ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിരണ്ടാം അദ്ധ്യായം - മുപ്പത്തിആറാംലീല ൩൧൫

ക്കായി എഴുന്നള്ളിയാലും. ഞാൻ ശിവഭക്തോഷ്ടകരമത്തെക്കാൾ പുണ്യമായി യാതൊരു പ്രവൃത്തിയും കാണുന്നില്ല. അതുകൊണ്ടു് അവിടത്തെ ആഗ്രഹസിദ്ധിക്കല്പംപോലും തടവുണ്ടാകുമെന്നു് വിചാരിക്കേണ്ട".

ഇഷ്ടാനുകൂലമായ ഹേമനാഥയുടെ മധുരതരമായ ഈ വാക്കുകൾ കേട്ടു് അതിസന്തുഷ്ടനായ സദാശിവൻ, ഇപ്രകാരം പറഞ്ഞു:_

“അല്ലയോ ഭക്താഗ്രഗണ്യയും സുഭഗയും ആയ കല്യാണി! ഹേമനായികേ! നിനക്കു തുല്യം ധർമ്മപാരായണിയായി ഒരു സ്ത്രീയും ലോകത്തിലെങ്ങും കാണുന്നില്ല. ഈ നിത്യമല്ലാത്ത ശരീരംകൊണ്ടു് അനശ്വരവും ഉത്തമമയും ആയ ധർമ്മങ്ങൾ‌ പലതും നീം സമ്പാദിച്ചിരിക്കുന്നു. എല്ലാ ധർമ്മങ്ങളിലുംവെച്ചു് ഉത്തമമായധർമ്മം ശിവധർമ്മമെന്നാണ്പൂജ്യപാദന്മാർ എല്ലാവരുടേയും ഐകകണ്ഠ്യേനയുള്ള അഭിപ്രായം. ശിവധർമ്മങ്ങൾ അനേകപ്രകാരത്തിൽ ഉള്ളതിൽ ശിവലിംഗാർച്ചനം ഉത്തമവും, ശിവഭക്തന്മാരെ പൂജിക്കുന്നത് അതിലും ഉത്തമമവും ആകുന്നു. നീ അതുരണ്ടും ഒന്നുപോലോ സാധിച്ചു. അന്നംകൊണ്ടും, അർത്ഥംകൊണ്ടും, ശരീരംകൊണ്ടും, ദയകൊണ്ടും, സത്യംകൊണ്ടും, വാക്കുകൊണ്ടും, ഒന്നുപോലെ ശിവധർമ്മത്തെ പരിപാലിച്ചുവരുന്ന നിന്നെപ്പോലെ ശിവധർമ്മമർമ്മജ്ഞാനമുള്ളവരായി മൂന്നുലോകത്തിലും ഒരുത്തരേയും കാണുന്നതല്ല. എല്ലംകൊണ്ടും നീ മഹാധന്യതന്നെ. യാതൊരു സന്ദേഹവും ഇല്ല. നിനക്കിപ്പോൾ, സദാശിവന്റെ ഒരു ഉത്സവേശ്വരമൂർത്തിയെ സ്വർണ്ണംകൊണ്ടുണ്ടാക്കിയാൽകൊള്ളാമെന്നു ആഗ്രഹമുള്ളതായി ഞാൻ വിചാരിക്കുന്നു. എന്താവാസ്തവംതന്നെയോ? ഞാൻ ഹാലാസ്യവാസിയായസിദ്ധൻ ആണു്. നിനക്കു നിന്റെ അഭീഷ്ടപ്രകാരമുള്ള ഒരും ബിംബം നിർമ്മിക്കുന്നതിനുവേണ്ട സ്വർണ്ണം ഉണ്ടാക്കിത്തരാനായി ഞാൻ വന്നിരിക്കുകയാണു്. എനിക്കു രസവാദം നല്ലതുപോലെ അറിയാം. നീ ഈ ഭവനത്തില് ഉള്ള വെള്ളിപ്പാത്രങ്ങളും ചെമ്പുപാത്രങ്ങളും ഇരുമ്പും ഉരുക്കും മറ്റുലോഹങ്ങളും കൊണ്ടുണ്ടാക്കിയിട്ടുള്ള എല്ലാ സാധനങ്ങളും എതുകൊണ്ടുവന്നാൽ രസവാദചക്ഷണനായ ഞാൻ അവയെല്ലാം സ്വർണ്ണമാക്കിത്തരാം.”

സിദ്ധവേഷധാരിയായ ഹാലാസ്യനാഥന്റെ അനുകമ്പാമസൃണമായ മേല്പറഞ്ഞ വാക്കുകളെ സന്തോഷസാഗാനിമഗ്നനയായ ഹേമനാഥ ഉടൻതന്നെ വീട്ടിനുള്ളിൽപോയി അവിടെയുണ്ടായിരുന്ന സൂചിവരെയുള്ള എല്ലാ ലോഹസാധനങ്ങളും എടുപ്പിച്ചുകൊണ്ടുവന്നു്, സിദ്ധന്റെ മുമ്പിൽ മറിച്ചുകൊടുത്തു.

സിദ്ധരൂപിണിയായ സുന്ദരേശ്വരൻ ഉടൻതന്നെ വെള്ളിപ്പാത്രം തുടങ്ങി തന്റെ മുമ്പിൽ കൊണ്ടുവന്നു മരിച്ചിരിക്കുന്ന ലോഹപാത്രങ്ങൾവരെ ഭസ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/293&oldid=170672" എന്ന താളിൽനിന്ന് ശേഖരിച്ചത്