ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨--ആം അദ്ധ്യായം--നാല്പത്താറാം ലീല ൩൮൫

ന്നും ഇന്നവണ്ണമെല്ലാമാണെന്നു ആരെക്കൊണ്ടും തീർച്ചയാക്കാൻ പാടില്ലാ ത്തവിധത്തിൽ വളരെ വളരെ വിസ്മയാവഹമാണെന്നു് എല്ലാവരുംപ്രശം സിച്ചു.

  വാക്പതിസന്നിഭന്മാരും     സൂകരമുഖന്മാരുമായ    മന്ത്രികൾ,   അവരുടെ

രാജ്യഭരണധുന്ധരതകൊണ്ടു്, മധുരാസാമ്രാജ്യത്തെ സ്വർല്ലോകസമാനമാ ക്കി . സന്ധ്യാദികളായ സർവ്വകാര്യങ്ങളും കുശലന്മാരായ അവരു ഭര ണകാലത്തിൽ ഉണ്ടായ ഐശ്വര്യങ്ങളും സമാധാനങ്ങും ഏവംവിധങ്ങ ൾ എന്നു് ആരെക്കൊണ്ടും പറഞ്ഞറിയിക്കത്തക്കതല്ല. സമർത്ഥന്മാരായ ആ മന്ത്രിപുംഗവന്മാർ , രാജാവിനും പ്രജകൾക്കും ഒന്നുപോലെ വേണ്ട ഐ ശ്ചര്യങ്ങൾ ഉണ്ടാക്കി രാജ്യംഭരിച്ചതിന്റെ ഫലമായി അവർക്കു രാജകന്യക കളെ ഭാര്യമാരായി വിവാഹം കഴിച്ചുകൊടുക്കുകയം അവരുടെ നിവാസ ത്തിനു് അത്യുന്നതങ്ങളായ പന്ത്രണ്ടു മണിമന്ദിരങ്ങളെ നല്കുകയും , ഇഷ്ടം പോലെയുള്ള സുഖാനുഭവങ്ങൾക്കായി വേണ്ട സമ്പത്തുകൾ കൊടുക്കുകയും ചെയ്തു.

   സൂകരാനനന്മാരായ അവർ, ഗൃഹിണികളായ രാജകുമാരികളോടുകൂടെ

അനവധികാലം മധുരയിൽ മന്ത്രിപദത്തിൽ ഇരുന്ന് സുഖഭോഗങ്ങൾ അ നുഭവിച്ചു. ഒടുവിൽ പരമശിവസ്തന്യപാനംകൊണ്ടു് വിഗതകന്മഷന്മാ രായ അവർ രാജരാജപാണ്ഡ്യനോടുകൂടെ ശിവസായൂജ്യത്തെ പ്രാപിച്ചു. അല്ലയോ വസിഷ്ഠാദികളെ! ഇപ്രകാരം ആണു മായാമയനായ സുന്ദരേശ്വര ൻ, സൂകരാനനന്മാരായ ശൂദ്രബാലന്മാരെ മധുരാപുരാധിപനായ രാജരാജ പാണ്ഡ്യന്റെ മന്ത്രികളാക്കിയ അദ്ദേഹത്തിന്റെ നാല്പത്തിആറാമത്തെ ലീല. രാജരാജപാണ്ഡ്യൻ , പരമശിവസായൂജ്യം പ്രാപിച്ചതിന്റെശേ ഷം അദദേഹത്തിന്റെ പുത്രൻ സുഗുണപാണ്ഡ്യന് രാജ്യഭാരം കിട്ടി. അദ്ദേ ഹം അച്ഛനേക്കാൾ കീർത്തിയോടും ക്ഷേമത്തോടുംകൂടെ രാജ്യം പരിപാലി ച്ചു. സർവ്വഭൂതനിവാസിയും സർവ്വാഭീഷ്ടദായിയും ആയ സുന്ദരേശ്വരന്റെ അതിമഹത്തായ ഈ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവരു ടെ ജന്മാന്തരകൃതങ്ങളായ പാപങ്ങൾകൂടി നശിച്ചുപോകവുകയും , അവർക്കു ഇഹത്തിൽ , നല്ല ഭാര്യമാരും പുത്രന്മാരും വിദ്യയും സമ്പത്തും ഉണ്ടാവുകയും പരത്തിൽ പരമാനന്ദപ്രാപ്തി സംഭൂതമാവുകയും ചെയ്യും.

                   പന്നിക്കുട്ടികളെ   മന്ത്രിമാരാക്കിയ

നാല്തത്തി ആറാം ലീല സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/363&oldid=170697" എന്ന താളിൽനിന്ന് ശേഖരിച്ചത്