ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാം അദ്ധ്യായം..........രണ്ടാംലീല. ൪൧

നംചെയ്തു സർവ ലിംഗങ്ങളേയും പൂജിച്ചു, കാമേശ്വരലിംഗത്തെ പ്രതിഷ്ഠിച്ചു പ്രദക്ഷിണനമസ്കാരസ്ത്രോത്രങ്ങൾകൊണ്ടു ശങ്കരനെ പൂജിച്ചപ്പോൾ ആ കാമേശ്വരലിംഗത്തിന്റെ ശിരസ്സിൽനിന്നും വീണ ഒരു മഹോല്പലത്തെ ഭക്തിപൂർവം എടുത്തു സംഗ്രഹിച്ചു കൊണ്ടുവന്നിരിക്കുന്ന ദുർവ്വാസാവുമഹർഷി തന്റെ കൈയിൽ ഇരുന്നിരുന്ന ദിവ്യപുഷ്പത്തെ ദേവേന്ദ്രനു കൊടുത്തതിൽ ആദരവോടും ഭക്തിയോടുംകൂടെ വാങ്ങി ശിരസ്സിൽ ധരിക്കാതെ വിജയശ്രീയാൽ മോഹിതനായ അദ്ദേഹം ഒരു കയ്യുകൊണ്ടു വാങ്ങി ആനയുടെ മസ്തകത്തിൽ വയ്ക്കുകയും ആന തലയാട്ടിയപ്പോൾ പുഷ്പം നിലത്തു വീഴുകയും അതിനെ മദാന്വിതനായ ഗജശ്രേഷ്ഠൻ ചവുട്ടി മർദ്ദിക്കുകയും ചെയ്തു. ദുർവാസാവു അതുകണ്ടു കോപവേപഥുഗാത്രനായി ഗജേന്ദ്രനേയും മഹേന്ദ്രനേയും ഇങ്ങിനെ ശപിച്ചു.

എടാ ദേവേന്ദ്രാ! നീ ദാനവജയംകൊണ്ടു മദോന്മത്തനായിപ്പോയി അല്ലേ? നീ മറ്റുള്ള മഹർഷിമാരെപ്പോലെ എന്നെ വിചാരിക്കേണ്ട. എന്നോടു കാണിച്ച നിന്ദയുടെ ഫലം നിനക്കു താമസിയാതെ അനുഭവമാക്കിത്തരാം. പരമശിവന്റെ തിരുമുടിയിൽനിന്നും എനിക്കു ലഭിച്ച ദിവ്യപുഷ്പം നിനക്കു തന്നതിൽ ആദരിച്ചു സ്വീകരിച്ചില്ലെന്നു മാത്രമല്ല നിന്റെ മത്തഗജത്തിനെക്കൊണ്ടു നിലത്തിട്ടു ചവിട്ടിച്ചു നശിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു നിന്നെയും നിന്റെ നാൽക്കൊമ്പനേയും ഞാൻ വിടാൻ നിശ്ചയിച്ചിട്ടില്ല. മറ്റുള്ള മഹർഷിമാർ നല്കിയ സംഭാവനകളെ അംഗീകരിക്കുകയും, ഞാൻ നല്കിയ ദിവ്യകുസുമത്തെ തിരസ്കരിക്കുകയും ചെയ്ത നിന്റെ തലയെ പാണ്ഡ്യഭൂപൻ അടിച്ചുടയ്ക്കുകയും പരമശിവന്റെ ശിരോലങ്കാരമായിരുന്ന ആ മഹോല്പലത്തെ നിലത്തിട്ടു ചവിട്ടിയ നിന്റെ മദയാന കാട്ടാനയായി ഭൂമിയിൽ സഞ്ചരിക്കുകയും ചെയ്യട്ടെ.

കോപിഷ്ഠനായ ദുർവ്വാസാവു ഇപ്രകാരം ശപിച്ചയുടനെ മറ്റുള്ള ദേവന്മാർ ചെന്നു അദ്ദേഹത്തെ വണങ്ങിസ്തുതിച്ചു അദ്ദേഹത്തിന്റെ കോപം ശമിപ്പിച്ചിട്ടു "അല്ലയോ ഭഗവാനേ! താപസശ്രേഷ്ഠ! തണുത്തവെള്ളം അഗ്നിസംയോഗംകൊണ്ടു ചൂടുള്ളതായി തീരുന്നതുപോലെ സാധുവും ഭക്തനുമായ ദേവേന്ദ്രൻ തല്ക്കാലമുണ്ടായ വിജയസമ്പത്തുകൊണ്ടു മദോന്മത്തനായിപ്പോയതാണു. ഭക്തവത്സലനായ ഭഗവാൻ അതു ക്ഷമിച്ചു ശാപാനുഗ്രഹം നല്കണം" എന്നപേക്ഷിച്ചു.

ഉടനെ ദുർവാസാവു, തനിക്കുണ്ടായ കോപത്തെ ഒതുക്കി ഇങ്ങനെ പറഞ്ഞു:-

അല്ലയോ ദേവന്മാരേ! നിങ്ങൽ എന്റെ ശാപത്തിനുമാത്രം പ്രധിവിധി ചിന്തിച്ചാൽപോരാ. ഇവർക്കു ശിവദ്രോഹപാപം സംഭവിച്ചുപോയി. അതിനുംകൂടി പ്രധിവിധി ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാൻ ഇന്ദ്രനു നല്കിയ പുഷ്പം, കാശിയിപോയി കാമേശ്വരലിംഗത്തെ ഭക്തിയോടുകൂടെ പൂജിച്ചപ്പോൾ പരമശിവപ്രസാദമായി ഇനിയ്ക്കു ലഭിച്ചതാണു. അതിനെ ഇന്ദ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/63&oldid=170743" എന്ന താളിൽനിന്ന് ശേഖരിച്ചത്