ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ ഹാലാസ്യമാഹാത്മ്യം


       
യസ്യപ്രണാമമാത്രേണ സന്തിസർവാശ്ചസമ്പദഃ
സർവസിദ്ധിപ്രദംശംഭും തംവന്ദേസോമസുന്ദരം ൧൦

യസ്യദർശനമാത്രേണ ബ്രഹ്മഹത്യാദിപാതകം
അവശ്യം നശ്യതിക്ഷിപ്രം തംവന്ദേസോമസുന്ദരം. ൧൧

ഉത്തമാംഗംചചരണംവിധിനാ വിണ്ണുനാപിച
നദൃശ്യതേയസ്യയത്നാൽ തംവന്ദേസോമസുന്ദരം ൧൨

ത്വയാനീപാരണ്യനാധത്വദന്യാൻ
സമാനാഹുർദൈവതാൻപാപിനാസ്തേ
ദ്യദായോഗോവാജിനോ രാസഭസ്യ. ൧൩

അണോരണുസ്ത്വം മഹതോമഹാംസ്ത്വം
സർവാത്മഭാവം പരിപൂർണ്ണഏകഃ
ത്വയൈവശംഭോ! മഹിമാത്വദീയോ
വിജ്ഞായതേവക്തുമിമംക്ഷമഃ കഃ ൧൪

അതിന്റെ ശേഷം അദ്ദേഹത്തന്റെ മുമ്പിൽ സാഷ്ടാംഗമായി വീണു നമസ്കരിച്ചു. അതുകണ്ട് ഭക്തവത്സലനായഭഗവാൻ ദേവേന്ദ്രനെ നോക്കി ​എഴുനേറ്റാലും! എഴുനേറ്റാലും! നിനക്കുവേണ്ട വരങ്ങളെ ഞാൻ തരാം എന്നു പറഞ്ഞു. ഭഗവാന്റെ കരുണാരസസംപൂർണ്ണമായ വാക്കുകൾ കേട്ട് സന്തുഷ്ടനായ ദേവേന്ദ്രൻ അതിവേഗത്തിൽ ഓടി എഴുനേറ്റു കൈരണ്ടും കൂട്ടിതൊഴുതും കൊണ്ടിപ്രകാരം അപേക്ഷിച്ചു.

അല്ലയോ ഭഗവാനെ! അങ്ങയുടെ ലിംഗദർശനം കൊണ്ടുതന്നെ എന്നെപിടിച്ച വൃത്രാഹത്യാപാപം നശിച്ചു. ഇനി ഇനിക്കുണ്ടാകേണ്ടതായി ഭക്തവത്സലനായ അവിടത്തെപ്പേരിൽ ശാശ്വതമായ ഭക്തി ഒന്നല്ലാതെ വേറൊന്നും ഇല്ല. ഭഗവാൻ അതുകേട്ട് നീ എല്ലാ കാലത്തും എന്റെ ഭക്തനായിത്തന്നെയിരിക്കും അതിനു യാതൊരു സംശയവും ഇല്ല. നീ എന്റെ പ്രീതിക്കുവേണ്ടി പ്രതിഷ്ഠിച്ച ഈ ഇന്ദ്രവിമാനവും, ഈ ഉത്തമക്ഷേത്രവും ശരവഹ്നിയിൽ ത്രിപുന്മാർ ദഹിച്ചപ്പോൾ പുരമധ്യസ്ഥിതന്മാരായ എന്റെ ഭക്തന്മാർ അതിൽ ദഹിക്കാതിരുന്നതുപോലെ പ്രളയകാലത്തിലും നശിക്കുന്നതല്ല. ഉപപാതകങ്ങളെ ചെയ്തവനായിരുന്നാലും മഹാപാതകങ്ങളെ ചെയ്തവനായിരുന്നാലും എന്റെ ക്ഷേത്രത്തിൽ വന്നാൽ അവന്റെ സകലപാപങ്ങളും നശിച്ചുപോകുന്നതാണ്. എന്റെ ലിംഗദർശനം ചെയ്യുന്നവനു സർവഭോഗസംപ്രാപ്തിയും മോക്ഷവും ഉണ്ടാകുമെന്നുള്ളപ്പോൾ എന്നെ പൂജിക്കുന്നവർക്കുണ്ടാകുന്ന ഗതിയെപ്പറ്റി വിസ്തരിക്കണമെന്നില്ലല്ലോ.

ദേവേന്ദ്രൻ വീണ്ടും ഭഗവാനോട്, അല്ലയോ പാർവതീനാഥ! ദർശനമാത്രത്താൽതന്നെ എന്റെ വൃത്രഹത്യാപാപം നശിപ്പിച്ച ഭഗവാന്റെ ഉത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/60&oldid=170740" എന്ന താളിൽനിന്ന് ശേഖരിച്ചത്