ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൬ ഹാലാസ്യമാഹാത്മ്യം.

പാണിയായി സ്പർശിച്ചുംകൊണ്ടു്, ഇപ്രകാരം പറഞ്ഞു:_ “അല്ലയോ ഭക്താഗ്രഗണ്യനായ ഹേമനാഥേ! നീ ഈ ലോഹസാധനങ്ങൾ എല്ലാ വാരിക്കൊണ്ടുപോയി ഒരു അഗ്നികുണ്ഡം ഉണ്ടാക്കി ഇന്നുരാത്രി മുഴുവൻ അതിൽ ഇട്ടേക്കണം. നാളെരാവിലെ ചെന്നുനോക്കുമ്പോൾ അവ മുഴുവൻ,തങ്കത്തിനേക്കാൾ മാറ്റേറിയ സ്വർണ്ണക്കട്ടയായി കിട്ടക്കും. അതുകൊണ്ടു് നീ നിറെ നാമധേയപൂർവ്വമായ സദാശിവന്റെ ഉത്സവേശ്വംബിംബപ്രതിമയെയുണ്ടാക്കി പ്രതിഷ്ഠിച്ചുകൊള്ളുക.”

ഹേമനാഥ അതുകേട്ടു് സിദ്ധരൂപിയായ ഹാലാസ്യനാഥനെ വീണ്ടും സ്മരിച്ചുകൊണ്ടു പറഞ്ഞു:_ ”അല്ലയോ ഭഗവാനേ! സിദ്ധശ്രേഷ്ഠ! നിന്തിരുവടി ഊണുംകവിച്ചു് ഇന്നേദിവസം രാത്രിയിൽ ഇവിടെ താമസിച്ച് എന്നെ അനുഗ്രഹിച്ചിട്ടു്, അടുത്തദിവസം പോകണം. അവിടത്തെ സന്നിധാനം എനിക്കു ഇതില്പരമില്ലാത്ത ആനന്ദത്തെ തരുന്നുണ്ടു്. അതുകൊണ്ടു് എന്റെ ഈ അപേക്ഷയെക്കൂടി നിന്തിരുവടിസാധിച്ചുതരണം".

ഹേമനാഥയുടെ അത്യാദരവോടുകൂടിയ ഈ അപേക്ഷയ്ക്കു മറുപടിയായി സിദ്ധൻ യാതൊന്നും പറഞ്ഞില്ല. ഒരു മന്ദഹാസംമാത്രംചെയ്തു. അനന്താം തേജോസ്വരൂപിയായ ആ സിദ്ധൻ ആകാശമാർഗ്ഗേണ തിരോധാനം ചെയ്തു. ഹേമനാഥയ്ക്കും സഖികൾക്കും ഇതില്പരമില്ലാത്ത വിസ്മയം ഉദിച്ചു. ആഗതനായി സ്വർണം ഉണ്ടാക്കുന്നതിനുള്ള മാർഗ്ഗം ഉപദേശിച്ച സിദ്ധൻ ഹാലാസ്യനാഥനായ സുന്ദരേശ്വരൻതന്നെയെന്നു അവർ തീർച്ചയാക്കി. ഹേമനാഥയ്ക്കു സുന്ദരേശ്വരന്റെ വേർപാടുകൊണ്ടു് മനസ്താപവുംതന്റെ ഇഷ്ടപൂർത്തിക്കു ശരിയായ വഴി കിട്ടിയതുകൊണ്ടുള്ള വലുതായ സന്തോഷവും ഏകകാലത്തിൽ ഉദിച്ചു. അനന്തരം സിദ്ധൻ ഭസ്മവിലേപനം ചെയ്തുകൊടുത്ത ലോഹങ്ങൾ എല്ലാ അതിൽ കൊണ്ടുചെന്നിട്ടു് തീയും ജ്വലിപ്പിച്ചുംവെച്ചുപോയി പതിവുപോലെ നിദ്രയാരംഭിച്ചു. അഗ്നികുണ്ഡത്തിൽ ഇട്ട ലോഹപാത്രങ്ങള്ഡ എല്ലാം ഉരുകി ക സ്വർണ്ണക്കട്ടയായി കിടക്കുന്നതുകണ്ടു. അപ്പോൾ ഹേമനാഥയ്ക്കു അത്ഭുതവും സന്തോഷവും ഇന്നവണ്ണമെന്നു വിവരിക്കാൻ ആരെക്കൊണ്ടും ഒക്കുന്നതല്ലാ. അതിന്റെശേഷം അവൾ ബിംബനിർമ്മാണത്തിൽ അതിസമർത്ഥമായ ശില്പികളെവരുത്തി സിദ്ധോപദേശകർമ്മംകൊണ്ടു ലബ്ധമായ സ്വർണ്ണക്കട്ടകളെക്കൊണ്ടു്, യഥാവിധിസോമശേഖരനായ സദാശിവന്റെ അതിവിചിത്രമായ ഒരു ഉക്സവബിബം ഉണ്ടാക്കിച്ചു. അനന്തരം അതിനെ ശിവാഗ്മജ്ഞന്മാരായ ആചാര്യന്മാരെക്കൊണ്ടു്, ശുഭമുഹൂർത്തിത്തിൽ പ്രതിഷ്ഠിപ്പിച്ചിട്ടു്, ഭക്തിപൂർവം നസ്കരിച്ചു. അവൾ നസ്കരിച്ചെഴുന്നേറ്റു ബിബത്തിൽ നോക്കിയപ്പൾ ആ ബിബം അത്യുജ്വലമായ സൌന്ദര്യതേജസ്സിന്റെ നികേതസ്ഥാനമായികാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/294&oldid=170673" എന്ന താളിൽനിന്ന് ശേഖരിച്ചത്