ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ വിപ്രകുമാരന് , ഹാലസ്യനാഥനായ സുന്ദരേശ്വരൻ വംശചൂഡപാണ്ഡ്യന്റെ മനോഗതത്തിനനുസരണമായി ശ്ലോകമുണ്ടാക്കിക്കൊടുത്തതായ ലീലയെ താഴെവരുമാറു ആരംഭിച്ചു . സംഘികളായ കവിശ്വരന്മാരാലും , നാകനാരീജനങ്ങളാലും ഒന്നപോലെ ഗീയമാനനായ വംശശേഖരപാണ്ഡ്യൻ , ശാസ്ത്രാനുസരണമാകും വണ്ണം ഭൂമിയെ ചിരകാലം പരിപാലനം ചെയ്തതിന്റെ ശേഷം ഒടുവിൽ ഭൂപരിപാലനത്തെ ആത്മീയപുത്രനായ വംശചൂഡപാണ്ഡ്യങ്കൽ സമർപ്പിച്ചു വെച്ച് ശിവസംയൂജ്യത്തെ പ്രാപിച്ചു . വിക്രമം , കവിത്വം , കാരുണ്യം , കാന്തി , ഐശ്വര്യം , ശിവഭക്തി ഇവകളെക്കൊണ്ടു വംശചൂഡപാണ്ഡ്യൻ പിതാവിനെക്കാളും ശ്രേഷ്ഠനായിരുന്നു . അദ്ധേഹം സുന്ദരേശ്വരപൂജയ്ക്കുവേണ്ടി , ഫലപുഷ്പപല്ലവങ്ങളാൽ അതിമനോഹരങ്ങളും പരിപാവനങ്ങളുമായ കൂവളം ചമ്പകം ഈ വക വൃക്ഷങ്ങളെക്കൊണ്ടും മല്ലികാമാലതീമുഖ്യങ്ങളായ വല്ലികളെക്കൊണ്ടും അത്യന്തം നിബിഡവും രമ്യവും ആയ ഒരു ഉപവചനം ഉണ്ടാക്കി അതിൽനിന്നും കിട്ടുന്ന അതികോമളങ്ങളും സുഗന്ധഭരിതങ്ങളുമായ കുസുമങ്ങൾക്കൊണ്ട് അനുദിവസവും സുന്ദരേശ്വരനെ പൂജിച്ചുവന്നു.

ഇങ്ങനെ പൂജിച്ചുവരവെ , ചൈത്രമാസത്തിൽ ചിത്തിരയും പൂർണ്ണിമയും ഒന്നിച്ചുവന്ന ഒരു പുണ്യവാസരത്തിൽ, അഭിഷേകൊചിതദ്രവ്യങ്ങളായ പാൽ , തൈർ , നെയ്യ് , തേൻ , ശർക്കര ഇവകളെക്കൊണ്ട് സുന്ദരേശ്വരലിംഗം അഭിഷേകിച്ച് , കർപ്പൂരം , ചന്ദനം , കസ്തൂരി , കുംങ്കുമം മുതലായ സുഗന്ധദ്രവ്യങ്ങൾ ഹിമഗോയത്തിൽ അരച്ചുണ്ടാക്കിയ കുറിക്കൂട്ടുകൊണ്ട് മഹാലിംഗത്തെ ലേപനം ചെയ്തു , ചമ്പകപ്പൂക്കൾവാരി അർപ്പിച്ചു . ലിംഗം മൂടി ധൂപടീപാദികളായ ഉപചാരങ്ങളെക്കൊണ്ടും വഴിപോലെ പൂജിച്ചിട്ടു ഭക്തിപൂർവം സുന്ദരേശ്വരമഹാലിംഗത്തെ അവലോകനം ചെയ്തപ്പോൾ ആ അനാധിമൂലലിംഗം അതിസൗന്ദര്യപ്രകാശിതമായി കാണുകയാൽ അദ്ധേഹത്തെ ചമ്പകസുന്ദരൻ എന്നു നാമകരണം ചെയ്തു . അന്നുമുതൽക്കാണ് , നീപാദവീവാസിയായ ഹാലാസ്യേശ്വരനെ ചമ്പകസുന്ദരൻ എന്നുള്ള നാമധേയത്തിലും ജനങ്ങളാൽ ആരാധിക്കപ്പെടുന്നത് . വംശചൂഡപാണ്ഡ്യൻ അന്നുമുതൽ ചമ്പകപാണ്ഡ്യൻ എന്നുള്ള പേരിൽ ഭുവനപ്രസിദ്ധനും ആയി . ഇങ്ങനെ ഹാലാസ്യാധിപനായ ചമ്പകസുന്ദരനേയും പൂജിച്ച് , രാജനീതിക്കും അല്പംപോലും ലംഘനം ചെയ്യാതെ സകലവിധക്ഷേമങ്ങളോടും അനിതരകാലസാമാന്ന്യമായ സമാധാനത്തോടുംകൂടെ പാണ്ഡ്യരാജവംശമുക്താമണിയായ ചമ്പകപാണ്ഡ്യൻ തന്റെ ഏകാതപത്രത്തിൻകീഴിൽ ഭൂലോകപാലനം ചെയ്തുവരുന്നകാലത്തിൽ ഒരിക്കൽ അദ്ധേഹം മുഖനിർജ്ജീതപത്മയും ഭൂലോകലക്ഷ്മിയും ആയ പട്ടമഹർഷിയുമൊന്നിച്ച്

ചന്ദ്രികാശീതളവും അതിമനോഹരവും ആയ സൗധത്തിൽ ഇരുന്ന് , മലയാ ചലാഗതനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/396&oldid=170716" എന്ന താളിൽനിന്ന് ശേഖരിച്ചത്