ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൪൩-ാം അദ്ധ്യായം

സസൈന്യചോളനിപാതനംചെയ്ത

മുപ്പത്തിഏഴാം ലീല

അല്ലയോ മഹർഷീശ്വരന്മാരേ! ഇനി ഞാൻ നിങ്ങളോടു്, കദംബനവാസിയും ഭക്തമന്ദാരദാരുവും ആയ ഭഗവാൻ സുന്ദരേശ്വരൻ അതിപാവനവും അതിവിചിത്രവും ആയ മുപ്പത്തി ഏഴാം ലീലയെ വിസ്താരമായിപ്പറയാം. അത്യന്തം ആഴമേറിയതായ ഒരു വിശാലപുഷ്കരിണിയിൽ ചോളഭൂപതിയെ സൈന്യസമേതനായി ചാടിച്ച ഈ ലീല വളരെ സാരതമമായതാകയാൽ നിങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടുകൊള്ളുവിൻ എന്നിങ്ങനെ അഗസ്ത്യമഹർഷി, വസിഷ്ടാദികളെ അഭിമുഖമാക്കി ആഖ്യാനംചെയ്തുകൊണ്ടു്, താഴെ വരുമാറു്, ലീലാകഥനമാരംഭിച്ചു:-

“പാണ്ഡ്യാധിപനും രാജേശ്വരനും ആയ രാജേന്ദ്രപാണ്ഡ്യൻ ചിരകാലം അവരിയെ പരിപാലിച്ചു് ഒടുവിൽ അദ്ദേഹം കൈവല്യത്തെ പ്രാപിച്ചതിന്റെശേഷം അദ്ദേഹത്തിന്റെ പുത്രനായ രാജേശ്വരപാണ്ഡ്യനുരാജ്യാധിപത്യം ലഭിച്ചു. അദ്ദേഹവും വളരെക്കാലം ഭംഗിയാകും വണ്ണം ഭൂപരിപാലനം നടത്തി അവസാനത്തിൽ ശിവലോകം പ്രാപിച്ചു. അനന്തരം അദ്ദേഹത്തിന്റെ പുത്രനായ രാജഗംഭീരപാണ്ഡ്യനു് സിംഹാസനം ലഭിച്ചു. ശിവഭക്തന്മാർവെച്ചു് അഗ്രഗണ്യനായിരുന്ന അദ്ദേഹം ഗൃഹംതോറും ശിവലിംഗങ്ങളെപ്രതിഷ്ഠിച്ചു് പൂജിപ്പിച്ചിരുന്നു. ഒടുവിൽ അദ്ദേഹവും ശിവലോകഗതനായി. അതിന്റെ ശേഷം അദ്ദേഹത്തിന്റെ പുത്രനും പുത്രനായ പാണ്ഡ്യവംശപ്രജീപനും ചിരകാലം ഭൂപരിപാലനം നടത്തി ഈശ്വരസായൂജ്യത്തെ പ്രാപിച്ചു. അതിന്റെ ശേഷം അദ്ദേഹത്തിന്റെ പുത്രനും പുരുഹുതജേതാവും ആയ രാജരത്നം പുരുഹുതജേതാവെന്നുള്ള നാമത്തോടുകൂടെ രാജ്യപരിപാലനംകൈയേല്ക്കുകയുംപ്രഖ്യാതമായഭരണനൈപുണ്യത്തോടുകൂടെ വളരെക്കാലം അവനീശാസനം ചെയ്യുകയും ചെയ്തിട്ടു് ഒടുവിൽ തല്പുത്രനായ പാണ്ഡ്യവംശപതാകാഖ്യന്റെ ചുമലിൽരാജ്യഭാരം ഇറക്കിയുംവത്തു കൈവല്യം അടയുകയും പാണ്ഡ്യവംശപതാഖ്യനായഅദ്ദേഹം ഭൂലോകവാസികളെ ഒന്നുപോലെ ശിവഭക്തന്മാരാക്കിത്തീർക്കുകയും, അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/296&oldid=170675" എന്ന താളിൽനിന്ന് ശേഖരിച്ചത്