ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിനാലാം അദ്ധ്യായം - മുപ്പത്തിഎട്ടാം ലീല ൩൨൭

ഉപവാസമായി പോകുന്നതിൽ അല്ലായിരുന്നു വ്യസനം. ശിവഭക്തന്മാർക്കു അവർ അതേവരേയും എത്രകഷ്ടപ്പെട്ടിട്ടും മുടങ്ങാതെ നടത്തി അന്നദാനം മുട്ടിപ്പോകുമല്ലൊ എന്നുള്ളതിൽ ആയിരുന്നു നിവൃത്തിയില്ലാത്ത സങ്കടം ഉദിച്ചതു്. പണത്തിനു പണവും നെല്ലിനുനെല്ലും കൂടാതെ വ്യസനിച്ചാൽ വല്ല പ്രയോജനവും ഉണ്ടാകുമോ? ഒടുവിൽ അവർ ഹാലാസ്യനാഥൻ തന്നെ സർവത്തിനും ആശ്രയമെന്നു സങ്കൽപിച്ചുകൊണ്ടു ഒരു ദിവസം രാവിലെ എഴുന്നേറ്റു് ഹേമാബ്ജനീതീർത്തിൽ പോയിസ്നാംചെയ്തു ശിവനാജപങ്ങളോടുകൂടി ഹാലാസ്യനാഥക്ഷേത്തരത്തിനകത്തു കടന്നു, മൂന്നുരു പ്രദക്ഷിണം അഞ്ചുരു നസ്കാരവുംചെയ്തുവച്ചു് ഭക്തിപൂർവം പഞ്ചാക്ഷരമന്തരം ജപിച്ചു് സോമസുന്ദരേശ്വരനെ.

അതേവരെയും ഖിന്നഹൃദയരും ഉപവാസകർശിതരുമായിരുന്ന ആ ദംപതികൾ എപ്പോൾ മുതൽ പഞ്ചാക്ഷരമന്ത്രജപം തുടങ്ങിയോ അപ്പോൾ മുതൽ രോമാഞ്ചകഞ്ചുകിതരും ആന്ദാശ്രുപ്ലുതനേത്രരും ഗൽഗദവാണികളോ കൂടിയവരും ആയിത്തീർന്നു. അനന്തരം അവർ സഞ്ജലിബന്ധരായി ശ്രീഹാലാസ്യപതിയും, സാംബനും കാരുണ്യസ്വരൂപിയും, ഭക്താർത്തിഭജ്ഞനും ആയ സുന്തരേശ്രനോടു ഇപ്രകാരം പ്രാർത്ഥിച്ചു:-

“അല്ലയോ കദംബകാനനാധീശ! കനകാചലകാർമ്മുകനുംകമലാപതിപൂജിതനും കമാസനസംസേവ്യനും ആയ ഞങ്ങളുടെ പാദകമലം ഭക്തിയോടുകൂടെ ഞങ്ങൾ ഇന്നലെവരേയും ഞങ്ങളുടെ ഭക്തന്മാർക്കു അന്നം നൽകുന്നതിനുമുമ്പായി ഭക്ഷിച്ചില്ലെന്നുള്ള പരമാർത്ഥവും സർവാന്തര്യമിയായ നിന്തിരുവടക്കു അറിയാവുന്നതാണു്. നിത്യത ഞങ്ങൾ നടത്തിവരുന്ന അന്നദാനം അടുത്ത ദിവസംമുതൽ മുട്ടാതെ ചെയ്യുന്നതിനും ഞങ്ങളുടെ അഷ്ടികഴിക്കുന്നതിനും വേണ്ടതിൽ യാതൊന്നും ഇല്ല. എനിക്കു കൃഷിപ്പിഴനേരിട്ടുതുങ്ങീട്ടു ഒരുവർഷമായി. കഴിഞ്ഞ പൂവിൽ കൃഷിപ്പിഴകൊണ്ടു എനിക്കു യാതൊന്നും കിട്ടിയില്ലെങ്കിലും അടുത്തപൂവിൽ കൊടുത്തികൊള്ളാമെന്നും പറഞ്ഞ് അയൽക്കാരോടു കടംവാങ്ങി ഈ പൂവുവരേയും ശുവഭക്തന്മാരുടേയും ഞങ്ങളുടേയും അഷ്ടിക്കുമുട്ടുകൂടാതെ കഴിച്ചുപോന്നു. ഈ പൂവിലും കൃഷിപിഴച്ചു. കഴിഞ്ഞതവണ വാങ്ങിയതു കൊടുക്കാത്തതുകൊണ്ടു കടംചോദിച്ചാൽ ആരും തരുന്നതുമില്ല. അല്ലയോ ഭഗവാനെ ഭക്തവത്സല! ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ഞങ്ങൾ എത്രദിവസം വേണമെങ്കിലും ഭഗവൽസ്മരണയോടികൂടി പട്ടിണികിടന്നുകൊള്ളാം. അതിരാവിലെ ഭക്ഷണത്തിനായി ഞങ്ങളുടെ വസതിയിൽ വരുന്നത്വത്ഭക്തന്മാരെ ഞങ്ങൾ എങ്ങനെ പറഞ്ഞയയ്ക്കും? അയ്യോ! ഭഗവാനെ! ആശ്രിതവത്സല! എന്റെ വസതിയിൽ ഭക്ഷണാർത്ഥം വരുന്ന ശിവഭക്തന്മാരോടു ഭക്ഷണമില്ലെന്നുപറയുന്നതിനു എനിക്കു ഒരിക്കലും സംഗതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/305&oldid=170685" എന്ന താളിൽനിന്ന് ശേഖരിച്ചത്