ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൪ ഹാലാസ്യമാഹാത്മ്യം.

ളസൈന്യങ്ങൾ തങ്ങളുടെരാജാവും കൂട്ടുസാന്യങ്ങളും കുണ്ടാവാപിയിൽ വീണു വെള്ളംകുടിച്ചുമരിക്കുന്നതുകണ്ടു് ഭയവിക്രാന്തരായി തിരിഞ്ഞോടിത്തുടങ്ങിയപ്പോൾ പാണ്ഡ്യസൈന്യങ്ങൾപോയി അവരെയെല്ലാം തടുത്തിപിടിച്ചുകൊണ്ടുവന്നു ബന്ധനസ്ഥരാക്കി. ചോളരാജാവിന്റെ വകയായി അനവധി ആനകളും കുതിരകളും രഥങ്ങളും മറ്റുപല ശുദ്ധസാമഗ്രികളും പാണ്ഡ്യനുകിട്ടി. ജയചിഹ്നങ്ങളായി കിട്ടിയ രഥഹയാദികളിൽ നല്ലതെല്ലാം പാണ്ഡ്യൻ തന്റെകുലദൈവവും രക്ഷിതാവും ആയ സുന്ദരേശ്വരമൂർത്തിയുടെ തൃപ്പാദങ്ങളിൽകൊണ്ടുചെന്നു സമർപ്പിച്ചിട്ടു, “അല്ലയോഭഗവാനേ! കദംബവനവാസിയും ഹാലാസ്യനാഥനും ആയ സോമസുന്ദരാ! നിന്തിരുവടി ഞങ്ങളുടെ രക്ഷിതാവും ഞങ്ങളുടെശത്രുക്കളുടെശിക്ഷിതാവും ആകുന്നു അല്ലയോ ആട്ടാലസുന്ദരേശ! അങ്ങ് ഞങ്ങളെരക്ഷിച്ചാലും. ഞങ്ങളുടെ ശത്രുക്കളെ ശിക്ഷിച്ചാലും" എന്നിങ്ങനെപ്രാർത്ഥിക്കുകയും ദേവദേവേശനുംകദംബവനനായകനും ആയ സുന്ദരേശ്വരനെ പൂജോപചാരാദികളെക്കൊണ്ടുപ്രസാജിപ്പിക്കുകയും ചെയ്തിട്ടു സ്വാന്ദിമന്ദിരത്തിൽപോയി സ്വസ്ഥനായിവസിച്ചു.

അന്നുമുതൽ ഭക്തവത്സലനും പരമകാരുണികനും ആയ സുന്ദരേശ്വരനു് ആജ്ഞാദേവൻ എന്നുള്ള ഒരു അപനാമംകൂടി ഉണ്ടായി. സുന്ദരേശപാദശേറപാണ്ഡ്യനെപ്പോലെ ശിവഭക്തിയുള്ളവർ മൂന്നുലോകത്തിലും ആരുമില്ലെന്നും അദ്ദേഹത്തിന്റെ എല്ലാഅഭീഷ്ടങ്ങളേയും സാധിച്ചുകൊടുക്കുന്നതിനു ഹാലാസ്യേശ്വരൻ കിങ്കരനെപ്പോലെ സദാകാത്തുനിൽക്കുകയാണെന്നും ഭൂലോകവാസികൾ ഒന്നുപോലെ കൊണ്ടാടുകയും തൻമൂലം അദ്ദേഹത്തിനു ശത്രുക്കളായി ആരും ഇല്ലാതാവുകയും അദ്ദേഹത്തിന്റെ എല്ലാവിധഉദ്ദേശ്യങ്ങളും അനായാസേന സാധിച്ചുകിട്ടുകയും ചെയ്തുവന്നു.

അല്ലയോ വസിഷ്ഠാദിമഹർഷിമാരേ! ദേവബ്രാഹ്മണഭക്തനാരായ ആളുകൾക്കു ഭൂലോകത്തിൽ എന്താണു് സാധിക്കാത്തതു്. അവരോടുപിണങ്ങുന്നതിനു ആരെക്കൊണ്ടുസാധിക്കും. വിശേഷിച്ചും ശിവഭക്തന്മാർക്കുവിപരീതമായി യാതൊരുത്തരെക്കൊണ്ടും യാതൊന്നുംപ്രവർത്തിക്കാൻ ഒക്കുകയില്ലെന്നു മാത്രമല്ല. അവർ വിചാരിച്ചാൽ സാധിക്കാത്തതായും ലോകത്തിൽ യാതൊന്നും കാണുകയും ഇല്ല. അദ്ദേഹത്തിൽ ശാശ്വതമായഭക്തിവർദ്ധിക്കണം; അതു് മഹാഭാഗ്യവാന്മാർക്കല്ലാതെ സാധിക്കുകയില്ല. ദേവന്മാർപോലും അദ്ദേഹത്തിന്റെ ഭക്തന്മാരാകാൻ സർവഥാ അഗ്രഹിക്കുന്നു. ഏതെങ്കിലും ഒരു മനുഷ്യനു് അവന്റെ പുണ്യത്തിന്റെ വൈഭവവിശേഷംകൊണ്ടു് ഹാലാസ്യേശ്വരനായ പരമേശ്വരനിൽ ഭക്തി വർദ്ധിച്ചെങ്കിൽ, അവനു സമസ്തവും സംപ്രാപ്തവുമായി. ഭോഗമോക്ഷപ്രദായകമായ ഹാലാസ്യേശ്വഭക്തിയേക്കാൾ ശ്രേഷ്ഠമായി യാതൊരു സദ്വൃത്തിയും ഇല്ല. അതുകൊണ്ടുമനുഷ്യനായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/302&oldid=170682" എന്ന താളിൽനിന്ന് ശേഖരിച്ചത്