ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നീമൂന്നുദേവിമാരോടും കൂടെ മഹാധ്വരംചെയ്യുന്നതിനായി വാരണസീ മഹാപുരത്തിൽപോയി വിശ്വനാഥന്റെ ആമഹാക്ഷേത്രത്തിൽ , പിതാമഹേശ്വരലിംഗത്തെ പ്രതിഷ്ഠിക്കുകയും അതിന്റെ മുൻഭാഗത്തിൽ ദശാശ്വമേധിതതീർത്ഥത്തെ നിർമ്മിക്കുകയും ചെയ്തിട്ട് ചരാചരങ്ങളായ എല്ലാലോകങ്ങളേയും സൃഷ്ഠിച്ച് അതിൽ വിഹരിക്കുന്നവനായ അദ്ധേഹം ,വിശ്വനാഥന്റെ സന്നിധാനത്തിൽവച്ചു , ഒമ്പതു അശ്വമേധായംഗംനടത്തി ആ തീർത്ഥത്തിൽ അവഭൃഥസ്നാനം ചെയ്തു . അനന്തരം അദ്ധേഹം മഹാമുനിപുംഗവന്മാരോടുകൂടി പത്താമത്തെ അശ്വമേധയാഗം ചെയ്യുന്നതിനായി ആരംഭിച്ച വിധവൽ അതിനേയും സമാപിച്ചിട്ടു അവഭൃഥസ്നാനം ചെയ്യുന്നതിനായി തന്റെ ത്രയീശക്തികളോടും കൂടെ പോകുന്ന അവസരത്തിൽ സരസ്വതീദേവി തത്രാഗതയായ ഒരു ഗന്ധരിസ്ത്രീയുടെ ഗാനമധൂര്യത്താൽ ആകൃഷ്ഠയായി ഇടയ്ക്കു കുറേനേരം നിന്നുപോവുകയാൽ ഭർത്താവിനോടുകൂടെ അവഭൃഥസ്നാനം ചെയ്യുന്നതിനു ചെന്നത്താൻ സംഗതിയായില്ല .

      പിതാമഹൻ സാവിത്രിയോടും ഗായത്രിയോടും കൂടെ ആനന്ദകാനനത്തിവച്ചു  അവഭൃഥസ്നാനകർമ്മത്തെ ന്വർത്തിച്ചു . ഉടനെ സരസ്വതിയും  അദ്ധേഹത്തിന്റെ സന്നിധിയിൽ എത്തി . ഭർത്താവു തന്നെ ഉപേക്ഷിച്ചുവെന്നും സപത്നികളായ ഗായത്രിദേവിയോടും കൂടെ അവഭൃഥസ്നാനം ആചരിച്ചുകളഞ്ഞതിൽവച്ചു കോപാക്രാന്തയായ ശാരദാദേവി ഭർത്താവിനെ പലപ്രകാരത്തിൽ ഭത്സിച്ചു . 
     ബ്രഹാമാവിനു അതുകേട്ടപ്പോൾ വലുതായ കോപം ജ്വലിച്ചു , അദ്ധേഹം അല്ലയോ ഭാരതീ , നിന്റെ ഈ അഹമ്മതി അതിശയനീയംതന്നെ 

നീ ചെയ്ത കുറ്റത്തിനു ഞാൻ ഉത്തരം പറയണമെന്നോ ? അങ്ങോട്ടുകോപിക്കേണ്ടതിനു ഇങ്ങോട്ടു അല്ലേ വളരെ നന്നായി . അൽപവും ഹേതു കൂടാതെ ഇങ്ങനെ അകാരണമായി കോപിക്കുന്ന നീ നാല്പത്തി എട്ടു തവണ മനുഷ്യജന്മം എടുക്കുമാറാകട്ടെ എന്നു ശപിച്ചു .

   ഭർത്താവിനെ ശപിച്ചതുകേട്ടപ്പോൾ ഭാരതി , വല്ലാതെ അന്ധാളിച്ചു . അദ്ധേഹത്തിന്റെ കോപം ഒട്ടു ശമിച്ചതിന്റെ ശേഷം സവ്യനപീഡിതയായി ശാരദാഭഗവതി വിനീതയോടുകൂടെ ഭർത്തൃപാദങ്ങളിൽ സാംഷ്ഠാംഗമായിപ്രണമിച്ചുകൊണ്ടു , അല്ലയോ പ്രാണപ്രിയവല്ലഭ ,

ചരാചരസൃഷ്ഠാവായ പത്മസംഭവാ , അവിടത്തെ പ്രാണപ്രേയസിയും മൂഢയുമായ ഞാൻ , സ്വഭാവസിദ്ധമായ സ്ത്രീചാപല്യമൂലം ക്രുദ്ധയായി ഭവിച്ചതിനെ നിന്തിരുവടി സഹിക്കേണമേ . അങ്ങല്ലാതെ എനിക്കാരും ആശ്രയം ഇല്ല ; രക്ഷിക്കണം എന്നിങ്ങനെ അപേക്ഷിച്ചപ്പോൾ

ബ്രഹാമാവ് അത്യന്തം കൃപാദ്രചേദസ്സായി സന്തോഷപൂർവം ഇങ്ങനെ പ്രതിശാപം അരുളി : -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/387&oldid=170706" എന്ന താളിൽനിന്ന് ശേഖരിച്ചത്