ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨ ഹാലാസ്യമാഹാത്മ്യം

ലെ പൂജിക്കുകയും ചെയ്തു എങ്കിലും സന്താനലാഭം ഉണ്ടായില്ല. മലയധ്വജൻ പിതൃനിയോഗമനുസരിച്ചു, കൃപാശാലിയും ഹാലാസ്യനാഥനും ആയ സുന്ദരേശനെ വഴിപോലെ ദർശിച്ചു പൂജിച്ചതിൽ പിന്നീടെ രാജ്യകാര്യങ്ങളിൽ പ്രവേശിക്കുകയുള്ളൂ. ഇങ്ങനെ പതിനായിരം വർഷം അദ്ദേഹം രാജ്യം ഭരിച്ചു. എന്നിട്ടും പുത്രന്മാരുണ്ടായില്ല. അനന്തരം അദ്ദേഹം ശങ്കരപ്രീതിക്കായി സോമവാരവ്രതം, ശിവരാത്രിവ്രതം, പ്രദോഷവ്രതം മുതലായ മുഖ്യശിവവ്രതങ്ങൾ എല്ലാം അനുഷ്ഠിയ്ക്കുകയും, വ്രതമുള്ള ദിവസങ്ങളിൽ ദാനധർമ്മങ്ങൾ നടത്തുകയും രാത്രിയിൽ അല്പം പോലും ഉറങ്ങാതെ പൂജാനമസ്കാരാദികളോടുകൂടെ സുന്ദരേശ്വരസേവചെയ്യുകയും ചെയ്തുവന്നു. അതുകൊണ്ടും പുത്രന്മാരുണ്ടായില്ല. ഒടുവിൽ അദ്ദേഹം സുന്ദരേശ്വരസാന്നിധ്യത്തിൽ വച്ചു തൊണ്ണൂറ്റി ഒമ്പതു അശ്വമേധയാഗംചെയ്തു. അതുകൊണ്ടും സിദ്ധിക്കായ്കയാൽ നൂറാമത്തെ അശ്വമേധത്തിനായി ആരംഭിച്ചപ്പോൾ സ്വപദനാശം വരുമെന്നു വിചാരിച്ചു വിഭ്രാന്തചിത്തനായ ദേവേന്ദ്രൻ വന്നു മലയധ്വജനോടു പുത്രനുണ്ടാകുന്നതിനു അശ്വമേധം കഴിക്കുന്നതിനെക്കാൾ പുത്രകാമേഷ്ടിചെയ്യുന്നതാണുത്തമമെന്നു പറയുകയാൽ ഉടൻതന്നെ അശ്വമേധം അവസാനിപ്പിച്ചുംവച്ചു പുത്രകാമേഷ്ടിചെയ്യിച്ചു വളരെ വളരെ ദ്രവ്യങ്ങൾ ദാനംചെയ്തു. ഉടനെ അഷ്ടമൂർത്തിയായ ഭഗവാന്റെ എട്ടു ശരാരങ്ങളിൽ ഒന്നായ വേദികയിലെ പാവനമായ അഗ്നികുണ്ഡത്തിൽ നിന്നും മീനാക്ഷീഭഗവതിനിജാംശം കൊണ്ടു കന്യകാരൂപം ധരിച്ചവതരിച്ചു. ആ കന്ന്യകയുടെ കോമളാകൃതിയും ശ്യാമളവർണ്ണവും മൂന്നുവയസ്സു പ്രായംതോന്നിക്കുന്ന ശരീരപുഷ്ടിയും നീണ്ടിരുണ്ടു അഗ്രംചുരുണ്ടതലമുടിയും പൂർണ്ണചന്ദ്രോപമമായ മുഖവും, അർദ്ധചന്ദ്രാകാരമായ ഫാലതലവും കാമചാപം പോലുള്ള ചില്ലീയുഗളവും ആയതങ്ങളായ കണ്ണുകളും ശോണാധരവും തിലകുസുമസമാനമായ നാസികയും കമ്രമായ കംബുകണ്ഠവും കുന്ദകുഗ്മളോപമങ്ങളായ രദനങ്ങളും കിഞ്ചിതംകുരിതങ്ങളായ മൂന്നുമുലകളും കോമളവല്ലികൾപോലെയുള്ള പാണികളും ആലിലയ്ക്കൊത്ത ഉദരവും കൃശമായ മധ്യപ്രദേശവും, കുംഭീമസ്തകംപോലെ വിസ്താരമായ നിതംബവും കദളീകാണ്ഡം കണക്കുള്ള ഊരുദ്വയവും കാമതൂണിരോപമങ്ങളായ ജംഘകളും ശോണാംബുജസമാനങ്ങളായ പാദയൂഗളവും, അണിഞ്ഞിട്ടുള്ള ദിവ്യാംബരങ്ങളും ഗന്ധപുഷ്പമാല്യങ്ങളുംമറ്റും എല്ലാംകൊണ്ടു അതിസുന്ദരിയും തേജോരൂപിണിയും ആയിട്ടവതരിച്ച മീനാക്ഷീഭഗവതി മലയധ്വജപാണ്ഡ്യന്റെ ഭാര്യയായ കാഞ്ചനമാലയുടെ മടിയിൽ ചെന്നിരുന്നു അമ്മേ! എന്നുവിളിച്ചുംകൊണ്ടു ബാലലീലകൾ ആരംഭിച്ചു. കന്ന്യകാലാഭം കൊണ്ടു സന്തോഷസാഗരനിമഗ്നയായ കാഞ്ചനമാലയുടെ മടിയിൽചെന്നുകയറിയിരുന്നു മധുരാലാപസമേധം കൊഞ്ചിക്കുഴയുന്ന ബാലികയെ രാജാവു, തീരാത്ത ഔൽസുക്യത്തോടുകൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ സൃഷ്ടിസ്ഥിതി സംഹാരങ്ങൾ മൂന്നിനുംതാൻ അധികാരിണിയാണെന്നതിന്റെ മുദ്രയോ എന്നു കാണികൾ സംശയിച്ചുപോകത്തക്കവണ്ണം നെഞ്ചിൽകിഞ്ചിൽ കിളിർത്തുതുടങ്ങിയ കുചത്രിതയങ്ങൾക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/74&oldid=170754" എന്ന താളിൽനിന്ന് ശേഖരിച്ചത്