ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൪൨-ാം അദ്ധ്യായം.

രസവാദം കാണിച്ച

൨൬-ാം ലീല

അഗസ്ത്യൻ വീണ്ടും പറഞ്ഞു:- അല്ലയോമുനികളെ! സുന്ദരേശ്വരൻ സിദ്ധവേഷധാരിയായി രസവാദപ്രദർശനം ചെയ്ത മുപ്പത്തിആറാമത്തെ ലീല ഇനി ഞൻ നിങ്ങളെ കേൾപ്പിക്കാം. ഈ ലീല ഏറ്റവും സാരതരവും പരിപാവനവും അതിരില്ലാത്ത ഭക്തിയേയും അത്ഭുതത്തേയും ഒന്നുപോലെ വർദ്ധിപ്പിക്കുന്നതും ആകുന്നു.

ഭൂലോകത്തിൽ, സർവ മനോഹരവും പുരുഹൂതാദികളായ ദേവശ്രേഷ്ഠന്മാരാലും മുനീന്ദ്രന്മാരാലും ഒന്നുപോലെ അഭിഷ്ടുതവുമായ പുഷ്പവനമെന്നുപേരോടുകൂടിയ ഒരു പുരവും ആ സ്വർഗ്ഗതുല്യമായ പുരത്തിൽ, പുഷ്പവനനാഥൻ എന്ന പേരോടുകൂടെ സ്വയംഭൂതമായ ഒരു ശുവലിംഗത്തോടുകൂടിയ ക്ഷേത്രവും ഉണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റേയും ശിവലിംത്തിന്റേയും മാഹാത്മ്യത്തെപ്പറ്റി വർണ്ണിക്കുന്നതിന്, ആയിരം നാക്കുള്ള അനന്തനേക്കൊണ്ടുപോലും സാധിക്കുന്നതല്ല. ആ ക്ഷേത്രവളപ്പിനുള്ളിലുള്ള പൊടികൾപോലും ശിവലിംഗസദൃശങ്ങളാകയാൽ ബ്രഹ്മാദികൾപോലും പാദം കൊണ്ടു ചവിട്ടാതെ ദൂരത്തിൽ നിന്നുകൊണ്ടാണ്, പുഷ്പവനനാഥനെ സേവിക്കുന്നത്. നവഗ്രഹങ്ങളും ഭക്തിയോടുകൂടെ ക്ഷേത്രപ്രദക്ഷിണം ചെയ്തു ഈശ്വരനെ സേവിച്ചുവരുന്നു. ഇത്രത്തോളവും മാഹാത്മ്യമേറിയ ആ ക്ഷേത്രനാഥനായ പുഷ്പവനേശ്വരനെ അനുദിവസവും ഭക്തിയോടുകൂടെ സേവിക്കുകയും ധ്യാനിക്കുകയും, പൂജിക്കുകയും പൂജാവസാനത്തിൽ നൃത്തംചെയ്യുകയും ചെയ്യുന്നവളായി ആ ദിക്കിൽ ഒരു വേശ്യയുണ്ടായിരുന്നു. സൗന്ദര്യസമ്പന്നയും, ഗുണോജ്വലയും, പരമശിവന്റെയും പരമശിവഭക്തന്മാരുടെയും സേവയിൽ അപാരമായ ആസക്തിയോടുകൂടിയവളുമായ ആ കന്യാകാരത്നത്തിന്റെ നാമധേയം, ഹേമനാഥയെന്നായിരുന്നു.

അവൾ ബാല്യകാലംതുടങ്ങിയേ ദിവസംപ്രതിയും, അഞ്ചുനാഴികവെളുപ്പുള്ളപ്പോൾ എഴുന്നേറ്റ്, കുളിച്ച് ശരീരം മുഴുവൻ ഭസ്മംതേച്ച് രുദ്രാക്ഷമാലയും ചാർത്തി നിത്യകൃത്യങ്ങളുമെല്ലാം നടത്തി ശിവനേയും ശിവഭക്തന്മാരേയും പൂജിച്ചുവന്നിരുന്നു. അവളുടെ സാധാരണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/290&oldid=170669" എന്ന താളിൽനിന്ന് ശേഖരിച്ചത്