ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩00 ഹാലസ്യമാഹാത്മ്യം

                   ൽ കവിഞ്ഞസ്ഥലത്തെ  ആച്ഛാദനംചെയ്യുന്നതായ  അതിന്റെ ചുവട്ടിൽ നിങ്ങൾ ആറപേരും  ആയിരംവത്സരക്കാലം
                   തമസ്സുനിറഞ്ഞ  ശിലാരീപിണികളായി വസിക്കും .  അവിടെ അടുക്കൽ, അനാദിയും അമലവും  ഹാലസ്യവും എന്നുപേ
                   രോടുകൂടിയതുമായ ഒരുക്ഷേത്രവും,  ആ ക്ഷേത്രത്തിൽ മഹത്തരവും   അത്യന്തപാവനവും   സുന്ദരേശ്വരസംജ്ഞിതവു
                   മായ  എന്റെ മുലലിംഗവും ഉണ്ടു്.
                     
                         അനേകായിരംകോടിയുഗകാലങ്ങൾക്കുമുമ്പു തുടങ്ങിയ എന്റെ പരിപൂർണ്ണമായ നിത്യദിവ്യസാന്നിദ്ധ്യത്തോടുകൂടിയ 
                   ആ സുന്ദരേശ്വരലിംഗത്തിൽനിന്നും ഞാൻ ഗുരുമൂർത്തിയെന്നുള്ള പേരോടുകൂടെ അവതരിച്ചുവന്നു്  നിങ്ങൾക്കു  അഷ്ട  
                   സിദ്ധികളേയും  ഉപദേശിച്ചുതരാം ; അപ്പോൾ നിങ്ങളുടെ  ശാപവുംതീരും . അതിൽപിന്നെ നിങ്ങൾക്കു നിങ്ങളുടെ  സ്വ                      
                   ഭാവകോമളിമാവോടുകൂടിയ സ്വരൂപത്തോടുകൂടെ മത്സാമീപ്യത്തെ പ്രാപിച്ചു പരമഭോഗങ്ങളും അനുഭവിട്ടു സുഖിച്ചുരമിക്കു
                   കയുംചെയ്യാം ."

                         ഭഗവാൻ ഇപ്രകാരം യക്ഷിണികൾക്കു ശാപമോക്ഷവും കൊടുത്തു് നന്ദികേശ്വരന്റെ കൈയുംപിടിച്ചു് ശങ്കരീപ്രാസാ
                   ദത്തിലേക്കുപോയി . നിഗ്രഹാനുഗ്രഹശക്തനായ  ഭഗവാന്റെ  ശാപംഅനുസരിച്ചു്  യക്ഷികൾ  ശിലാരൂപിണികളായി  
                   വടമൂലത്തിലുംവസിച്ചു.
              
                         ശാപമോക്ഷപ്രകാരമുള്ള ആയിരംസംവത്സരം കഴിഞ്ഞ  അവസരത്തിൽ  ഭക്തവത്സലനായ ഭഗവാൻ സുന്ദരേ  
                   സ്വരൻ   ഹാലസ്യക്ഷേത്രത്തിൽ  ഉള്ള  തന്റെ  മൂലലിംഗത്തിൽനിന്നും  ദുരുമൂർത്തിയെന്നുള്ള നാമധേയത്തോടുകൂടെ
                   അവതരിച്ചു് , ശ്രീപട്ടമംഗലഗ്രാമത്തിൽ  ഉള്ള  ഊക്കൻവടവൃക്ഷത്തിന്റെ  ചുവട്ടിൽ  ശിലാരൂപിണികളായി  വസിക്കുന്ന 
                   യക്ഷികളുടെ സമൂപത്തിൽ പോയി അവർക്കു അണിമാദികളായ  അഷ്ടസിദ്ധികളും  ഉപദേശിച്ചുകൊടുത്തു. ഉടൻതന്നെ 
                   അവർ   ശാപമോചിതകളും  ജ്ഞാനമതികളും  പൂവവൽ  അതികോമളസ്വരൂപിണികളും  ആയി  തത്രപ്രത്യക്ഷീഭവിച്ചു .
                   അഷ്ടസിദ്ധിപ്രഭാവെകൊണ്ടു് അവർ ആകാശസഞ്ചാമുഖ്യങ്ങളായ അനവധി അത്ഭുതകർമ്മങ്ങളെ പ്രകടീകരിച്ചു . അ
                   നന്തരം അവർ കൈലാസാചലത്തിൽപോയി ശംകരാന്തിതത്തെ പ്രാപിച്ചു് അദ്ദേഹത്തിന്റെ  പാദസേവയുംചെയ്തു പര
                   മാനന്ദപൂർവം അവിടെ വസിച്ചു .
          
                         അല്ലയോ മുനിപുംഗവന്മാരേ! ഇപ്രകാരം ആണു് ഭഗവാനായ സുന്ദരേശ്വരൻ ഹാലസ്യത്തിൽ  ഉള്ള  തന്റെ മൂല 

ലിംഗത്തിൽ നിന്നും ഗുരുമൂർത്തിയായി അവതരിച്ചു് യക്ഷികൾക്കു അഷ്ടസിദ്ധികൾ ഉപദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/278&oldid=170658" എന്ന താളിൽനിന്ന് ശേഖരിച്ചത്