ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിനാലാം അദ്ധ്യായം - മുപ്പത്തിഎട്ടാം ലീല ൩൧൩

ജനിച്ചാൽ അവൻ പ്രധാനമായും സമ്പാദിക്കാൻ ശ്രമിക്കേണ്ടതു പരമേശ്വരഭക്തി ഒന്നുതന്നെയാണു്. അല്ലയോ മഹർഷീശ്വരന്മാരെ! ഇപ്രരകാരമാണു് കർപ്പൂരസുന്ദരനും കാളകൂടാസിയും ആയ ഭഗവാൻ സുന്ദരേശ്വരന്റെ അത്യന്ഥം ശ്രേഷ്ഠമായ മുപ്പത്തി ഏഴാമത്തെ ലീല. ഈ പരിപാവനമായ ലീലയെ ഭക്തിയോടുകൂടെ കേൾക്കുന്നവർക്കു ഇഹത്തിൽ ആയുരാരോഗ്യസമ്പൽസമൃദ്ധിയും പരത്തിൽ പരമാനന്ദാനുഭവവും അനായാസേന സിദ്ധിക്കുന്നതാകുന്നു. വിശേഷിച്ചും രാജാക്കന്മാർ ഇതിനെ പാരായണം ചെയ്താൽ അവർക്കു യുദ്ധത്തിൽ ശ്രേഷ്ഠമായ ജയത്തെ പ്രദാനംചെയ്യുകയുംചെയ്യും. സസൈന്യചോളനിപാതനംചെയ്ത

മുപ്പത്തിഏഴാം ലീല സമാപ്തം


ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൪൪-ാം അദ്ധ്യായം

അക്ഷയതണ്ഡുലപാത്രദാനംചെയ്ത

മുപ്പത്തി എട്ടാം ലീല

വീണ്ടും അഗസ്ത്യമഹർഷി വസിഷ്ഠാദികളെ നോക്കി, അല്ലയോ മഹർഷിശ്രേഷ്ഠന്മാരേ! ഇനി ഞാൻ നിങ്ങളെ ഭഗവാനായ സുന്ദരേശ്വരൻ തന്റെ ഭക്തിശിരോമണിയായ ഒരുശൂദ്രന്നു്, അക്ഷയതണ്ഡുലമൂതം നൽകിയ ലീലയെ കേൾപ്പിക്കാം. നിങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടുകൊള്ളുവിൻ. ഈലീലാശ്രവണം മനോരഥങ്ങൾക്കു സുരുദ്രമമാകുന്നു. എന്നിങ്ങനെ അരുളിചെയ്തതു കേട്ടപ്പോൾ സന്തോഷാശ്രുപ്ലുതന്മാരായിത്തീർന്ന വസിഷ്ഠാദികൾ, എന്നാൽ ആ ലീലകൂടി ഞങ്ങളെ കേൾപ്പിക്കണമെന്നപേക്ഷിക്കുകയും ശിവാഗവേദിയായ കുംഭസംഭവൻ താഴെ വരുമാറു് ലീലാകഥനം ആരംഭിക്കുകയുംചെയ്തു:_

“പണ്ട് മധുരാപുരിയിൽ സർഗുണസംയുക്തനും ഭക്തസൌമ്യൻഎന്നനാമധേയത്തോടുകൂടിയവനും ആയ ശൂദ്രൻ‌ ഉണ്ടായിരുന്നു. അവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/303&oldid=170683" എന്ന താളിൽനിന്ന് ശേഖരിച്ചത്