ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൬ ഹാലാസ്യമാഹാത്മ്യം.

ശിവഭക്തന്മാരിൽ അഗ്രേസരനായിരുന്നു എന്നു മാത്രമല്ല, ഭക്തന്മാരെ ശുശ്രൂഷിക്കുന്നതിലും അവർക്കു ദാനകർമ്മങ്ങളെ ചെയ്യുന്നതിലും അദ്വിതീയനും ആയിരുന്നു. അവൻ കൃഷിമുതലായ ഉത്തമപ്രവൃത്തികളിൽ ഏർപ്പെട്ടു് ധർമ്മലോപംകൂടാതെ അനവധി ധനം സമ്പാദിക്കുകയും ചെയ്തുവന്നു. അവന്റെ ഭാര്യയും ധർമ്മശാലിയും പാതിവൃത്യരപാരായണയും അയ സ്ത്രീരത്നം, വസിഷ്ഠനു അരുന്ധതി എന്നതുപോലെ എല്ലാംകൊണ്ടും അവനു അനുകൂലയായിരുന്നു എന്നു മാത്രമല്ല, പതിവാക്യപ്രചോദിതയായഅവളെപ്പോലെ ആ ഭക്തന്മാർക്കു് അന്നവസ്ത്രാദികളെ ദാനം ചെയ്യുന്നതിൽ സന്തോഷത്തോടുകൂടിയ സ്ത്രീകൾ ഭൂലോകത്തിൽ അപ്പോൾ യാതൊരു സ്ഥലത്തും ഇല്ലായിരുന്നു.

ഇങ്ങനെ രത്നകനകങ്ങളെപ്പോലെ യോജിച്ച ആ സൽഗുണാസക്തരും, ശിവജ്ഞാനസമ്മതിതന്മാരും, ശിവാർച്ചനാപാരായണം, ധർമ്മമാർഗ്ഗ സഞ്ചാരികളും കൃഷിവൃത്തിക്കാരും ആയ ആ ദമ്പതികൾ അനുദിവസവും പ്രഭാതത്തിൽതന്നെ എഴുന്നറ്റു സ്നാനകർമ്മങ്ങളും നിത്യാനുഷ്ടാനങ്ങളുംമറ്റും നടത്തി ഭസ്മംപൂശി രുദ്രാക്ഷമാല്യവും ധരിച്ചു് ഹാലാസ്യത്തിൽ പോയി പരമശിവനെ വന്ദിച്ചുംവച്ചുവന്നു് ആഗതന്മാരകുന്ന ശിവഭക്തന്മാരോടുകൂടെ ഭക്ഷണവും കഴിച്ചു്, ധർമ്മഭംഗം വരാതെയുള്ള, കൃഷിമുതലായ സ്വകീയവൃത്തികലിൽ ഏർപ്പെട്ടു് സർവജീവികൾക്കും അനുകൂലമാകും വണ്ണം ജീവിതദശയെ നയിച്ചുവന്നു.

ഈ അവസരത്തിൽ ഒരിക്കൽ ഹാലാസ്യനാഥനായ സുന്ദരേശ്വരനു് ഭക്തരത്നങ്ങളായ ആ ദംപതിമാരുടെ ഭക്തിവിശ്വാദികളെ ഒന്നുപരീക്ഷിച്ചാൽ കൊള്ളാമെന്നു തോന്നുകയാൽ അദ്ദേഹം ആ ഭക്തശിരോമണിയായ ഭക്തിസൌമ്യന്റെ അതിവിശാലമായ അനവധി കൃഷിസ്ഥലങ്ങളിലെ കൃഷികളെ തന്റെ മായാവൈഭവംകൊണ്ടു ഉണക്കിക്കളഞ്ഞു. തൻമൂലം ഭക്തിസൌമ്യനു് ആ പൂവിൽ യാതൊരു ധാന്യവും ലഭിച്ചില്ല. അവൻ എന്നിട്ടും താൻ നടത്തിവന്ന നിത്യദാനങ്ങളിൽ യാതൊന്നും മുടക്കാതെ അടുത്തപൂവിൽ കടം വീട്ടിക്കൊള്ളാമെന്നുള്ള കരാറിന്മേൽ തന്റെ സമീപസ്ഥന്മാരായ കൃഷിക്കാരോടു് ശിവഭക്തന്മാർക്കു് നിത്യനിദാനം അന്നംനൽകുന്നതിനും മറ്റുംവേണ്ട ധാന്യങ്ങളും സസ്യങ്ങളും പണവും കടംവാങ്ങി നടത്തി. അടുത്തപൂവിലും ഭക്തിസൌമ്യന്റെ കൃഷികൾമാത്രം ഉണങ്ങിപ്പോയി. കഴിഞ്ഞപൂവിൽ വാങ്ങിയകടം വീച്ചാനം മേൽശിവഭക്നത്മാർക്കു അന്നംകൊടുക്കുന്നതിനും എന്നല്ലതങ്ങളുടെനിത്യവൃത്തിനിർവഹക്കുന്നതിനുപോലും യാതൊന്നും ഇല്ലാതെ ആയി അത്യന്തം വ്യസനിച്ചു. വീണ്ടും കടംചോദിച്ചതിൽ പഴയകടം വൂട്ടാത്തതുമൂലം ആരും കൊടുത്തതും ഇല്ല. സാധുക്കളായ ആ ദംപതിമാർ എന്തുചെയ്യും. അവർക്കു തങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/304&oldid=170684" എന്ന താളിൽനിന്ന് ശേഖരിച്ചത്