ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിമൂന്നാം അദ്ധ്യായം - മുപ്പത്തിഏഴാം ലീല ൩൨൧

ഷണി പറഞ്ഞു. ശേഖരപാണ്ഡ്യനു മന്ത്രികളുടേയും മറ്റുള്ളവരുടേയും വാക്കുകൾ കേവലം ചാപല്യമയങ്ങളും നാമസ്തികതപ്രകടനങ്ങളും എന്നല്ലാതെ കാര്യമടങ്ങിയതാണെന്നു തോന്നുകയോ ഭടന്മാർ പുരത്തിനുള്ളിൽപ്രവേശിച്ചിരിക്കുന്നു എന്നു കേട്ടതിലും അല്പമെങ്കിലും ഭയംജനിക്കുകയോ യാതൊന്നും ഉണ്ടായില്ല. മലയിളകിയാലും മഹാജനങ്ങളുടെ മനസ്സിളകുകയില്ലെന്നുള്ള അപ്തവാക്യത്തിനു ശേഖരപാണ്ഡ്യൻ ഒന്നാന്തരം ദൃഷ്ടാന്തമായി ശോഭിച്ചു.

അനന്തരം അദ്ദേഹം തന്റെ സ്വല്പസൈന്യങ്ങളോടുംകൂചെ സുന്ദരേശ്രസന്നിധാനത്തിൽ പോയി അദ്ദേഹത്തിന്റെ പാദങ്ങളിൽ സാഷ്ടാംഗപ്രണാമംചെയ്തുകൊണ്ടു് ഭക്തിപൂർവം തന്റെ മനോഗതങ്ങൾ എല്ലാം അറിയിച്ചു.

ആശ്രിതത്രാണപാരായണനും കരുണാനിധിയും കദംബകാനനവാസിയും മായാമയനും സർവ്വാന്തർമയിയും സർവശക്തനുമായ ഭഗവാൻ, അന്തഃഖിന്നനും ബഹിർധീരനുമായി തന്റെ പാദങ്ങളിൽ സാഷ്ടാംഗപ്രണാമംചെയ്തു രക്ഷയാചിക്കുന്ന രാജാവിനെ, സരസീരുഹപ്രസൂനകോമളങ്ങളായ നേത്രാഞ്ചലങ്ങൾ ഇളക്കി കരുണാപൂർവ്വം കടാക്ഷിച്ചു. കടാക്ഷാനന്താം ഇപ്രകാരം അശരീശിവാക്കുകേട്ടു.

“എടോ സുന്ദരേശ്വരാംഘ്രിശേഖരപാണ്ഡ്യ! നീ അല്പവും വ്യസനിക്കേണ്ട. നിനക്കുവേണ്ടസഹായങ്ങൾ ഞാൻ ചെയ്തുതരാം. എന്റെ ഭക്തന്മാരേ ഞാൻ ഒരിക്കലും കൈവിടുന്നില്ല. അതിപരാക്രമിയായ ചോളനോടും അവന്റെ അന്തമില്ലാത്തസൈന്യങ്ങളോടും സ്വല്പസൈന്യസഹായനായ ഞാൻ എങ്ങനെ പോയി എതിർക്കും എന്നുംമറ്റും നീ അല്പവും വ്യാകുലപ്പെടേണ്ട. അവന്റെ പരാക്രമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളവും സമുദ്രത്തിൽ തീകോരിയെറിയുന്നതുപോലെ നിഷ്ഫലമാകുന്നമെന്നു മാത്രമല്ല, അവൻ നിന്നോടേറ്റാൽ തോറ്റുപോവുകയും ചെയ്യും. അതിനുവേണ്ട വഴികൾ ഞാൻതന്നെ ഉണ്ടാക്കിത്തരാം. നീ എന്നെ വിശ്വസിക്കുക. എന്നെ വിശ്വസിക്കുന്നവർക്കു വരുന്ന തോൽവിയും എനിക്കുവരുന്ന തോൽവിയും രണ്ടല്ലെന്നു എനിക്കറിയാം.”

ശേഖരപാണ്ഡ്യന്റെ ചെവികൾക്കു്, ഈ അശരീശിവാക്കുകൾ അമൃതക്കുഴമ്പായിരുന്നു എന്നുള്ള വിവരം പറയേണ്ടതില്ലല്ലോ. അദ്ദേഹം താൻ കേട്ട അശരീശിവാക്കിന്റെ ഓർമ്മയ്ക്കുവേണ്ടി ചേലാഞ്ചലം ബന്ധിച്ചും കൊണ്ട് ചോളരാജാവിനോടും അവന്റെ സൈന്യങ്ങളോടും യുദ്ധത്തിനയി സൈന്യസമേതം പുറപ്പെട്ടു.

അതിവേഗത്തിൽ ഇരുകക്ഷികളുംതമ്മിൽ കണ്ടുമുട്ടുകയും പോരുതുട്ടങ്ങുകയുചെയ്തു. ചോളപാണ്ഡ്യഭടന്മാർതമ്മിൽ ഏറ്റുതുടങ്ങിയ ഭയങ്കര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/299&oldid=170678" എന്ന താളിൽനിന്ന് ശേഖരിച്ചത്