ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1 ഹാലസ്യമഹാത്മ്യം .

യി പ്രത്യക്ഷിഭവിച്ച സുന്ദരേശ്വരന്റെ അത്ഭുതമനോഹരമായ ഗാത്രത്തെ ദർശിച്ചും , അദ്ധേഹത്തിന്റെ അതിവിസ്മിയനീകാരുണ്യവിശേഷത്തെ ചിന്തിച്ചും മധുരാപുരിവാസികൾ ഇതിൽ പരമില്ലാതെ അത്യാനന്ദിച്ചു .

        പാണ്ഡ്യകുലദീപവും ഭക്താഗൃഹണ്യനും ആയ വംശശേഖരാപാണ്ഡ്യൻ , പ്രസിദ്ധവാഗ്മികളും ദിവ്യകല്പനശക്തിയുള്ളവരുമായ അനുഗ്രഹ

കവികളാൽ സ്തൂയമാനനായി സന്തോഷസാഗരനിഗന്മനായി , അഭീഷ്ഠതനായ അട്ടാലയേശ്വരന്റെ അനുഗ്രഹംകൊണ്ടു , സർവാരിജേതാവായി സർവോപരിശ്ലാംഘ്യനായി സാർവഭൗമനായി ചിരകാലം ഭൂപരിപാലനം ചെയ്തു .

    അല്ലയോ മുനീശ്വരന്മാരേ , കദംബവനവാസിയുടെ അമ്പതാമത്തെ ലീല ഇപ്രകാരമാണു . ഈ ലീല കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന 

വരുടെ എല്ലാവിധപാപങ്ങളും സൂര്യോദയത്തിൽ അന്ധകാരം എന്നപോലെ നശിച്ചു പോകുമെന്നു മാത്രമല്ല ഇഹത്തിലും പരത്തിലും ഒന്നുപോലെ അവർക്കു വേണ്ടുന്നതെല്ലാം ലഭിക്കുകയും മോക്ഷലാഭമുണ്ടാവുകയും ചെയ്യും .

               ചോളരാജാവിനെ തോൽപ്പിച്ച 
               അമ്പതാം  ലീല  സമാപ്തം
                  
                ഹാലാസ്യമാഹാത്മ്യം
                 കേരളഭാഷാഗദ്യം
                ൫൭  അദാധ്യായം .
               സംഘപ്പലകനൽകിയ
               അമ്പത്തിയൊന്നാം ലീല .
 
അനന്തരം അഗസ്ത്യമഹർഷി വസിഷ്ഠാദിമാമുനിമാരോടു , ഹാലസ്യേശ്വരനായ സുന്തരേശ്വരൻമഹാകവികളായ സംഘികൾക്കു സംഘപ്പനക നൽകിയതായ  അദ്ഘേഹത്തിന്റെ ലീലയെ താഴെ വരുമാറു പറഞ്ഞുതുടങ്ങി . 
    അല്ലയോ മുനിപുംഗവന്മാരേ , വംശശേഖരപാണ്ഡ്യൻ മധുരാരാജ്യപരിപാലനം ചെയ്യുന്ന കാലത്തു ഒരിക്കൽ , ബ്രഹ്മലോകപിതാമഹനും

ഹിരണ്യഗർഭനും ആയ ഭഗവാൻ ബാരഹ്മാവു , ഗായത്രി , സാവിത്രി , സരസ്വതി ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/386&oldid=170705" എന്ന താളിൽനിന്ന് ശേഖരിച്ചത്