ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦ ഹാലാസ്യമാഹാത്മ്യം



ഗത്തിനു തുല്യമല്ല. മുൻപറഞ്ഞ സ്ഥലങ്ങളിൽ എല്ലാം ശിവലിംഗം ഉണ്ടാകുന്നതിനു വളരെ മുമ്പാണ് ഹാലാസ്യത്തിൽ സുന്ദര‌ശിവലിംഗം തന്നത്താൻ ഉണ്ടായത്. ഹാലാസ്യത്തിലെ സുന്ദരേശ്വരലിംഗം തായ് മരമാണെങ്കിൽ മറ്റു പ്രധാനലിംഗങ്ങൾ എല്ലാം കൊമ്പുകൾ അത്രെ. ഹാലാസ്യത്തിലെ ശിവലിംഗം‌പോലെ പുരാതനമായ ഒരു ശിവലിംഗം എങ്ങും ഇല്ല. ഈ ലിംഗം മറ്റെല്ലാ ശിവലിംഗങ്ങൾക്കും മൂലകാരണലിംഗമായി ഭവിച്ചതുകൊണ്ട് ഇതിനെ മൂലലിംഗമെന്നും, ശ്രീപാർവതിയുമായിട്ടുള്ള നിത്യസംബംന്ധം കൊണ്ടും സ്വഭാവേനയുള്ള സൌന്ദര്യം കൊണ്ടും ഇതിനെ സോമസുന്ദരലിംഗമെന്നും ദേവന്മാർ പറയുന്നു. സർവവ്യാപിയായ ഭഗവാന്റെ തന്നത്താൻ ഉണ്ടായതായ സോമസുന്ദരലിംഗം വ്യഷ്ടിഭൂതമായ മറ്റെല്ലാലിംഗങ്ങളുടെയും സമഷ്ടിലിംഗമാകയാൽ അതിനെ അല്ലാതെ മറ്റുലിംഗങ്ങളെ പൂജിക്കണമെന്നില്ല. വൃക്ഷമൂലത്തിന്റെ ചുവട്ടിൽ അല്ലാതെ‌ കൊമ്പുകൾതോറും വെള്ളമൊഴിക്കണമെന്നില്ലല്ലോ. അതുപോലെതന്നെ സോമസുന്ദരലിംഗപൂജകൊണ്ടു മറ്റു സർവലിംഗങ്ങളേയും പൂജിച്ചഫലമുണ്ടാകുന്നു. ഭഗവാൻ സർവവ്യാപിയും സോമസുന്ദരേശലിംഗം സർവലിംഗങ്ങളുടേയും സമഷ്ടിലിംഗവും ആണെന്നുള്ളതിനു ദൃഷ്ടാന്തം പിട്ടിനു വേണ്ടി മണ്ണുചുമന്ന ഭഗവാനെ അരിമർദ്ദന പാണ്ഡ്യൻ പൊൻചൂരൽകൊണ്ടു് അടിച്ചപ്പോൾ അടിയുടെ പാടു് മൂന്നുലോകത്തിലും ഉള്ള എല്ലാ ചരാചരജീവികളിലും പതിഞ്ഞുകാണുകയും എല്ലാറ്റിനും ഒന്നുപോലെ അടികൊണ്ടുള്ള വേദനയുണ്ടാവുകയും ചെയ്തതുതന്നെയാകുന്നു.

അധികം എന്തിനു പറയുന്നു, അറുപത്തിനാലുലീലകൾ ചെയ്ത സുന്ദരേശ്വരനുതുല്യം മറ്റൊരു ദേവനും ഇല്ല. ഭഗവാന്റെ ലീലകൾ എല്ലാം അസാധാരണമഹത്വത്തോടുകൂടിയതാണ്. ഭരദ്വാജപക്ഷിക്കു മൃത്യുഞ്ജയമന്ത്രം ഉപദേശിച്ചുകൊടുത്തു് അതിനെ കാക്കകളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചു പക്ഷികളിൽ ശ്രേഷ്ഠനാക്കുകയും, പിട്ടിനുവേണ്ടി മണ്ണു ചുമക്കുകയും, കാടന്മാരെ കുതിരകളാക്കി പാണ്ഡ്യഭൂപനു വിൽക്കുകയും, എനിക്കു ദ്രാവിഡസൂത്രം ഉപദേശിച്ചുതരികയും, ദേവനിന്ദകന്മാരായ ക്ഷപണ(ബുദ്ധസന്യാസികൾ)ന്മാരെ എല്ലാം ശൂലാരോഹണം ചെയ്യിക്കുകയും, പന്നിക്കുട്ടികൾക്കു പാൽകൊടുത്തുവളർത്തുകയും മറ്റും ചെയ്തതായിട്ടുള്ള ഭഗവാൻ പരമേശ്വരനു് തുല്യനായി ഇപ്പോൾ ഏതൊരു ദേവനാണ് ഉള്ളത്. ഇനി ഏതൊരുദേവൻ ഉണ്ടാകും. അതുകൊണ്ടു പുരുഷാർത്ഥം വേണ​മെന്നിഛിക്കുന്നവർ സുന്ദരേശനെതന്നെ സേവിക്കണം.

യാഗങ്ങളിൽ അശ്വമേധവും, ഗിരികളിൽ ഹിമവാനും, വ്രതങ്ങളിൽ സോമവാരവ്രതവും, മന്ത്രങ്ങളിൽ , ഓങ്കാരസഹിതമായ പഞ്ചാക്ഷരവും, ദാനങ്ങളിൽ

അന്നദാനവും, ചതുർവർണങ്ങളിൽ ബ്രാഹ്മണനും, സല്പാത്രങ്ങളിൽ ശിവഭക്തന്മാരും, ധർമ്മങ്ങളിൽ ശിവധർമ്മവും, ദേവന്മാരിൽ മഹാദേവനും , വൃക്ഷങ്ങളിൽ കല്പകവൃക്ഷവും, പശുക്കളിൽ കാമധേനുവും, തീർത്ഥങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/42&oldid=170719" എന്ന താളിൽനിന്ന് ശേഖരിച്ചത്