവധി വൈശ്യകുമാരികൾ ഓടിവന്നു വളക്കാരനു നാലുവശവുമായി നിന്നുംകൊണ്ടു്,ഇനിക്കു വള തരിക!എന്നു

കൂട്ടംകൂട്ടമായി ആവശ്യപ്പെട്ടു.വൈശ്യൻ അതുകേട്ടു് ആ സുന്ദരികളിൽ ഓരോരുത്തരുടേയും കോമളങ്ങളായ കരപല്ലവങ്ങൾ പിടിച്ചുംകൊണ്ടു്,ഇരിക്കുക,നിങ്ങിൾക്കെല്ലാവർക്കും ഞാൻ വള തരാം എന്നു പറഞ്ഞു് ഓരോരുത്തരെയായി പ്പിടിച്ചു് ഇരുത്തി.സുന്ദരേശ്വര കരസ്പർശനം ഉണ്ടായ മാത്ര മുതൽ സുന്ദരികളായ ആ വൈശ്യകന്യകമാരുടെ ഹൃദയത്തിൽ ഉണ്ടായ കുളുർമ്മയും ആനന്ദവും എന്തെരുമാതിരിയായിരുന്നു എന്നുള്ളതു് എന്നാലെന്നല്ലാ ആയിരം നാക്കുള്ള അനന്തനെക്കൊണ്ടുപോലും പറഞ്ഞറിയിക്കാൻ ഒക്കുന്നതല്ല.ഹാലാസ്യനാഥന്റെ കരസ്പർശംകൊണ്ടു് വൈശ്യകന്യകൾക്കു മേൽപ്രകാരം ഉള്ള അവാച്യമായ ഹൃദയാനന്ദം ഉണ്ടായി എങ്കിലും ലജ്ജിതകളായ അവർ മറ്റുള്ളവരെ ധരിപ്പിക്കാൻവേണ്ടി വൈശ്യനോടു്,അല്ലയോ വളക്കാരനീ എന്താണു് എന്റെ കൈ വിടാത്തതു്? ഞാൻ ഇപ്പോൾ പോയി അമ്മയോടുപറയും, എന്നു പറഞ്ഞു.

    വൈശ്യരൂപിയായ സുന്ദരേശ്വരൻ അതുകേട്ടു്,വൈശ്യകുമാരികളായ നിങ്ങളുടെ കയ്ക്കു്,വൃദ്ധവൈശ്യനായ ഞാൻ പിടിക്കുന്നതുകൊണ്ടു് യാതൊരു ദോഷവും ഇല്ല.എന്നു പറഞ്ഞുകൊണ്ടു് അവരിൽ ഓരോരുത്തർക്കും വളകൾ കൊടുത്തു.സുന്ദരേശ്വരന്റെ കരസ്പർശനാനന്ദത്തെ വൈശ്യകുമാരികൾ വീണ്ടും ഓർക്കയാൽ അവർക്കാർക്കും അദ്ദേഹത്തിനെ വിട്ടുപിരിഞ്ഞു പോകാൻ തീരെ മനസ്സില്ലാതെ കൂട്ടംകൂട്ടമായി തിക്കിക്കവറി "അങ്ങു് തന്ന വള നല്ലതല്ല" വേറെ നല്ല വള തരികയെന്നു പറയുകയും ചിലർ ആദ്യം കിട്ടിയ വളകൾ പൊട്ടിച്ചുകളഞ്ഞുംവച്ചു് വെറുംകൈ കാട്ടി വീണ്ടും വള ചോദിക്കുകയും ചെയ്തു,വൈശ്യകരസ്പർശ ജാനന്ദത്തെ അനുഭവിച്ചു.അദ്ദേഹത്തിന്റെ കരസ്പർശനസുഖം

എങ്ങനെയെല്ലാമായിട്ടും അവർക്കു മുഴുക്കാഴികയാൽ അവർ,എല്ലാവരുംകൂടെ വൈശ്യനോടു ,അല്ലയോ വളക്കാരാ!നീ നാളെയും മറ്റെന്നാളും,എന്നല്ലാ എല്ലാദിവസവും വള കൊണ്ടുവരണം.വിലയിതാ വാങ്ങിക്കോള്ളുകയെന്നു പറഞ്ഞു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/273&oldid=170653" എന്ന താളിൽനിന്ന് ശേഖരിച്ചത്