ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൨ ഹാലാസ്യമാഹാത്മ്യം

                   നി  ഞാൻ നിങ്ങളെ കേൾപ്പിക്കാം.  പരിപാവനമായ ഈ ലീലാശ്രവണംകൊണ്ടു നിങ്ങളുടെ സകലദുഃഖങ്ങളും
                   അവസാനിക്കുകയും നിങ്ങൾക്കു് സർവ്വാഭീഷ്ടലാഭം ഉണ്ടാവുകയും ചെയ്യും.
                             ശ്രീമൽകൈലാസമുഖ്യങ്ങളും ഉത്തമങ്ങളും ആയ ശിവക്ഷേത്രങ്ങളിലെല്ലാം ലിംഗസമുൽപ്പത്തിയുണ്ടാകു
                   ന്നതിനു   മുമ്പായി  സപ്തപാതാളമൂലത്തിൽനിന്നും  സുന്ദരേശ്വരലിംഗം  ഉണ്ടായതുകൊണ്ടു്  മൂലലിംഗമെന്നുള്ള 
                   വിശേഷനാമത്തിനുകൂടി   പാത്രീഭൂതമായ  ഹാലാസ്യേശ്വരമഹാലിംഗത്തിൽ  ഉള്ളതുപോലെയുള്ള  പരമശിവ 
                   സാനിദ്ധ്യം മറ്റുയാതൊരു ശിവലിംഗങ്ങളിലും ഇല്ല.കൈലാസാദികളായ മഹാക്ഷേത്രങ്ങളിൽ ഉള്ള ലിംഗങ്ങൾ
                   എല്ലാം സർവലിംഗാത്മകമായ ഹാലസ്യേശ്വരമഹാലിംഗത്തിന്റെ ശാഖോപശാഖകൾ ആണു് . മേൽപ്രകാരം 
                   ഹാലസ്യേശ്വരമഹാലിംഗത്തിൽ  പരിപൂർണ്ണനായിരുന്നുകൊണ്ടു് കൈലാസാദികളായ  അന്യശിവസ്ഥാനങ്ങ 
                   ളിലെല്ലാം  സ്വസാനിദ്ധ്യം  സാധിച്ചുവരുന്നവനും  കൈലാസവാസിയും  ദേവദേവനും   കദംബവനനായകനും
                   ആയ  സുന്ദരേശ്വരൻ ഒരുദിവസം വടമൂലത്തിൽ ഉള്ള  സ്വകീയാസനത്തിൽ ഇരുന്നുംകൊണ്ടു് സമസ്തശിവധ
                   ർമ്മങ്ങളേയും ,  സകലാകമങ്ങളേയും , തത്വജ്ഞാനമയങ്ങളും  ശ്രവണപ്രിയങ്ങളുമായ  ശാസ്തസാരങ്ങളേയും 
                   മറ്റും പറ്റി നന്മി, ഭൃംഗി,മഹാകാളൻ,കുംഭോദരൻ, നികുംഭൻ മുതലായ ഗാനഗായകന്മാർക്കും,സനകസന്ദസനൽ  
                   ക്കുമാരസനാതന്മാരായ   മഹർഷിമാർക്കും   ഉപദേശിച്ചുകൊടുക്കുന്ന  അവസരത്തിൽ  ,  സ്കന്ദമാതാക്കളായ  
                   യക്ഷിണികൾ ആറുപേരും ഭസ്മരുദ്രാക്ഷധാരിണികളും ജടിലമാരുംഭക്തിസംയുക്തകളും ആയി ഭഗവൽസന്നിധി
                   യിൽ  പ്രവേശിച്ചു് അദ്ദേഹത്തെ ഭക്തിപൂർവം വന്ദിച്ചു  സ്തുതിച്ചുകൊണ്ടിപ്രാകാരം അപേക്ഷിച്ചു .
                                  
                            "അല്ലയോ ദേവ! സർവജ്ഞ! സുന്ദരേശ്വര! പിനാകപാണേ! അവിടത്തെ പരിപാവനമായ  പാദാംബു
                   ജരജഃകണങ്ങൾ ഭവമഹംബോധിയുടെ അത്യന്തം ആഴമേറിയ ഭാഗത്തിൽ ആണ്ടുകിടക്കുന്നവരെപ്പോലും കുരേറ്റി
                   അയക്കുന്നു. അവിടത്തെ സേവനം സർവൈശ്വര്യസാധകമായ  ചിന്തമണിയാണു് .  നിന്തിരുവടി  ഭക്തകളായ 
                   ഞങ്ങൾക്കു ദയവുചെയ്തു് അഷ്ടസിദ്ധികളെ ഉപദേശിച്ചുതരണം:__
           
                            ഭക്തവത്സലനായ ഭഗവാൻ യക്ഷിണികളുടെ അപേക്ഷകേട്ടു് , അത്യന്തം സന്തോഷത്തോടെ ഇപ്രകാരം 
                   പറഞ്ഞു.
                 
                          "അല്ലയോ യക്ഷിണികളേ! അഷ്ടസിദ്ധിപ്രാപ്തിക്കുള്ള വഴി ഞാൻ പറഞ്ഞുതരാം ; നിങ്ങൾ അവധാനപൂർവം

കേട്ടുകൊള്ളുവിൻ. പരിപൂർണ്ണയും പരാശക്തിയും അചൈതയും ആയ മഹേശ്വരിയെ സേവിച്ചാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/276&oldid=170656" എന്ന താളിൽനിന്ന് ശേഖരിച്ചത്