ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮ ഹാലാസ്യമാഹാത്മ്യം


ണ്ട, ഈ മഹാപാവനതീർത്ഥത്തിൽ സ്നാനംചെയ്യുകയും, അതിന്റെ തീരത്തിൽവച്ചു് വ്രതം, പൂജാ, ദാനം, ധർമ്മം, ഹോമം, തപസ്സു, ജപം, ധ്യാനം മുതലായ പുണ്യകർമ്മങ്ങളെ ആചരിക്കുകയും ചെയ്യുന്നവർക്കു മറ്റു പുണ്യസ്ഥലങ്ങളിൽവച്ചു ചെയ്യുന്നതിൽ നൂറായിരത്തിൽ പങ്കധികം ഫലസിദ്ധിയുണ്ടാകും. ജന്മനക്ഷത്രദിവസം ഈ പുണ്യതീർത്ഥത്തിൽ സ്നാനംചെയ്യുന്നവന്റെ ജന്മാന്തരപാപം കൂടി നശിച്ചുപോകും. മേടം, വൃശ്ചികം, കുംഭം ഈ മാസങ്ങളിൽ ഹേമപത്മിനീതീർത്ഥത്തിൽ സ്നാനംചെയ്യുന്നതു ഏറ്റവും ഉത്തമമായിട്ടുള്ളതാകുന്നു. അമാവാസ്യനാളിൽ സ്നാനംചെയ്താൽ മറ്റു ദിവസങ്ങളിൽ സ്നാനം ചെയ്യുന്നതിൽ നിന്നും നൂറിരട്ടിയും, സംക്രമദിവസത്തിൽ ആയിരം ഇരട്ടിയും വിഷുപത്തിങ്കൽ പതിനായിരവും, അയനത്തിങ്കലും ഗ്രഹണത്തിലും വ്യാതിപാതത്തിങ്കലും സ്നാനം ചെയ്താൽ നൂറായിരമിരട്ടിയും അധികം ഫലം കിട്ടും. തിങ്കളാഴ്ച്ച ദിവസം വരുന്ന കറുത്തവാവുന്നാളിൽ ഹേമപത്മിനീതീർത്ഥത്തിൽ സ്നാനം ചെയ്തു പിതൃതർപ്പ​ണം ചെയ്യുന്നവർക്കുണ്ടാവുന്ന ഫലം അവസാനമില്ലാത്തതെന്നു മാത്രമല്ല, അവരുടെ പിതൃക്കളിൽ ഓരോരുത്തരും അവർ ദാനംചെയ്യുന്ന ഓരോ എള്ളിനും ഒരായിരം വർഷംവീതം സ്വർല്ലോക സൌഭാഗ്യങ്ങൾ അനുഭവിക്കുന്നതും ആണു്. ഹേമപത്മിനിയിൽവെച്ച് ചെയ്യുന്ന പിണ്ഡദാനങ്ങളുടെ ഫലത്തിനും തന്മൂലം പിതൃക്കൾക്കു് ലഭിക്കുന്ന ഗതിക്കം യാതൊരു അവസാനവുമില്ല. എല്ലാ തീർത്ഥങ്ങളും ആദിതീർത്ഥമായ ഈ ശിവതീർത്ഥത്തെ നിത്യത സേവിക്കുന്നുണ്ട്. ശിവലിംഗപൂജകൊണ്ട് എല്ലാ ദേവന്മാരെയും പൂജിച്ച ഫലം ലഭിക്കുന്നതുപോലെതന്നെ ശിവതീർത്ഥസ്നാനം കൊണ്ടു് എല്ലാ തീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലവും സിദ്ധിക്കും. ശിവതീർത്ഥത്തിൽ സ്നാനംചെയ്ത് അതിന്റെ കരയിൽവച്ച് ശിവലിംഗം പൂജിക്കുന്നവൻ യോഗം ചെയ്യുകയോ വേദമോതുകയോ വ്രതങ്ങൾ അനുഷ്ഠിക്കുകയോ, ദാനം ചെയ്യുകയോ, യോഗാഭ്യാസം ചെയ്യുകയോ, യാതൊന്നും ചെയ്യണമെന്നില്ല. അവനു തീർച്ചയായും മോക്ഷം ലഭിക്കും. ജന്മാന്തരത്തിൽ വളരെ വളരെ പുണ്യങ്ങൾ ചെയ്തിട്ടുള്ളവർക്കു മാത്രമേ ശിവതീർത്ഥത്തിൽ സ്നാനം ചെയ്യുന്നതിനുള്ള സൌഭാഗ്യമുണ്ടാകൂ. അഗ്നിഹോത്രാനുഷ്ഠാനം, ദേവപാരായണം, വ്രതാനുഷ്ഠാനം, ദാനം, തപസ് മുതലായതുകൾ ചെയ്യുന്നവർക്കു ഹേമപത്മിനിയിൽ സ്നാനംചെയ്തു തത്തീരത്തിൽവച്ചു് ശിവലിംഗം പൂജിക്കുന്നവർക്കു സിദ്ധിക്കുന്ന ഫലത്തിന്റെ നൂറായിരത്തിൽ ഒരംശം ഫലം പോലും സിദ്ധിക്കുകയില്ല. മാഘമാസത്തിൽ പ്രയാഗയിൽ മുപ്പതു ദിവസം സ്നാനം ചെയ്താലു​ണ്ടാകുന്ന ഫലം ഹേമപത്മിനിയിൽ ഒരു ദിവസം സ്നാനം ചെയ്താൽ കിട്ടും. ജലം, അഗ്നി, ഹോമംചെയ്യുന്ന യജമാനൻ, സൂര്യൻ, ചന്ദ്രൻ, ആകാശം, ഭൂമി, വായു ഇങ്ങനെ ശിവൻ എട്ടുമൂർത്തികൾ ഉള്ളതിൽ ജലരൂപമൂർത്തിയായ ശിവതീർത്ഥം ജ്ഞാനത്തേയും ഒന്നുപോലെ കൊടുക്കുന്നതാകുന്നു. ഒരുവർഷം ഹേമപത്മിനിയിൽ

ഇടവിടാതെ സ്നാനംചെയ്ത പരമേശ്വരീപരമേശ്വരന്മാരെ പൂജിച്ചാൽ വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/40&oldid=170717" എന്ന താളിൽനിന്ന് ശേഖരിച്ചത്