ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ ഹാലാസ്യമാഹാത്മ്യം


ശിവലിംഗം, ഇവയെ മധുരയിൽ സാക്ഷികളാക്കി വരുത്തിയതും ആകുന്നു. ഹാലാസ്യനാഥന്റെ അറുപത്തിനാലു ലീലകളും ചുരുക്കി നിങ്ങളെ കേൾപ്പിച്ചു. ഇനി ഓരോന്നും ക്രമേണ വിസ്താരമായി പറഞ്ഞുതരാം. ഈ ലീലാ സംഗ്രഹം കേട്ടാലും പഠിച്ചാലും ഓർത്താലും അങ്ങനെ ചെയ്യുന്നവരുടെ എല്ലാ പാപങ്ങളും അവസാനിക്കുമെന്നല്ല അവർക്കു സർവാഭീഷ്ടങ്ങളും സിദ്ധിക്കുകയും ചെയ്യും.

അഞ്ചാം അദ്ധ്യായം ലീലാസംഗ്രഹം
സമാപ്തം.


ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം. ആറാം അധ്യായം.

ദേവേന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീർത്ത


ഒന്നാമത്തെ ലീല

അല്ലയോ താപസശ്രേഷ്ഠന്മാരേ! ദേവേന്ദ്രന്റെ പാപം തീർത്ത ഭഗവാന്റെ ഒന്നാമത്തെ ലീലയെത്തന്നെ ഞാൻ ആദ്യം നിങ്ങളെ ധരിപ്പിക്കാം. പാപനാശനകരമയ അതിനെ നിങ്ങൾ ഭക്തിയോടുകൂടെ കേട്ടുകൊൾവിൻ! എന്നിങ്ങനെയുള്ള മുഖവരയോടുകൂടെ വീ​ണ്ടും അഗസ്ത്യൻ പറഞ്ഞു:- കൃതായുഗത്തിൽ ഒരുദിവസം ദേവേന്ദ്രൻ, വിശ്വകർമ്മാവിന്റെ മഹത്തായ തപശ്ശക്തികൊണ്ടു് നിർമ്മിച്ച അമരാവതിയിൽ ഉള്ള രക്തസിംഹാസനത്തിൽ എഴുന്നള്ളിയിരിക്കുംപോൾ അദ്ദേഹത്തെ സേവിക്കാനായി അവസരംനോക്കി മുപ്പത്തുമുക്കോടി ദേവന്മാരും, ഉർവശ്യാദി സ്വർവധൂരത്നങ്ങളും യക്ഷകന്മാർ, കിന്നരന്മാർ, ഗന്ധർവന്മാർ, സിദ്ധന്മാർ, സാദ്ധ്യന്മാർ മുതലായവരും ചെന്നു. അവരിൽ നാരദാദിമഹർഷിമാർ ആശിർവാദം നൽകുകയും ഗന്ധർവന്മാർ പാടുകയും ദേവനർത്തകിമാരായ സ്വർവേശ്യമാർ നൃത്തം ചെയ്യുകയും ചെയ്തു. ഗാനവിദ്യാവിശാരദന്മാരായ ഗന്ധർവന്മാരുടെ പാട്ടുകൾ കേട്ടും സ്വർവാംഗസുന്ദരിയും നർത്തകീകലമൊക്തികവും ആയ തിലോത്തമയുടെ മോഹനതരമായ ആട്ടവും ഹാവഭാവവിലാസങ്ങളും മറ്റും കണ്ടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/48&oldid=170728" എന്ന താളിൽനിന്ന് ശേഖരിച്ചത്