ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൦ ഹാലാസ്യമാഹാത്മ്യം.

ചോളരാജാവല്ല ത്രിലോകത്തിലും ഉള്ള യുദ്ധവീരന്മാർ എല്ലാവരുംകൂടിലക്ഷോപിലക്ഷം സൈന്യങ്ങളോടുകൂടെ നമ്മോടു യുദ്ധത്തിനായി വന്നാലും നമുക്കുലേശംപോലും ഭയപ്പെടേണ്ട ആവശ്യം ഇല്ലല്ലൊ. ഹാലാസ്യനാഥനായ സുന്ദരേശ്വരൻ എന്നെ ഉപേക്ഷിക്കുകയില്ല. അദ്ദേഹം തീർച്ചയായും നമുക്കു സഹായിക്കും. അദ്ദേഹത്തിന്റെ പാദഭക്തിയാകുന്ന മഹാബലംമാത്രം നമുക്കു മതിയാകും. രാജചിഹ്നമായി നാമമാത്രം കുറേസൈന്യങ്ങൾ വേണം. അതിന്റെ വകയ്ക്കായി ഒരു പതിനായിരം കാലാളുകളെയും ആയിരം കുതിരയും നൂറു ആനയും പത്തു രഥവും തയ്യാറാവണം. ഇതിൽകൂടുതലായി യാതൊരുസഹായവുംവേണ്ടാ. രംഗഭൂമിയിൽഅസീമബലശാലിയും, അർത്തബന്ധുവും സർവ്വാന്തര്യാമിയും ആയ ഹാലാസ്യനാഥന്റെ സഹായം തീർച്ചയായും എനിക്കുണ്ടാകും. അതുകൊണ്ടു ഞാൻ ശത്രുക്കളെ നിശ്ചയമായുംജയിക്കുകയും ചെയ്യും. ഇക്കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണു്? അന്തമില്ലാതുള്ള സൈന്യങ്ങളോടുകൂടെ യുദ്ധത്തിനായിവന്നിരിക്കുന്ന ചോളനോടു് അല്പസൈന്യനായ ഇദ്ദേഹം പോയി എങ്ങിനെ എതിർത്തുജയിക്കും. ഇതു അന്ധത്വമല്ലയോ എന്നുംമറ്റും നിങ്ങൾ നിശ്ശേഷം ശങ്കിക്കേണ്ട. അന്തകവൈരിയായ ഹാലാസ്യനാഥന്റെ കൃപാബലത്തിന്റെ ഒരു കണികയുടെ പരമാണുവിന്റെ ബലോപോലും അവന്റെ അതിസമർത്ഥന്മാരായ എല്ലാ സൈന്യങ്ങൾക്കുംകൂടി ഒരിക്കലും കാണുന്നതല്ല. അതിന്റെ പരമാർത്ഥം നിങ്ങൾക്കു ഞങ്ങൾതമ്മിൽ ഏൽക്കുമ്പോൾ ബോധ്യമാകും. അതുകൊണ്ടു് എനിക്കു സഹായമായി വേണമെന്നു പറഞ്ഞിടത്തോളം ഉള്ള സൈന്യങ്ങളുടെ ചെലവിനു വേണ്ടുന്നമുതൽ വച്ചുംവച്ചു് ബാക്കിയുള്ള എല്ലാധനവു വാരി സുന്ദരേശ്വരപ്രീതിക്കുവേണ്ടി ദാനകർമ്മങ്ങൾ ചെയ്യുകയും വിദ്വാന്മാർക്കും ബ്രാഹ്മണർക്കും മറ്റും നൽകുകയും ഹാലാസ്യക്ഷേത്രത്തിൽ പതിവിൽകൂടുതലായ അടിയന്തിരങ്ങൾ പലതും ഘോഷിക്കുകയും ചെയ്യുവിൻ.”

പാണ്ഡ്യഭൂതന്റെ മേൽപ്രകാരമുള്ള അഭിപ്രായംവിലയേറിയാതെന്നു ചിലരും ശരിയല്ലെന്നു മറ്റുചിലരും പറഞ്ഞു. ഈ അഭിപ്രായവ്യത്യാസത്തെ സംബന്ധിച്ചു് മന്ത്രിസംഘങ്ങളും മഹാരാജാവും തമ്മിൽ പല വാജപ്രതിവാദങ്ങളും ഉണ്ടായി. താന്താങ്ങളുടെ അഭിപ്രായം ശരിയാണെന്നു സാധിക്കാൻവേണ്ടി അവർ തമ്മിൽ അഭിപ്രായപ്രകടനങ്ങളും വാദങ്ങളും ചെയ്തുകൊണ്ടിരിക്കവെ, യുദ്ധത്തിനായി വന്ന ചോളനും സൈന്യങ്ങളും മധുരാപുരിക്കുള്ളിൽ പ്രവേശിച്ചതായി അറിയുകയാൽ എല്ലാവരും വാദംമതിയാക്കി. അനന്തരകരണീയം എന്തെന്നറിയാതെ ഏറ്റവും സംഭ്രമിച്ചു. അതിൽചിലർ ഒരുകുതിരയെക്കൊണ്ടു് ഏകകാലത്തിൽ ആയിരം കുതിരയെ തടുക്കുന്നുവനാണു് ചോളരാജാവെന്നും മറ്റും കൊട്ടിഘോഷിച്ചു. ചിലർ അവന്റെ അതിപരാക്രമശാലികളും യുദ്ധനിപുണന്മാരുമായ ഓരോ ഭടന്മാർക്കും ഒരായിരം ഭടന്മാർ വീതം ഉണ്ടായാലും തുടുക്കാവുന്നതല്ലെന്നു ഭീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/298&oldid=170677" എന്ന താളിൽനിന്ന് ശേഖരിച്ചത്