ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിമൂന്നാം അദ്ധ്യായം - മുപ്പത്തിഏഴാം ലീല ൩൧൯

സാനത്തിൽ ശിവപാദത്തിൽതന്നെ ചേരുകയുംചെയ്തു. അതിന്റെശേഷം അദ്ദേഹത്തിന്റെ പുത്രനും, വീര്യശൌര്യപരാക്രമശാലിയും, അതിബുദ്ധിമാനും, ഗംഭീരനും കാമകോമളനും, കാര്യാകാര്യവിചക്ഷണനും വിദ്വാൽകലാഗ്രണിയും വിശ്വേശ്വരനായ ഹാലാസ്യനാഥനിൽ ഉള്ള അപാരമായ ഭക്തികൊണ്ടു് സകലലോകൈകമാന്യനും ആയ സുന്ദരേശപാദശേഖരപാണ്ഡ്യനു് പാണ്ഡ്യഭൂപാദിപത്യം സിദ്ധിച്ചു.

മഹത്തായ ശിവഭക്തികൊണ്ടും ബഹുബലംകൊണ്ടും നിസ്തുല്യനായിത്തീർന്ന സുന്ദരേശപാദശേഖരപാണ്ഡ്യൻ ലോകാനുകൂലങ്ങളായ നീതി കൌശലങ്ങളോടുകൂടെ ഭൂപരിപാലനവും സുന്ദരേശ്വരസേവയും വഴിയാകുംവണ്ണം നടത്തി സമാധാനചിത്തനായി വാഴുന്നകാലത്തിൽ ഒരിക്കൽ ചോളരാജാവു്, സംഖ്യയില്ലാതെ ചതുരംഗസൈന്യസമേതം, തന്നോടു യുദ്ധംചെയ്വാനായി കോട്ടയ്ക്കുവെള്ളിയിൽ ഒരുദിക്കിൽ പാളയംഅടിച്ചിരിയ്ക്കുന്നുഎന്നുള്ള വിവരം ചാന്മാർമുഖാന്തിരം അദ്ദേഹം ധരിച്ചു.

ശേഖരപാണ്ഡ്യനു് സൈന്യങ്ങൾ വളരെ കുറവായിരുന്നു എങ്കിലും ഭൂരിബലനായ ചോളരാജാവു് അതിഭയങ്കരമായവിധത്തിൽ യുദ്ധസന്നാഹത്തോങ്ങളോടുകൂടെ ആഗനായിരിക്കുന്നു എന്നുള്ള വിവരംകേട്ടതിൽ അല്പംപോലും കുലുങ്ങാതേയും സഹായാർത്ഥം സൈന്യങ്ങളെ ശേഖരിക്കാതെയും തന്റെ മന്ത്രിപ്രധാനികലെ വരുത്തി അവരോടു് ധൈര്യപൂർവ്വം ഇങ്ങനെപറഞ്ഞു്:-

“അല്ലയോ തന്ത്രനിപുണനും വിശ്വസ്തരുംആയ മന്ത്രിപ്രധാനികളെ! അസീമബലസഹായനും യുദ്ധവിദഗ്ദ്ധനും ആയ ചോളരാവുഅതികേമമായ ഒരുക്കത്തോടുകൂടെ നമ്മോടു യുദ്ധംചെയ്വാൻ ആഗതനായിരിക്കുന്ന വിവരവും നമുക്കു സൈന്യങ്ങളും യുദ്ധോപകരണങ്ങളും വളരെവളരെ കുരഴാണെന്നുള്ളവിവരവും നിങ്ങൾക്കു അറിയാമല്ലൊ. എന്നാൽ ഞാൻ അവനോടു യുദ്ധംചെയ്വായി നമുക്കിപ്പോൾ ഉള്ളതിൽകൂടുതലായി സൈന്യങ്ങളെ ശേഖരിക്കണമെനനൊ സംഭരങ്ങൾ കൂട്ടണമെന്നൊ വിചാരിക്കുന്നില്ല. ഞാൻ പുരുഷപ്രയത്നകൊണ്ടു യാതൊന്നുംനടക്കുന്നതല്ലെന്നും ദൈവാനുകൂല്യംകൊണ്ടേ എല്ലാം സാധിക്കൂ എന്നും ഉള്ള അഭിപ്രായക്കാരനാണു്. ആ വിശ്വാസംകൊണ്ടാണു് ഞാൻ എന്റെ കുലദൈവവും കരുണാരാശിയും ഭക്തവത്സലനും ലീലാവാലാസിയും സർവശക്തനും സകലലോകൈനാഥനും ആയ ഹാലാസ്യനാഥൻതന്നെ എനിക്കുസർവാശ്രയമെന്നു വിചാരിച്ചു് ബാല്യകാലംകുടങ്ങിയേ അപാരമായ ഭക്തിയോടുകൂടെ അദ്ദേഹത്തെ ഭരിത്തിരുന്നതു്. ആർത്തത്രാണപാരായണനായ മൃത്യഞ്ജയൻ അദ്ദേഹത്തിന്റെ പാദദാശനായ എന്നെ ഈ അവസരത്തിൽ ഉപേക്ഷിക്കുമോ? ഒരുക്കലുംഇല്ല. അദ്ദേഹത്തിന്റെ അനുകമ്പയുണ്ടെങ്കിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/297&oldid=170676" എന്ന താളിൽനിന്ന് ശേഖരിച്ചത്