ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൩--ആം അദ്ധ്യായം - നാല്പത്തിഏഴാംലീല ൩൮൯

നപൂർവം അംഗീകരിച്ച് ഇതിൽപ്പരമില്ലാത്ത സന്തോഷത്തോടുകൂടെ അദ്ദേ ഹത്തെ അനവധിതവണ നമസ്കരിച്ചിട്ട് , ഉപദേശപ്രകാരം മൃത്യുഞ്ജയമ ഹാമന്ത്രം ജപിച്ചുതുടങ്ങി. കാലതാമസമന്യേ മന്ത്രവൈഭവംകൊണ്ടു് , ഖഞ്ജരീടൻ , അമിതപരാക്രമിയും , അത്യുന്തബലശാലിയും ധൈര്യവാനും ആയിത്തീർന്നു. അനന്തരം അവൻ , നാനാദേശങ്ങളിലും ചുറ്റിസഞ്ചരി ച്ചു് , കണ്ണിൽപ്പെടുന്ന കാക്കക്കൂട്ടങ്ങളുടെ മണ്ടകൊത്തിപ്പൊളിച്ചുതുടങ്ങി. അതേവരേയും കാക്കകളേപ്പേടിച്ചു തല വെളിയിൽക്കാണിക്കാത്ത കോടര ങ്ങളിൽ ഒളിച്ചുപാർത്തുവന്ന ഖഞ്ജരീടങ്ങൾ , സുന്ദരേശ്വരഭക്തനായ ഖഞ്ജ രീടനാഥൻ , വായസവേട്ടയ്ക്കിറങ്ങിയതുമുതൽ സ്വാതന്ത്ര്യംലഭിച്ചതടവുകാരേ പ്പോലെ നാനാദിക്കുകളിലും ചുറ്റിസഞ്ചരിച്ച്തുടങ്ങുകയും , അതേവമേയും പമഭയംകൂടാതെ നാട്ടുംപുറങ്ങൾ തങ്ങളുടെ വിഹാരസ്ഥാനങ്ങളായി കല്പി ച്ചു് സ്വേഛപോലെ സഞ്ചരിച്ച് ഭക്ഷണസാധനങ്ങൾസമ്പാദിച്ചു കുടും ബങ്ങൾപോറ്റിവന്ന വായസങ്ങൾ , സൂര്യോദയംകണ്ട കൂരിതട്ടുകൾപോ ലെ വനങ്ങളേയും ഗുഹകളേയും ശരണസ്ഥാനങ്ങളായി ആശ്രയിക്കുകയും ചെയ്തു.

  മായാമയനായ  സുന്ദരേശ്വരനു  എന്താണുചെയ്യുവാൻ     കഴിയാത്തതു് .

അദ്ദേഹെ ഒരുനിമിഷത്തിൽ ഉൽകൃഷ്ടനെ അപകൃഷ്ടനാക്കുകയും , നൽകൃഷട നെ ഉൽകൃഷ്ടനാക്കുകയും ചെയ്യും. എന്നല്ല സമുദ്രത്തെ മരുഭൂമിയീയും മരുഭൂമിയെ സമുദ്രമായും വേണമെങ്കിലും ആക്കാൻ അദ്ദേഹത്തെക്കൊണ്ടു് കഴിയും. അങ്ങനെയുള്ള സർവവ്യാപിയും ർവസമർത്ഥനുംആയ ഭഗവാ ൻ സുന്ദരേശ്വരൻ , പണ്ടു് കാക്കകളെപ്പേടിച്ച വൃക്ഷകോടരങ്ങളിൽ ഒളിച്ചു പാർത്ത ഖഞ്ജരീടപക്ഷികൾ ഇപ്പോൾ കാക്കകളേത്തേടി ദേശസഞ്ചാരംതുട ങ്ങുമാറാക്കിയതിൽ അത്ര അതിശയിക്കാൻ ഒന്നുമില്ല.

      വായസശ്രേഷ്ടന്മാരുടെ  മണ്ടകൊത്തിപൊളിക്കുന്നതിൽ  അതിശ്രേ

ഷ്ഠനായ ആ ഭരദ്വാജയൂഥാധിപനെ മറ്റുള്ളവർ അന്നുമുതൽ, 'ബലിയാ ൻ' എന്നു വിളിച്ചുതുടങ്ങി. ത്രികാലജ്ഞന്മാരും , യോഗയുക്തന്മാരുംആയ മഹാത്മാക്കൾ,ദേവദേവനായ സകലേശ്വരന്റെ സ്വാതന്ത്ര്യത്തെപ്പറ്റി ഇതിൽപ്പരമില്ലാതെ പ്രശംസിക്കുകയും ബ്രഹ്മാദികീടപര്യന്തം ആർക്കും സ ദാശിവപ്രസാദം ഉണ്ടായാൽ എന്തും സാധിക്കാമെന്നു തീർച്ചയാക്കുകയും ചെയ്തു.

   അല്ലയോ   വസിഷ്ഠാദിതാപസന്മാരെ!  അൽപസത്വങ്ങളായ ഖ

ഞ്ജരീടങ്ങൾക്കു ഇത്രയധികം ബലം വർദ്ധിച്ചതു് മൃത്യുഞ്ജയമഹാമ ന്ത്രജപത്തിന്റെ ഫലംകൊണ്ടാണെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കു മല്ലൊ. ഭഗവാങ്കൽ നിന്നുംമൃത്യഞ്ജയമന്ത്രംപഠിച്ച ഖഞ്ജരീടയൂഥനാഥൻ അതിനെ തന്റെ വംശത്തിൽ ഉള്ള എല്ലാവരേയും ഒന്നുപോലെ പഠി

പ്പിച്ചു. അവരും ഭക്തിയോടുകൂടെ മഹാ പാവനവും ശതരുനാശകരവും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/367&oldid=170701" എന്ന താളിൽനിന്ന് ശേഖരിച്ചത്