ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯

ന്ധ്യയ്ക്കും പുത്രലാഭം ഉണ്ടാകും. ഭൂലോകത്തിൽ ഹേമപത്മിനീതീർത്ഥം കൂടാതെ മാഹാത്മ്യമേറിയ അനവധി തീർത്ഥങ്ങൾ ഉണ്ടെങ്കിലും അവയ്ക്കൊന്നിനും ഹേമപത്മിനീതീർത്ഥത്തിന്റെ നൂറായിരത്തിൽ ഒരുപങ്കുപോലും മഹത്വം വരുന്നതല്ല. ഈ മഹാതീർത്ഥത്തെ ദർശിച്ചാൽ ധർമ്മസിദ്ധിയും സ്പർശിച്ചാൽ അർത്ഥസിദ്ധിയും, പാനം ചെയ്യുമ്പോൾ കാമസിദ്ധിയും, അതിൽ സ്നാനം ചെയ്താൽ മോക്ഷസിദ്ധിയും ഉണ്ടാകും. ഇങ്ങനെ ദർശനംകൊണ്ടും, സ്പർശനംകൊണ്ടും, പാനം കൊണ്ടും, സ്നാനംകൊണ്ടും പുരുഷാർത്ഥങ്ങൾ നാലും സാധിച്ചുകൊടുക്കുന്നതായി മറ്റേതൊരു തീർത്ഥം ഭൂലോകത്തിൽ ഉണ്ട്? ഇങ്ങിനെ ഹേമപത്മിനീതീർത്ഥമാഹാത്മ്യം പറഞ്ഞുതുടങ്ങിയാൽ ഒടുങ്ങുകയില്ല. അതുകൊണ്ട് ഭൂലോകത്തിൽ ഉള്ള എല്ലാ തീർത്ഥങ്ങളിൽവെച്ചും, ശ്രേഷ്ഠമായ തീർത്ഥം ഹേമപത്മിനീതീർത്ഥമാണെന്നും അതിൽ സ്നാനം ചെയ്യുന്നവർക്ക് സകല സിദ്ധിയും ഉണ്ടാകുമെന്നും ചുരുക്കത്തിൽ നിങ്ങളെ ധരിപ്പിച്ചിട്ടു് തീർത്ഥമാഹാത്മ്യവർണനയെ അവസാനിപ്പിക്കുന്നു. മൂന്നാം അദ്ധ്യായം തീർത്ഥമാഹാത്മ്യം സമാപ്തം.


ഹാലസ്യമാഹത്മ്യം

കേരളഭാഷാഗദ്യം

൪ ആം അദ്ധ്യായം.

ലിംഗമാഹാത്മ്യം

അല്ലയൊ മഹർഷിപുംഗവന്മാരേ! ഇനി ഞാൻ ലിംഗമാഹാത്മ്യത്തെ കേൾപ്പിക്കാം. നിങ്ങൾ സശ്രദ്ധം ശ്രവിച്ചുകൊൾവിൻ. സുന്ദരേശ്വരമഹാലിംഗത്തിന്റെ മഹത്വം അത്യന്തം അത്ഭുതമായിട്ടുള്ളതാണു്. മേരുമന്ദരം, കൈലാസം, ശ്രീപർവതം, വാരാണസി, മുതലായ സ്ഥലങ്ങളിൽ തന്നത്താൻ ഉണ്ടായ പ്രധാനശിവലിംഗങ്ങൾ

ഉണ്ടെങ്കിലും അവയൊന്നും കദംബവനത്തിൽ ഉള്ള സുന്ദരേശ്വരലിം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/41&oldid=170718" എന്ന താളിൽനിന്ന് ശേഖരിച്ചത്