ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമഹാത്മ്യം

മഹർഷിമാർ ഇതുകേട്ട് കുഭസംഭവനോട് അല്ലയോ അഗസ് എന്തുനേ അങ്ങ് കാശിയേക്കാൾ ഹാലാസ്യം ശ്രേഷ്ടമെന്നു പറയുന്നത്ത്യമാമുകൊണ്ടാണ് എന്നു ചോദിച്ചു.

      അഗസ്ത്യൻ  അതുകേട്ടു   മറ്റുള്ളവരോടു  അതിന്റെ  കാരണം   സുബ്രഹ്മണ്യൻ   പറഞ്ഞുതന്നതുപോലെ

തന്നെ ഞാൻ പറയാം. ബ്രഹ്മാവിന്റെ ദ്വാദശാന്തസ്ഥാനവും ചിന്മയനായ പരമശിവന്റെ ലീലാസ്ഥാനവും ഭൂലോകത്തിലെ ശിവലോകവും ആയതുകൊണ്ടാണ് ഹാലസ്യമഹാക്ഷേത്ര മറ്റെല്ലാക്ഷേത്രങ്ങളിൽ വച്ചും ഉത്തമമെന്നു പറയുന്നത്. പണ്ടു ഭൂമിയിൽ ക്ഷേത്രങ്ങളില്ലാതെ ഇരുന്നകാലത്തിൽ പരമശിവൻ തനിക്കു ക്രീഡിക്കാനായിട്ടുണ്ടാക്കിയതാണു ഹാലാസ്യം. ഇതിന്റെ മാഹാത്മ്യം പരമശിവനല്ലാതെ മറ്റൊരാളാൽ പറഞ്ഞ റിയിക്കുവാൻ പ്രയാസമാണ്. ഹലാസ്യം ശ്രവണം കൊണ്ട് ധർമ്മസിദ്ധിഭയവും സ്മരണം കൊണ്ട് അർത്ഥസി ദ്ധിയേയും ദർശനം കൊണ്ട് കാമസിദ്ധിയേയും നിരന്താനിവാസം കൊണ്ടു മോഷസിദ്ധിയേയും നൽകും കാശിതുടങ്ങിയ പുണ്യക്ഷേത്രങ്ങൾ ദേഹാന്തത്തിങ്കൽ മാത്രമേ മുക്തിയെ കൊടുക്കുകയുള്ളു. ഹാലാസ്യം ഇഹ ത്തിൽ വച്ചുതന്നെ മോഷംകൊടുക്കും. അതുകൊണ്ടു തന്നെ ഈജീവൻ മുക്തിപുരമായ ഹാലസ്യത്തിനു തുല്യമായ ഒരു ഉത്തമക്ഷേത്രം മൂന്നു ലോകത്തിലും ഇല്ലെന്നു പറയുന്നത്. പണ്ട് ബ്രഹ്മഹത്യാപാപപീഡിത നായി ദുഖിച്ചു നടന്ന ദേവേന്ദ്രന്റെ പാപം തീർന്നത് ഹാവാസ്യദർശനത്തിനു ശേഷമാണ് . അറിഞ്ഞും അറിയാതെയും ചെയ്തിട്ടുള്ള പാപം കൊണ്ടു നിറഞ്ഞ ഒരുത്തൻ തന്നെ ആയിരുന്നാലും ഹാലാസ്യത്തിൽ പോയാൽ അവന്റെ സകല പാപങ്ങളും ഉടനെ നശിച്ചു അവനു മോക്ഷം ലഭിക്കും . കാമാഗ്നി തലയിൽകയ റി മതിമറന്ന് അമ്മയെപ്പിടിച്ചു ഭോഗിക്കുകയും അവനെ കൊല്ലുകയും ചെയ്തു . മഹാപാപിയായ ഒരു ബ്രാഹ്മണൻ പോലും ഹാലസ്യഭാവവംകൊണ്ടു ബ്രഹ്മഹത്യാപാപവിമോചിതനായി. ഏതു വസ്തുവും അഗ്നിയിൽ നശിക്കുന്നതു പോലെ എല്ലാ പാപവും ഉത്തമക്ഷേത്രമായ ഹാലസ്യത്തിൽ നശിച്ചുപോകും. എറുമ്പുമുതൽ ആനവരെയുള്ള എല്ലാജീവികൾക്കും ഒന്നുപോലെ മോക്ഷം കൊടുക്കുന്നതായ ഒരു പുണ്യക്ഷേത്രം ഹാലസ്യം പോലെ മറ്റൊന്നുമില്ല. ദേവദേവനായ ധൂർജ്ജടിയായ ശിരോഭൂഷണമായ അമ്രതകിരണനിൽ നിന്നും അനുദിനവും ഒഴുകുന്ന അമ്രതധാരകൊണ്ടു സർവ്വദാ നനയുന്നതിനാലാണ് ഹാലാസ്യക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനു മധുരാപുരിയെ ന്നുള്ള പേരുണ്ടായിട്ടുള്ളത്. ചിദംബരസഭയിൽ ന്രത്തമൊന്നു മാത്രമേ വിശേഷമായിട്ടുള്ളു. ഹാലാസ്യത്തിൽ അനവധിവിശേഷങ്ങൾ ഉണ്ട്. ഭുവനങ്ങളിൽ വിശിഷ്ടങ്ങളായ അനേകം സ്ഥാനങ്ങൾ ഉണ്ടെങ്കിലും ഹാലസ്യത്തിനു തുല്യമായി ഒരു സ്ഥലത്തും ഒരു ക്ഷേത്രവും ഇല്ല. ഹാലാസ്യത്തെ ഉപേക്ഷിച്ചും വച്ചും അന്യസ്ഥാനങ്ങളിൽ പോയിതപോവ്രതങ്ങളെ അനുഷ്ഠിക്കുന്നത്. കയ്യിൽകിട്ടിയ പാൽപ്പായസം ഉപേക്ഷിച്ചുംവച്ചും മുട്ടിന്മേൽ പറ്റിയ ശർക്കര

നക്കാൻ ഒരുങ്ങുന്നതുപോലെയാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/34&oldid=170693" എന്ന താളിൽനിന്ന് ശേഖരിച്ചത്