ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮

യെന്നാലീ ഹതജീവിതം വിടുവതിൽ
കില്ലില്ല മേ തെല്ലുമേ.

വീൺവാക്യങ്ങൾ=വ്യത്ഥൎങ്ങളായ വാക്യങ്ങൾ.
ധൃതദ്വേഷൻ=ദ്വേഷത്തോടു കൂടിയവൻ.
പ്രേമാവ=പ്രേമം (സ്നേഹം)
ഹതജീവിതം = കെട്ട ജീവൻ.

ഉരസി നിഹിതസ്താരോ ഹാരഃ കൃതാ ജഘനേ ഘനേ
കളകളവതി കാഞ്ചീ പാദൌ രഞന്മണിനൂപുരൌ
പ്രിയമഭിസരസ്യേവം മുഗ്ദ്ധേ ത്വമാഹതഡിണ്ഡിമാ
യദി കിമധികത്രാസോൽകംപാ ദിശസ്സമുദീക്ഷസേ. (൨൯)

അഭിസാരത്തിനു അനുരൂപമായ വേഷത്തോടെ പ്രിയനേ അഭിസരിക്കാൻ ഭാവിക്കയും ശങ്കിച്ചു ചുറ്റു നോക്കുകയും ചെയ്യുന്ന നായികയോടു സഖി ചോദിക്കുന്നു.

താരം ഹാരമുരസ്സിലും കളകളം തഞ്ചുന്ന കാഞ്ചീഗുണം
സ്ഫാരശ്രീജഘനത്തിലും മുഖരമാമിത്തണ്ട കാൽത്താരിലും
സ്വൈരം ചേത്തുൎ തമുക്കടിച്ചഭിസരിക്കാൻ പോകയാണെങ്കിലി-
ന്നേരം പാരമുഴന്നു ദിക്കുകളയേ! നോക്കുന്നതെന്തിന്നു നീ?

താരംഹാരം= നിർമ്മലമായ മുത്തുമാല.
കളംകളം=മധുരമായ കിലുക്കം.
കാഞ്ചിഗുണം=അരഞാൺ.
സ്ഫാരശ്രീജഘനം=സ്ഫാരയായ (പ്രവൃദ്ധയായ) ശ്രീയോടു കൂടിയ ജഘനപ്രദേശം.
മുഖരം=ശബ്ദിക്കുന്നത്.
തമുക്കടിച്ച്=കൊട്ടിഘോഷിക്കുന്നതുപോലെ ഉള്ള ഒരുക്കങ്ങളൊടു കൂടെ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/38&oldid=171090" എന്ന താളിൽനിന്ന് ശേഖരിച്ചത്