ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമഹാത്മ്യം.

 മധുരിപുവിധിശക്രുമുഖ്യദേവൈ

രപിനിയാമാർച്ചിതപാദരങ്കജായ കനകഗിരിശരാസനായതുഭ്യം രജതസഭാരതയേ നമശ്ശിവായ

ഹാലസ്യനാഥായ മഹേസ്വരായ ഹാലാഹലാലംകൃതകന്ധരായ മീനേക്ഷണായഃ പതേശിവായ നമോനമസ്സുന്ദരതാണ്ഡവായം

 പതഞ്ജലിമഹാർഷിയുടെ മേൽപ്രകാരമുള്ള സ്തുതികേട്ട് സന്തോഷ്യചിത്തനായ താണ്ഡവമൂർത്തി ഉടൻതന്നെ ഭക്തജനഹൃദയാഹ്ലദകവും ദർശിഗാക്കളുടെ ഹൃദയഗ്രന്ഥിയെ ഭേദിക്കുന്നതായ അത്ഭുതതാണ്ഡവം നിർത്തി ചീറത്തിൽനിന്നും ഇറങ്ങിവന്ന് ദണ്ഡമെന്നപോലെ സാഷ്ടാംഗപ്രണാമനായി തന്റെ മുമ്പിൽകിടന്ന പതഞ്ജലിയുടെ സമീപത്തിൽച്ചെന്ന് അല്ലയോ മഹാഭാഗനായ മഹർഷിശ്രേഷ്ഠാ നീ ഉത്ഥാനം ചെയ്യുക. നിന്റെ ആഗ്രഹം എന്തെന്നുപറഞ്ഞാൽ ഞാൻ അതു സാധിച്ചുതരാം എന്നുപറഞ്ഞു.
                പതഞ്ജലി അതുകേട്ടു അല്ലയോ ഭഗവാനേ ഇനിക്കു അങ്ങയുടെ ഈ ദൃശ്യമായ താണ്ഡവം എല്ലാ ദിവസവും ഒന്നുപോലെകാണണമെന്ന് വളരെ ആശയുണ്ട്. അതുകൊണ്ട് ഭക്തപരായണനായ നിന്തിരുവടി താണ്ഡവമൂർത്തിയായി ഇവിടെ സാന്നിദ്ധ്യം ചെയ്യണം. ഞാൻദിവസം പ്രതിയും ചിദംബരത്തിപോയി നടേശനായ അങ്ങയുടെ നൃത്തം കണ്ടതിൽവെച്ചുണ്ടായ പുണ്യപരിപാകംകൊണ്ടാണ് ഇനിക്കും മഹർഷിമാർക്കും ഇപ്പോൾ ദ്വാദശസ്ഥനമായ ഈ ജിവൻമുക്തിപുരത്തിൽവെച്ച് അങ്ങയുടെ ദിവ്യതാണ്ഡവം കാണ്മാൻഭാഗ്യമണ്ടായത്. തന്മൂലം ഞങ്ങൾ എല്ലാവരും ഒന്നുപോവെ കൃതാർത്ഥന്മാരും ആയി. 
           പരമശിവൻ അതുകേട്ടു പറഞ്ഞു

അല്ലയോ പതഞ്ജലെ നീ ഏതുപ്രകാരത്തിൽ ആഗ്രഹിക്കുന്നുവോ അപ്രകാരത്തിൽ ഭവിക്കുന്നതിനു ഞാൻ ആഗ്രഹിക്കുന്നു. നീ എന്തുകൊണ്ടും എന്റെ ഭക്തശിരോമിണിയും ഞാൻ ഭക്തന്മാരുടെ ത്രൈലോകദുല്ലമായ ആഗ്രഹങ്ങൾപോലും സാധിച്ചുകൊടുക്കുന്നവനും ആണ്. നീ എന്റെ സന്നിധിയിൽത്തന്നെ ദ്വാദശാന്തസ്ഥാനമായ താണ്ഡവമൂർത്തിയെയും ധ്യാനിച്ചികൊ​ണ്ട് പാർത്തുകൊള്ളുക. ലോകത്തിൽ ഉള്ളവരിൽ യും വെച്ച് ശ്രേഷ്ഠൻ ബ്രപ്മാവാണല്ലോ. അദ്ദേഹത്തെക്കാളും ശ്രേഷ്ഠമാണു മഹാവിഷ്ണു. അദ്ദേഹത്തിലും കൂടുതൽ മഹാത്മ്യം ഹരനുണ്ട്. ആ ഹാരനോളെയും ശ്രേഷ്ഠനാണ് ഈശ്വര. ഈശ്വരെനാക്കാൾ സദാശിവനും സദാശിവനേക്കാൾബിന്ദുവും ബിന്ദുവിനേക്കാൾ നാദവും നാദത്തേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/92&oldid=170761" എന്ന താളിൽനിന്ന് ശേഖരിച്ചത്