ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൮ ഹാലാസ്യമാഹാത്മ്യം.

വരുത്തരുതെ! നിന്തിരുവടി ദയവുചെയ്തു എനിക്കു കടം തരുന്നതിനു മനസ്സുള്ളതിൽ ഒരു മനുഷ്യനെ എന്റെ കണ്ണിൽ കാണിച്ചുതരണമേ! നിന്തിരുവടി അവിടത്തെ ഭക്തജനങ്ങളുടെ ആപൽബന്ധുവാണെന്നുള്ള മഹദ്വചനം എന്നെ സംബന്ധിച്ചിടത്തോളവും അസാധവായിത്തീരുന്നതു നിന്തിരുവടിക്കും കുറവാണേ! ഞാൻ അനന്യശരണനായിച്ചെയ്യുന്ന എന്റെ പ്രാർത്ഥനയെ അവിടുന്ന് ദടാപൂർവ്വം സ്വീകരിക്കേണമേ! സാധുരക്ഷണലോലനും കാലകാലനും സകലദ്വതാവൃന്ദപൂജിതനും ആയ നിന്തിരുവടി വിചാരിച്ചാൽ സാങിക്കാത്തതായി യാതൊന്നും ഇല്ല. അല്ലയോ സുന്ദരേശ്വര! ഞങ്ങളുടെ മഹാവ്രതം ത്വൽഭക്തന്മാർക്കു നിത്യാന്നം നൽകുന്നതാണു്. അയ്യോ! കരുണാകര! അങ്ങു ദയവുചെയ്തു അഥു മുടങ്ങാതെ ഇരിക്കുന്നതിനുവേണ്ട വഴിയുണ്ട്കിത്തരണേ! അതുമുടക്കിയുംവച്ചു ഒരു നിമിഷംപോലും ജീവിച്ചിരിക്കുന്നതിനു് ഞങ്ങൾ ശക്തരല്ല. എല്ലാമറിയാവുന്ന നിന്തിരുവടിയോടു ഇതിൽ കൂടുതലായി യാതൊന്നും അർത്ഥിക്കണമെന്നു ഞങ്ങൾ വിചാരിക്കുന്നില്ല. അവിടുന്ന് ഇഷ്ടംപോലെ ചെയ്യുന്നതിനെ ഈ പാദഭക്തൻ അനുസരിച്ചുകൊള്ളാം.

ദുഃഖസാഗരനിമഗ്നരായ ഭക്തസൌമ്യശൂദ്രനും അദ്ദേഹത്തിന്റെ ഭാര്യയും മേൽപ്രകാരം അസീമമായ ഭക്തിയോടും വിശ്വസത്തോടുംകൂടെ പ്രാർത്ഥിച്ചപ്പോൾ, അല്ലയോ ശൂദ്രചൂഡാമണികളായ ദംപതികളെ! ഭക്തിയോടുകൂടെ എന്റെ ഭക്തന്മാർക്കു മൃഷ്ടന്നദാനം നൽകിയ നിങ്ങളിൽ എനിക്കു അപാരമായ പ്രീതിയുണ്ട്. എന്റെ ഭക്തന്മാർക്കു അന്നദാനം നൽകുന്നതിൽക്കൂടുതലായി എന്റെ ഭക്തന്മാർ എന്റെ കാരുണ്യത്തിനുവേണ്ടി യൊതോന്നും ചെയ്യേണ്ടതില്ല. നിങ്ങൾ നിത്യനിദാനം മുട്ടുകൂടാതെ നടത്തിവന്ന അന്നദാനം നിങ്ങൾക്കു നേരിട്ട കൃഷിപ്പിഴമൂലം ഇന്നുമുതൽ മുടങ്ങിപ്പോകുമല്ലോ എന്നു നിങ്ങൾ സ്വല്പംപോലും വ്യസനിക്കേണ്ട എന്തുകൊണ്ടെന്നാൽ, തന്റെ പ്രസാദംകൊണ്ടു, ഒരിക്കലും ഒഴിയാത്ത പൂർണ്ണതണ്ഡുലത്തോടു കൂടിയ ഒരു തണ്ഡുലമൂതം നിങ്ങളുടെ ഭവനത്തിൽ ഇപ്പോൾ ഇരിപ്പുണ്ടു്. ആനവാക്ഷതസംപൂർണ്ണമായപാത്രത്തിൽനിന്നുംവേണ്ട അരി എടുത്തുപചിച്ചും മറ്റുള്ള സാമാനങ്ങൾ വേണ്ട അരിയെടുത്തു വിറ്റു വാങ്ങിയും പഴയപോലെ ഭക്തന്മാർ‌ക്കു നിത്യദാനം ചെയ്തുകൊള്ളുക. അന്നദാനത്തെക്കാൾ വലിയ ദാനം മറ്റൊന്നും ഇല്ലെന്നുള്ളതു് സുപ്രസിദ്ധമാണല്ലൊ. ഇങ്ങനെ നിങ്ങൾ ഞാൻ നൽകി അക്ഷയതണ്ഡുലപാത്രത്തിൽ നിന്നും വേണ്ടുന്ന ഇരിയെടുത്തുവിറ്റും പാകംചെയ്തും ഭക്തന്മാർക്കു ഭക്ഷണം നൽകിയും വസ്ത്രാഭരണാദി മറ്റാവശ്യങ്ങൾക്കും എല്ലാം നൽകിയും നൂറുവർഷത്തോളം അരോഗദൃഢഗാത്രരായി ഭൂമിയിൽ വസിച്ചുകൊള്ളുവിൻ‌. അവസാനത്തിൽ ഞാൻ നിങ്ങൾ പോയി അതന്ദ്രിതന്മാരായി അന്നദാനത്തേക്കാൾ ചരതരമായ ദാനം യാതൊന്നും തന്നെയില്ലെന്നുള്ള ദൃഢവിശ്വാസത്തോടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/306&oldid=170686" എന്ന താളിൽനിന്ന് ശേഖരിച്ചത്