ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാം അദ്ധ്യായം_ലീലാസംഗ്രഹം ൨൫


ണ്ഡ്യസേനാപതിയെ രക്ഷിക്കാനായി ​​എണ്ണും കണക്കും ഇല്ലാതെ സൈന്യങ്ങളെ കാണിച്ചതും, മുപ്പത്തിഒന്നാമത്തേതു്, പാണ്ഡ്യരാജാവിനു ഒരിക്കലും നശിക്കാത്ത ദ്രവ്യസഞ്ചി കൊടുത്തതും, മുപ്പത്തിരണ്ടാമത്തേതു ഭഗവാൻ വൈശ്യരൂപം ധരിച്ചു് വളവിറ്റതും, മുപ്പത്തിമൂന്നാമത്തേതു യക്ഷികൾക്കു അഷ്ടസിദ്ധിനൽകിയതും, മുപ്പത്തിനാലാമത്തേതു ചോളരാജാവിനുവേണ്ടി ക്ഷേത്രത്തിന്റെ വാതിൽ തുറന്നതും, മുപ്പത്തിഅഞ്ചാമത്തേതു് പാണ്ഡ്യ,സൈന്യങ്ങൾക്കു് ജലംനൽകിയതും, മുപ്പത്തിആറാമത്തേതു, ഭഗവാൻ രാസവാദക്രിയചെയ്തതും, മുപ്പത്തിഏഴാമത്തേതു് ചോളരാജാവിനെ ജയിച്ചതും, മുപ്പത്തിഏട്ടാമത്തേതു ഒരു ശൂദ്രനു തണ്ഡുലപൂർണ്ണമായ പാത്രം നൽകിയതും, മുപ്പത്തിഒൻപതാമത്തേതു ഒരു വൈശ്യബാലനു വ്യവഹാരത്തിൽ ജയംകൊടുത്തതും, നാൽപ്പതാമത്തേതു് പാണ്ഡ്യരാജാവിന്റെ ബ്രഹ്മഹത്യാപാപം നശിപ്പിച്ചതും ആകുന്നു. ഭദ്രനെന്ന ഭക്തനെ രക്ഷിപ്പാൻവേണ്ടി ഭഗവാൻ വിറകുചുമന്നതു നാല്പത്തിഒന്നാമത്തെ ലീലയും, ഈ ഭദ്രനുവേണ്ടിത്തന്നെ ചേരഭൂപതിക്കു എഴുത്തയച്ചതു് നാല്പത്തിരണ്ടാമത്തെ ലീലയും, ഭദ്രനു സംഘപ്പലക സമ്മാനിച്ചതു് നാല്പത്തിമൂന്നാമത്തെ ലീലയും, ഭദ്രന്റെ ഭാര്യയ്ക്കു ഗാനവിദ്യയിൽ വിജയം നൽകിയതു നാല്പത്തിനാലാമത്തെ ലീലയും, പന്നിയുടെ വേഷം എടുത്ത് പന്നിക്കുട്ടികളെ രക്ഷിച്ചതു് നാല്പത്തിഅഞ്ചാമത്തെ ലീലയും, പന്നിക്കുട്ടികളെ മന്തികളാക്കിയതു് നാല്പത്തിആറാമത്തെ ലീലയും, ഒരു ഖഞ്ജരീടപക്ഷിക്കു മൃത്യുഞ്ജയമന്ത്രം ഉപദേശിച്ചുകൊടുത്ത് ‌അതിനെ കാകന്മാരുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചതു് നാല്പത്തിഏഴാമത്തെ ലീലയും, ഒരു ശരാരിപ്പക്ഷിക്കു മോക്ഷംകൊടുത്തതു നാല്പത്തിഎട്ടാമത്തെ ലീലയും, സർപ്പത്തിനെക്കൊണ്ടു് മധുരാപുരത്തിന്റെ അതിരു കാണിച്ചുകൊടുത്തതു് നാല്പത്തിഒമ്പതാമത്തെ ലീലയും, ചോളരാജാവിനെ തോല്പിച്ചത് അമ്പതാമത്തെ ലീലയും, ദ്രാവിഡവിദ്വാൻമാർക്കു സംഘപ്പലകനൽകിയതു അമ്പത്തിഒന്നാമത്തെ ലീലയും, ഒരു ബ്രാഹ്മണനു പാണ്ഡ്യരാജാവിന്റെ അഭിപ്രായപ്രകാരം ശ്ലോകം എഴുതിക്കൊടുത്തത് അമ്പത്തിരണ്ടാമത്തെ ലീലയും, നൽകീരനെ രക്ഷിച്ചതു അമ്പത്തിമൂന്നാമത്തെ ലീലയും, നൽകീരനു സൂത്രങ്ങളെ ഉപദേശിച്ചതു അമ്പത്തിനാലാമത്തെ ലീലയും, പ്രബന്ധങ്ങളുടെ താരതമ്യ വിവേചനം ചെയ്തതു അമ്പത്തിഅഞ്ചാമത്തെ ലീലയും, ആണു്. അമ്പത്തിആറാമത്തെ ലീല ഉത്തരഹാലാസ്യത്തിൽ പോയതും, അമ്പത്തിഏഴാമത്തെ ലീല ദാശകന്യകയെ വേട്ടതും, അമ്പത്തിഎട്ടാമത്തെ ലീല വാതപുരേശൻ എന്ന മന്ത്രിക്കു ജ്ഞാനദീക്ഷ കൊടുത്തതും, അമ്പത്തിഒമ്പതാമത്തെ ലീല പാണ്ഡ്യരാജാവിന് മായാശ്വങ്ങളെ വിറ്റതും, അറുപതാമത്തെ ലീല നദിയെ വർദ്ധിപ്പിച്ചതും, അറുപത്തിഒന്നാമത്തെ ലീല പിട്ടിനുവേണ്ടിമണ്ണുചുമന്നതും, അറുപത്തിരണ്ടാമത്തെ ലീല കുബ്ജപാ​ണ്ഡ്യന്റെ

ജ്വരവും കുബ്ജത്വവും നശിപ്പിച്ചതും, അറുപത്തിമൂന്നാമത്തെ ലീല ജ്ഞാനസംബന്ധനെക്കൊണ്ടു് നഗ്നന്മാരെ ശൂലാരോഹണം ചെയ്യിപ്പിച്ചു വധിച്ചതും, അറുപത്തിനാലാമത്തെ ലീല വൃക്ഷം, കൂപം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/47&oldid=170727" എന്ന താളിൽനിന്ന് ശേഖരിച്ചത്