ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧- അദ്ധായം ---- ആറാം ലീല ൭൧

ക്കാൾ പരാശക്തിയും , പരാശക്തിയേ്ക്കാൾ പരശിവനും ശ്രേഷ്ഠനാണ്. ദ്വാദാശാന്തിത്തിങ്കൾ ഉള്ള പരമാനദാണ്ഡവും ഒമ്പതുശക്തികളും കൂടി ലയിക്കുന്നതാണ്. അതുകൊണ്ടത്രെ താണ്ഡവമൂർത്തിയേക്കാൾ ശ്രേഷ്ഠവുമായി മറ്റൊരു മൂർത്തിയും ഇല്ലെന്നുപറഞ്ഞതു്. ഈ നവതത്വലീനമായ എന്റെ താണ്ഡവമൂർത്തിയെ ധായനിച്ചുകൊണ്ട് സർവ്വവും ഉപേക്ഷിക്കുന്നവനും തീർച്ചയായും മോകേഷംകിട്ടും. ഭോഗമോക്ഷാർത്ഥികൾ എന്റെ താണ്ഡവമൂർത്തിയെ മാത്രം ധാനിച്ചാൽ പോരും. അല്ലയോ മഹാമുനേ സൂഖ്മപാഞ്ചാക്ഷരാഖ്യമാകുന്ന പ്രണവത്തിനും പഞ്ചകൃത്യവിധിയായ താണ്ഡവമൂർത്തിക്കും തമ്മിൽ വ്യാചവാചകസംബന്ധമുണ്ടെന്നുള്ളതിൽ യാതൊരു സംശയവുമില്ല. സമഷ്ഠിഭൂതമായ വേദമൂലമഹാമന്ത്രത്തിന്റെ അർത്ഥം ഞാൻനൊന്നും വ്യഷ്ഠിഭൂതങ്ങളായ മന്ത്രങ്ങളുടെ അർത്ഥം ബ്രപ്മാദികളായ അന്യ ദേവതകളെന്നും , നീ ധരിച്ചുകൊള്ളുക. അതുകൊണ്ട് ദ്വാദശാന്തപദത്തിങ്കൽ ഉള്ള എന്റെ താണ്ഡവത്തെ ദർശിക്കുന്നവർ ജീവന്മുക്തമ്മാരായിഭവിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. ഏതൊരുത്തൻത്തന്നെ ആയിരുന്നാലും , അവൻ ചെയ്തിട്ടുള്ള ഏതെങ്കിലും പുണ്യം കൊണ്ട് അവന്റെ ജീവിതദശാകാലത്തിനുള്ളിൽ ഒരുദിവസം എങ്കിലും അവന്റെ അതിപാവനമായ താണ്ഡവലീലയെ ദർശിക്കുന്നതായാൽ അവൻ ഭുക്തിക്കും. മുക്തിക്കും ഒന്നുപോലെ പാത്രവാനാകുമെന്നുള്ളതിനു യാതൊരു സംശയവും ഇല്ല. അതുപോലെത്തന്നെ നിന്നാൽ കൃത്യമായ സ്ത്രോത്രങ്ങളെ ഭക്തിപൂർവംപഠിക്കുന്നവനും, ഞാൻ ആയുരാരോഗ്യസമ്പത്തോടെ അമിതമായി പ്രധാനം ചെയ്യും. മാസങ്ങളിൽ വെച്ച് സ്രേഷ്ഠമായ ധനുമാസത്തിലെ തിരുവാതിരനാളിൽ അതിരാവിലെ ഹേമപത്മിനിയിൽ സ്നാനം ചെയ്ത് എന്റെ സിന്ദരമാ. താണ്ഡവം ദർശിക്കുന്നതായാൽ പാപവിനിർമ്മുക്തനും സർവൈശ്വർയ്യസമ്പന്നനും, ആയി ഇഹലോകത്തിൽ അനവധി ഭോഗങ്ങൾ ഭുജിക്കുകയും അവസാനത്തിൽ സായൂജ്യം പ്രാപിക്കുകയും ചെയ്യും. ദിവസം പ്രതിയും, ഹേമപത്മിനിയിൽസ്നാനം ചെയ്തു, മഹാദേവിയായ മീനാക്ഷിയെയും എന്റെ മഹാലിംഗത്തെയും പ്രദിക്ഷണം, നമസ്കാരം, സേസ്ത്രം ഇവകൾക്കൊണ്ടും സന്തോഷിപ്പിച്ചും, രൌപ്യമയമായ സഭയിൽ പ്രവേശിച്ച് മണ്ഡപമദ്ധ്യത്തിങ്കൽ ഉള്ള ശ്േഷ്ഠവും , നിത്യവും ആയ താണ്ഡവമൂർത്തിയെ നമസ്കരിച്ചു. അതിന്റെ മുമ്പാൽനിന്നുകൊണ്ട് എന്റെ മന്ത്രമാകുന്ന പഞ്ചാക്ഷരം ആയിരത്തിയെട്ട് ഉരിവ് ജപിച്ചാൽ അവന്റെ സർവപാപങ്ങളും തീരും. ഒരുത്തൻ ധനുമാസത്തിലെ തിരുവാതിരതുടങ്ങി ഒര വത്സരക്കാലംവരെയും ശുദ്ധമനസ്സോടുകൂടെ ഹേമപത്മിനിയിൽ മേല്പറഞ്ഞക്രത്തിൽ എല്ലാം എടവിടാതെ സ്നാനം ചെയ്തു വ്രതം സമാപിക്കുന്നതായാൽ അങ്ങനെ ചെയ്യുന്നവൻ പുത്രാത്ഥിയായിരുന്നാൽ അവനു പുത്രലാഭവും , അർത്ഥാർത്ഥിയായിരുന്നാൽ അർത്ഥലാഭവും കന്യകാർത്ഥിയായിരുന്നാൽകന്യകാലാഭവും , വിദ്യാർത്ഥിയായിരുന്നാൽ ,വിദ്യാലാഭവും , രോഗിയായിരുന്നാൽ ആരോഗ്യവും മറ്റെന്തെങ്കിലും ആഗ്രഹത്തോടുകൂടെ ആയിരുന്നാൽ അതും അനായസേനലഭിക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/93&oldid=170762" എന്ന താളിൽനിന്ന് ശേഖരിച്ചത്