ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിനാഅഞ്ചാം അദ്ധ്യായം - മുപ്പത്തിഏഴാം ലീല ൩൩൧

ന്റെ മുപ്പത്തിഒമ്പതാം ലീലയെപ്പോലെ അത്യുത്തമമായ ലീല മറ്റൊന്നുതന്നെയില്ല. പാപാന്ധകാരധ്വംസനത്തിനു് സൂര്യതേജസ്സുപോലെ അത്യന്തം ശ്രേഷ്ഠമായ ആ ലീലയെ ഇനി ഞാൻ നിങ്ങളെ കേൾപ്പിക്കാം. അവധാനതയോടുകൂടെ നിങ്ങൾ അതിനെ ശ്രവിച്ചുകൊള്ളുവിൻ.

പണ്ടു് മധുരാപുരിയിൽ, അർത്ഥപതിയെന്നു പേരോടുകൂടിയ ഒരുവൈശ്യൻ ഉണ്ടായിരുന്നു. ഒരു വലിയകച്ചവടക്കാരനും, ശിവഭക്താഗ്രഗണ്യനും ധർമ്മമാർഗ്ഗാവലംബിയും ആയിരുന്ന അദ്ദേഹത്തിനു, സൌന്ദര്യസൌശീല്യാദിഗുണങ്ങളെക്കൊണ്ട് അത്യന്തം അനുകൂലയായി സുശീല എന്ന പേരോടുകൂടിയ ഒരു പത്നിയും, അനവധി ബന്ധുക്കളും അവസാനമില്ലാത്ത സമ്പത്തുകളും ഉണ്ടായിരുന്നു; എങ്കിലും, ഏന്തോ ജന്മാന്തരകൃതമായ പാപംകൊണ്ടു പുത്രഭാഗ്യം ഉണ്ടായില്ല.

സത്യവാനും വാണിജ്യവിഷയപ്രവീണനും ഭക്താഗ്രേസരനുമായ ആ വൈശ്യൻ ധനസമ്പാദനത്തിൽ അത്യഹികമായ തീഷ്ണതയോടുകൂടെ വീണ്ടും വീണ്ടും പാപലേശസംബന്ധത്തിനുശേഷം അവകാശം കൂടാതെ അനവധി ദ്രവ്യം കച്ചവടംചെയ്തു സമ്പാദിച്ചുകൂട്ടി. അനന്തരം അദ്ദേഹം തന്റെ മരണശേഷം സ്വത്തുക്കളെ എല്ലാം വഴിപോലെ പരിപാലിക്കുന്നതിനും അന്ത്യകാലത്തിൽ തനിക്കുവേണ്ട ശുശ്രൂഷകളേയും കർമ്മങ്ങലേയും ചെയ്യുന്നതിനും ആയി ഒരു കുട്ടിയെ പുത്രനായി ദത്തെടുക്കണമെന്നു നിശ്ചയിച്ചു് തന്റെ ഭഗിനീപുത്രനും സർവഗുണോപേതനും ആയ ഒരു ബാലനെ ദത്തെടുത്ത് പുത്രനിർവിശേഷമായ വാത്സല്യത്തോടുകൂടെ വളർത്തിവന്നു.

അങ്ങനെയിരിക്കുന്ന കാലത്ത് ഒറിക്കൽ ആ ദത്തുപുത്രന്റെ മാതാവും വൈശ്യപ്രഭുവിന്റെ ഭഗിനിയുമായ വൈശ്യസ്ത്രീ എന്തോ കാരണവശാൽ കുപിതയായി വൈശ്യപ്രഭുവിനെ, പുത്രഹീനനായ നിന്നെപ്പോലെ നിർഭാഗ്യവാനായി ലോകത്തിൽ ആരാണുള്ളത്? നീ എന്റെ പുത്രനെക്കൊണ്ടല്ലേ ഇപ്പോൾ പുത്രവാനായി ഞെളിയുന്നത്? കഠിനപാപിയായ നിന്റെ മുഖംകമ്ടാൽപോലും ഗുണമുണ്ടാകുന്നതല്ല. മഹാപാപിയായ നിനക്കു പുത്രനെ ദാനംചെയ്തതുകൊണ്ട് ഞാനും മഹാപാപിയായിപ്പോയി എന്നിങ്ങനെ ഭർത്സിച്ചു.

കുത്സിതയായ തന്റെ ഭഗിനിയുടെ കർണ്ണശല്യങ്ങളായ ഭർത്സനങ്ങളെക്കേട്ട്, അത്യന്തം ദുഃഖിതനായ ആ വൈശ്യപ്രഭു, ജന്മാന്തരത്തിലെങ്കിലും തനിക്കു പുത്രഭാഗ്യം സിദ്ധിക്കണമെന്ന താല്പര്യത്തോടുകൂടി കത്നിയുമൊന്നിച്ചു് കാനനത്തിൽപ്പോയി തപോവൃത്തിയെ അനുഷ്ഠിച്ച് ജീവിതശേഷത്തെ നയിക്കണമെന്നുള്ള വിചാരത്തോടുകൂടെ ഭാഗിനേയനും ദത്തുപുത്രനും ആയ കുട്ടിക്ക് തന്റെ സർവസ്വവും നൽകിയുംവച്ചു് വൃദ്ധയായ തന്റെ ഭാര്യയോടുകൂടി തപസ്സിനായിപ്പോയി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/309&oldid=170689" എന്ന താളിൽനിന്ന് ശേഖരിച്ചത്