ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ ഹാലാസ്യമാഹാത്മ്യം.

ൻ ആദരവോടുകൂടെവാങ്ങി ശിരസ്സിൽധരിച്ചില്ലെന്നു മാത്രമല്ല, ഉദാസീനനായി അവൻ ആനയെക്കൊണ്ടു ചവിട്ടിയ്ക്കുകയും ചെയ്തു. ഇതിൽപരം ശിവദ്രോഹം മറ്റൊന്നും ഇല്ലാ. ആ പാപം ഇവർ രണ്ടുപേരും അനുഭവിക്കുകതന്നെ വേണം. ശിവപ്രസാദത്തെ ആദരിക്കാതെ ഇരിയ്ക്കുകയും ലംഘിക്കുകയും ചെയ്യുന്നതു ശിവദ്രോഹമാണെന്നാണ് ശിവശാസ്ത്രവിശാരദന്മാർ പറയപ്പെട്ടിട്ടുള്ളത്. ആ മഹാപാപത്തിനു പ്രായശ്ചിത്തം കാണുന്നില്ലെങ്കിലും യഥാർത്ഥഭക്തനായ ഇനിക്കു അദ്ദേഹംതന്നെ രഹസ്യമായ ഒരു വഴിപറഞ്ഞു തന്നിട്ടുണ്ട്. ശ്രുതിവാക്യരത്നമായ അതിനെ ഇവരുടെ പാപശാന്തിയ്ക്കു വേണ്ടി ഞാൻ നിങ്ങളോടു പറയാം. മറ്റൊന്നും അല്ല; ഭൂലോകശിവലോകമെന്നു പറയുന്നതായി ഭൂമിയിൽ ഹാലാസ്യമെന്നു പേരോടുകൂടെ ഒരു ശിവക്ഷേത്രം ഉണ്ട്. അതു മഹാപാപങ്ങൾക്കും ശാപങ്ങൾക്കും ശാന്തിയെ ഉണ്ടാക്കുന്നതും അത്യന്തം അത്ഭുതമായതും ആണ്. അവിടെ ഹേമപത്മാകാം എന്ന നാമധേയത്തിൽ ഒരു ദിവ്യതീർത്ഥവും ത്രൈലോക്യവിശ്രുതവും സോമസുന്ദരാഖ്യവും ആയ ഒരുമഹാ ലിംഗവും ഉണ്ട്. ആ ഹേമപത്മിനീതീർത്ഥത്തിൽ സ്നാനം ചെയ്തു സോമസുന്ദരനെദർശിച്ചു പൂജിയ്ക്കുന്നവരുടെ സർവപാപങ്ങളും അഗ്നിയിൽ പഞ്ഞി എന്നതുപോലെ നശിച്ചുപോകുമെന്നു മാത്രമല്ല അവർക്കു സർവകാമലബ്ധിയും മോക്ഷപ്രാപ്തിയും ഉണ്ടാകുന്നത് ആണ്. അതുകൊണ്ട് ദേവേന്ദ്രനും, ഐരാവതവുംകൂടി ഹാലാസ്യത്തിൽപോയി സോമസുന്ദരനെ പൂജിച്ചു ശാപമോചനവും ശിവദ്രോഹപാപശാന്തിയും വരുത്തിക്കൊള്ളട്ടെ. അങ്ങനെചെയ്താൽ ഹാലാസ്യനാഥന്റെ കൃപാത രേകംകൊണ്ടുപാണ്ഡ്യഭൂപൻ ദേവേന്ദ്രന്റെ കിരീടംമാത്രം ഉടയ്ക്കുകയും, ഐരാവതം നൂറുവർഷം കാട്ടാനയായി ഭൂമിയിൽ ചുറ്റി അലഞ്ഞുനടന്നതിൽപിന്നെ പഴയപ്രകാരം അഷ്ടദിഗ്ഗജങ്ങളിൽ പ്രധാനിയായ നാല്ക്കൊമ്പനായിത്തീരുകയും ചെയ്യും.

ദുർവാസാവു ഇപ്രകാരം ശാപമോക്ഷവും പാപനാശത്തിനുള്ള വഴിയും അരുളിച്ചെയ്തതിന്റെശേഷം ശിവപ്രസാദംകൊണ്ടു തനിയ്ക്കു കിട്ടിയ മഹോല്പലകുസുമം എടുത്തു ശിരസ്സിൽധരിച്ചുംകൊണ്ടു അവിടെനിന്നും സ്വഛന്ദസഞ്ചാരിയായി തിരിച്ചു.

ഐരാവതമാകട്ടെ ഉടൻതന്നെ ദുർവാസാവിന്റെ ശാപശക്തികൊണ്ടു നീലമലയ്ക്കു തുല്യമായ ഒരു കാട്ടാനയായി. നാലുകൊമ്പുകളിൽ രണ്ടുകൊമ്പും മറഞ്ഞു. അനന്തരം അതു ദേവലോകത്തുനിന്നും പുറപ്പെട്ടു ഭൂലോകത്തിലുള്ള അതിഗഹനങ്ങളായ കാന്താരങ്ങളിൽ പ്രേശിച്ചു മറ്റുകാട്ടാനകളോടുകൂടിച്ചേർന്നു കാറ്റും മഴയും വെയിലും ഒന്നുപോലെ ഏറ്റും, ആഹാരത്തിനു യാതൊന്നും ലഭിക്കാതേയും മഹർഷിയുടെ ശാപശക്തികൊണ്ടു അതിഭയങ്കരങ്ങളായ പലപല കഷ്ടപ്പാടുകളേയും അനുഭവിച്ചു നൂറുവർഷം കഴിച്ചുകൂട്ടിയതിൽപിന്നെ ദൈവഗത്യാ ഹാലാസ്യത്തിൽ ചെന്നുപറ്റി. ക്ഷേത്രമഹത്വംകൊണ്ടു ദുർവാസാവുപറഞ്ഞ ശാപമോചനമാർഗ്ഗം അപ്പോൾ അതിനു ഓർമ്മവരികയാൽ അതു മഹാഭക്തിയോടുകൂടെ ഹേമപത്മിനീതീർത്ഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/64&oldid=170744" എന്ന താളിൽനിന്ന് ശേഖരിച്ചത്