ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുന്ദരേശ്വരനായ കവിമുഖ്യൻ മറ്റുള്ള സംഘികൾക്കു യാതൊരുവിധത്തിലുള്ള സംശയത്തിനും ഇടകൊടുക്കാതെ പ്രബന്ധങ്ങൾ പരിശോധിച്ച് ദോഷങ്ങളും ഗുണങ്ങളും വെളിപ്പെടുത്തി സസന്തോഷം വസിച്ചു . അനന്തരം അതിതീഷ്ണമതിയായ അദ്ധേഹം അധികാരം എന്നു പേരുള്ള ഒരു ശാസ്ത്രത്തെ നിർമ്മിച്ചു . സംഘികളായ ആ കവികൾ ഓരോ പ്രബന്ധങ്ങളും പരിശോധിച്ച് ശബ്ദാർത്ഥദോഷാദോഷവർണ്ണനയെ പരസ്പരം ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽഒരിക്കൽ സംഘകവികളിൽവച്ച് , അത്യന്തം മത്സരിയായ നൽകീരൻ ഓടി എഴുന്നേറ്റ് എന്റെ പ്രബന്ധത്തിലെ അഞ്ചാമത്തെ ഗേയത്തിനുതുല്യമായ ശബ്ദാർത്ഥസൗന്ദര്യത്തോടുകൂടിയ ഒരു ഗേയം നിങ്ങളിൽ ആരുടേയും പ്രബന്ധത്തിൽ ഇല്ലെന്നുപറഞ്ഞു . മത്സരപ്രിയനായ നല്കീരന്റെ ഗർവാധിക്യത്തോടുകൂടിയ ഈ വാക്കുകൾ കേട്ട് സദാശിവനും സർമജ്ഞനുമായ സുന്ദരേശ്വരൻ ശബ്ദാർത്ഥ കോമളിമാവോടുകൂടിയ ഒരു ഗേയത്തെ ഉടൻ നിർമ്മിച്ചു . അനന്തരം അദ്ധേഹം , ഹേ കവിശിരോമണിയായ നല്കീരാ , ലക്ഷ്യലക്ഷണയുക്തവും ശബ്ദാർത്ഥസൗന്ദര്യവും രസപുഷ്ഠിയുമുള്ള എന്റെ ഈ ആലോചനാമൃതമായ ഗേയത്തിനോട് അങ്ങയുടെ ഗേയം സാമ്യമല്ല . എന്റെ ഗേയത്തിനും അവിടത്തെ ഗേയത്തിനും തമ്മിൽ അജഗജാന്തരം ഉണ്ട് . അതു സമ്മതിക്കാൻ ഭാവമില്ലെങ്കിൽ എന്റെ കവിതയോ അങ്ങയുടെ കൃതിയോ ഏതാണ് രമ്യമായിട്ടുള്ളതെന്ന് ഈ സംഘികളായ വിദ്വാന്മാർ തീർച്ചയാക്കട്ടെ എന്നു നൽകീരനോടു പറഞ്ഞു . ഈശപ്രോക്തമായ ഗേയത്തിന്റെ മനോഹരതകൊണ്ട് അപഗൃതചിത്തവൃത്തികളായ മറ്റു കവികൾ , രസസംപൂർണ്ണത , ആശയവൈശിഷ്യം ശബ്ദാർത്ഥമാധൂര്യം ഇവകൊണ്ട് ഇത്രവിശേഷമായി യാതൊരുഗേയവും ഇല്ലെന്നും ഉള്ളകൊണ്ട് സമ്മതിക്കുകയും സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്തെങ്കിലും മാത്സര്യനിലക്ഷൂഭിതനായനൽകീരനിലുള്ള പേടിനിമിത്തം അവർക്കു ഈശഗേയത്തെ അഭിനന്ദിച്ചു വാക്കുമൂലം സ്തുതിക്കാൻ ധൈര്യമുണ്ടായില്ല . നൽകീരൻ അതിമനോഹരമായ ആ ഈശഗേയത്തിനു പലവിധദോഷങ്ങളേയും ജല്പിച്ചു ഭഗവാൻ അതിന് . അല്ലയോനൽകീര , നീ മത്സരിയെന്നു ലോകത്തിലെങ്ങും ഒന്നപോലെ പ്രസിദ്ധമാണ് . നീ അല്ലാതെ എന്റെ ഈ യോഗത്തിനു മറ്റാരും കുറ്റം പറയുകയില്ല. ആരെങ്കിലും പറഞ്ഞാൽ സമ്മതിച്ചു കൊള്ളാം എന്നിങ്ങനെ മന്ദസ്മിതപൂർവം മധുരമായി മറുപടി പറഞ്ഞതല്ലാതെ യാതൊന്നും എതിർത്തുവാദിച്ചില്ല . അതുകേട്ട് ,മറ്റൊരുകവിയും നൽകീരന്റെ പ്രീതിക്കുവേണ്ടി സദാശിവ പ്രോക്തമായ യോഗത്തിനു ദോഷമുണ്ടെന്നു പറഞ്ഞു . ഉടൻ തന്നെ

ആകാശത്തിൽ നിന്നു അത്യുച്ചത്തിൽ , അല്ലയോ കവീശ്വരന്മാരേ , നിങ്ങളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/394&oldid=170714" എന്ന താളിൽനിന്ന് ശേഖരിച്ചത്