ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിരണ്ടാം അദ്ധ്യായം - മുപ്പത്തിആറാംലീല ൩൧൩

ജോലി പ്രദക്ഷിണനമസ്കാരസ്തോത്രങ്ങളെക്കൊണ്ടു് എല്ലാ സമയവും ഒന്നുപോലെ സദാശിവനെ പ്രസാപിക്കുകയായിരുന്നു. അവൾ അനുദിവസവും അന്നപൂർണ്ണേശ്വരിയുടെ കൃപാകടാക്ഷംകൊണ്ടു് ഷഡ്രസയുക്തമായ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി ശിവഭക്തന്മാർക്കു ദാനംചെയ്യുകയും അതിന്റെ ഉച്ഛിഷ്ടം ഭുജിക്കുകയും ചെയ്തുവന്നു. അവൾ ഇങ്ങനെയും പകൽ മുവുവൻ പരമശിവപ്രസാദത്തിനു വേണ്ടുന്ന കർമ്മങ്ങളെ ആചരിയ്ക്കകയും രാത്രിയിൽ തരുണന്മാരുമൊന്നിച്ചു് ക്രീഡിച്ച് അവരിൽനിന്നും കണക്കില്ലാത്തദ്രവ്യങ്ങൾ കൈക്കലാക്കി അവയും ശിവഭക്തന്മാരുടെ ഓരോ പ്രകാരത്തിൽ ഉള്ള ഇഷ്ടസിദ്ധികൾക്കായി ചെലവാക്കിയും ശിവാനന്ദസാഗരനിമഗ്നയായി കാലംകഴിച്ചുവരുന്ന കാലത്തിൽ ഒരിക്കൽ, ഏവംവിധങ്ങളായ ശൈവപൂജകളേയും ഭക്തഗണശുശ്രൂഷണങ്ങളേയും കൊണ്ടു് ഭക്താഗ്രഗണ്യയായിത്തീർന്ന അവൾക്കു്, ഒരു സ്വർണപ്രതിമയുണ്ടാക്കി പുഷ്കരവനനാഥനു സമർപ്പിച്ചാൽ കൊള്ളാമെന്നുള്ള മോഹം ജനിച്ചു. അനന്തരം അവൾ ശില്പികളെ വരുത്തി, പുഷ്കരവനനാഥനായ സാംബമൂർത്തിയുടെ ഒരു ഉത്സവവിഗ്രഹത്തിന്റെ പ്രതിമടയ്ക്കു വിധിപ്രകാരമുള്ള കരുവു പിടിപ്പിച്ചു. അതിന്റെശേഷം അവളേ‍ ഇങ്ങനെ വിചാരിച്ചു:_ “മെഴുകുകൊണ്ടു ബിംബത്തിന്റെ പ്രതിമയുണ്ടാക്കിയതുകൊണ്ടായില്ലല്ലോ. ബിംബംഉണ്ടാക്കണമെങ്കിൽ വളരെ വളരെ സ്വർണ്ണം വേണമല്ലോ. അതിനെന്താവഴി. എനിക്കിപ്പോൾ കിട്ടിവരുന്ന സംഖ്യ മുഴുവനും ചെലവാക്കിയേ ശിവഭക്തന്മാരുടെ അഷ്ടിമുട്ടതെ നടക്കൂ. അതിൽനിന്നും കുറെ അരിഷ്ടിച്ചെടുക്കാമെന്നുവെച്ചാൽ അവരുടെ കൊറ്റുമുടങ്ങുമെന്നു മാത്രമല്ല ലോഭിക്കയെന്നതു് എന്റെ സ്വഭാവത്തിനു വിരോധവും അത്രേ. സ്വർണ്ണമുണ്ടാവാൻ മറ്റുവഴിയും കാണുന്നില്ല. എന്താണു് ചെയ്യുക. ദയാലുവായ സുന്ദരേശ്വരൻതന്നെ എന്റെ ഈ ആഗ്രഹസിദ്ധിക്കു വേണ്ട വഴിയുണ്ടാക്കിത്തരട്ടെ.ആശ്രിതരക്ഷകനായ സ്വാമിയുടെ ദയവല്ലാതെ ഈ കാര്യത്തിൽ ഞാൻ മറ്റൊരു ശരണവും കാണുന്നില്ല.

വേശ്യാശിരോമണിയായ ഹേമനാഥ ഇപ്രകാരമുള്ള വിചാരങ്ങളോടുകൂടെ ചിലദിവസങ്ങൾ കഴിച്ചുകൂട്ടി. കോമളമായ അവളുടെ ശരീരം ആവിചാരംകൊണ്ടു് വെയിൽകൊണ്ടുവാടിയ താമരത്തണ്ടുപോലെയായി. കരുണാവരുണലയനായ ഭഗവാന്റെ കാരുണ്യത്തേയും പ്രതീക്ഷിച്ചു്. തന്റെ ആഗ്രഹസിദ്ധിക്കുള്ള മാർഗ്ഗവും ആലോചിച്ചു് അനന്യചിന്തയായിവാഴുന്ന ആ കാലത്തിൽ ഒരിക്കൽ സർവവ്യാപിയും സദാശിവവനും ആയ പരമേശ്വരൻ, ആ വനിതാമണിയും ഭക്താഗ്രസരയുമായ വേശ്യയുടെമനോരഥപുരണത്തിനുവേണ്ടി ഭസ്മരുദ്രാക്ഷാദി വിഭൂഷണനും, ഖടവ്വാംടപാണിയും, സ്ഫടികകുണ്ഡലവിഭൂഷിതനും സൌന്ദര്യയുക്തനും യുവാവും ആയ സിദ്ധന്റെ വേഷംധരിച്ചു്, ആ അംഗനാമണിയുടെ ഭവനത്തിൽ ദിവസംപ്രതി ഉണ്ണാൻപോകുന്ന ശിവഭക്തന്മാരോരുകൂടെപ്പോയി.

$൪൦$










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/291&oldid=170670" എന്ന താളിൽനിന്ന് ശേഖരിച്ചത്