ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൩

പ്രാണം പോക്കും പ്രവാസവ്യസനകഥയിരി-
ക്കട്ടെയുണ്ടായിടൊല്ലാ
മാനം പോലും മഹാസങ്കടമിതിസകല-
ക്കുംൎ മനസ്സാദ്രമായി.

അംബുദാഡുംബരജനിതസമുദ്വേഗൻ=അംബുദങ്ങളുടെ (മേഘങ്ങളുടെ) ആഡംബരം (ഘോഷം) കൊണ്ട് ജനിതമായിരിക്കുന്ന സമുദ്വേഗത്തോടു (വ്യാകുലതയോടു) കൂടിയവൻ.
പ്രവാസവ്യസനകഥ=പ്രവാസം (വിരഹം) നിമിത്തം ഉണ്ടാകുന്ന വ്യസനത്തെ കുറിച്ചുള്ള കഥ.

സ്വം ദൃഷ്ട്വാ കരജക്ഷതം മധുമദക്ഷീബാവിചായ്യേൎഷ്യൎയാ
ഗച്ഛന്തീ ക്വ ഗച്ഛസീതി വിധൃതാ ബാലാ പടാന്തേ മയാ
പ്രത്യാവൃത്തമുഖീ സബാഷ്പനയനാ സാ മുഞ്ച മുഞ്ചേതി മാം
കോപപ്രസ്ഫുരിതാധരം യദവദത്തൽ കേന വിസ്മായ്യൎതേ (൪൭)

പ്രമാദത്താൽ കലഹാന്തരിതയായ നായികയെ ഉദ്ദെശിച്ചു നായകൻ പറയുന്നു.


ഹാലാപാനേന മത്താ നിജകരജപദം
കണ്ടു ശങ്കിച്ചു സേഷ്യാൎ
ബാലാ പോകുമ്പൊളേന്തിപ്പുടകയരുളിനേ-
നെങ്ങു പോകുന്നിതെന്നായ്
ലോലാപാംഗീടെ സാചീകൃതവദനമുദ-
സ്രേക്ഷണം മുഞ്ച മുഞ്ചേ-
ത്യാലാപം കോലകമ്പ്രധരമതുപൊഴുതെ-
ന്നുള്ളിൽനിന്നെങ്ങനേ പോം.

ഹാലാപാനേന=ഹാലയുടെ (മദ്യത്തിന്റെ) പാനംകൊണ്ട്
മത്തി=മദിച്ചവൾ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/53&oldid=171107" എന്ന താളിൽനിന്ന് ശേഖരിച്ചത്