ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ ഹാലാസ്യമാഹാത്മ്യം

നായി ദൂതന്മാരെ അയച്ചു, അവർ വിവരം ഗജേന്ദ്രനെ ധരിപ്പിച്ചു. സ്വസ്വാമിയുടെ ആജ്ഞയിങ്കൽ ഉള്ള ഭയംകൊണ്ടു ഉടൻതന്നെ ഐരാവതം മധുരാപുരിയിൽനിന്നും ഹാലാസ്യക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ഒരു സ്ഥലത്തുപോയി ഒരു പ്രസ്ഥാനം ഉണ്ടാക്കി അതിൽ സ്വസ്വാമിനാമകമായി ഇന്ദ്രേശ്വരാഖ്യം എന്നു പേരുള്ള ഒരു ലിംഗം പ്രതിഷ്ഠിച്ചു പൂജിച്ചുകൊണ്ട് ആനീപവനത്തിൽതന്നെ പിന്നെയും കുറേനാൾ വസിച്ചു. വീണ്ടും ഇന്ദ്രന്റെ ആജ്ഞപ്രകാരം ഐരാവതത്തെ കൊണ്ടുപോകുന്നതിനായി ദേവദൂതന്മാർ വരികയാൽ തന്റെ സ്വാമിയുടെ ആജ്ഞയെ ലംഘിക്കാതെ അവരോടൊന്നിച്ചു അതു ദേവലോകത്തിൽപോയി ദേവേന്ദ്രനെക്കണ്ടുവന്ദിച്ചു പഴയപോലെ അദ്ദേഹത്തിന്റെ വാഹനമായി ഭവിച്ചു. ഹാലാസ്യത്തിൽ ആന കാലുകൊണ്ടു കുഴിച്ച തീർത്ഥത്തിന്റെ പേരു ഗജപുഷ്കരണിയെന്നും, അതു പ്രതിഷ്ഠിച്ച ഗണപതിയുടെ നാമധേയം ഐരാവതഗണാധിപനെന്നും ആന പ്രസ്ഥാനംചെയ്ത വീഥിയുടെപേര് ഗജധാവനവീഥിയെന്നുംഅതുനിവസിച്ച സ്ഥലത്തിന്റെപേര് ഇപ്പൊഴും ഐരാവതപുരമെന്നും ആണ്. ഗജപുഷ്കരണിയിൽ സ്നാനംചെയ്ത് ഐരാവതഗണപതിയെ പൂജിച്ചാൽ സർവപാപങ്ങളും വലിയവലിയശാപങ്ങളും ഉടനെ ഭസ്മമാകും. ഐരാവതപുരത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഇന്ദ്രേശ്വരനെ പൂജിച്ചാൽ അനവധികാലം ഇന്ദ്രസൗഖ്യവും അനുഭവിച്ചു സ്വർല്ലോകത്തു വസിക്കാം.

അല്ലയോ താപസന്മാരേ! ഇപ്രകാരമാണ് വെള്ളാനയുടെ ശാപമോചനംചെയ്തഭഗവാനായ ഹാലാസ്യനാഥന്റെ രണ്ടാമത്തെ ലീല. ഇതിനെ പരമശിവഭക്തിയോടുകൂടെ പാരായണം ചെയ്താൽ അദ്ദേഹത്തിന്റെ കൃപാതിരേകംഹേതുവായിട്ട് മഹാരോഗങ്ങളും ശാപഭയങ്ങളും പാപങ്ങളും ഒന്നുപോലെ നാശമാകുമെന്നു മാത്രമല്ല ഇഹത്തിൽ സർവഭോഗാനുഭൂതിയും പരത്തിൽ ശിവസായൂജ്യവും കിട്ടുകയും ചെയ്യും.

                              ഏഴാം അദ്ധ്യായം
                     ഐരാവതശാപമോചനം എന്ന രണ്ടാംലീല
                                 സമാപ്തം

___










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/66&oldid=170746" എന്ന താളിൽനിന്ന് ശേഖരിച്ചത്