ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൮

ധന്യാഹം=ഞാൻ ധന്യയാകുന്നു. മറ്റുള്ളവരെ പോലെ ചാപല്യം കാണിക്കുന്നവളല്ല എന്നു താൽപയ്യം‌ൎ.
കേട്ടിടാമായഭീഷ്ടം=അങ്ങു പുറപ്പെട്ടുകഴിഞ്ഞാൽ ഞാൻ ജീവഹാനിയെ ചെയ്തു എന്നുള്ള വത്തൎമാനം കേൾക്കാം എന്നു താൽപയ്യംൎ.

ലഗ്നാ നാംശുകപല്ലവേ ഭൂജലതാ നോ ദ്വാരദേശേ സ്ഥിതം
നോ വാ പാഡയുഗേ മുഹുന്നിൎപതിതം തിഷ്ഠ്യേതി നോക്തം വചഃ
കാലേ കേവലമംബുദാളിമലിനേ ഗന്തും പ്രവൃത്തശ്ശഠ-
സ്തമ്പ്യാ ബാഷ്പജലൗഘകല്പിതനദീപൂരേണ രുദ്ധഃ പ്രിയഃ (൫൩)

പ്രസ്ഥാനപ്രവൃത്തനായ നായകനെ നായിക തടുത്ത പ്രകാരത്തെ കവി പറയുന്നു.


നീലാംഭോജാക്ഷി നിന്നില്ലവൾ നടയെ മുട-
ക്കിപ്പിടിച്ചില്ല കയ്യാൽ
ചേലാന്തത്തെപ്പതിച്ചില്ലടിയിണയിലുര-
ച്ചില്ല നില്ക്കെന്നവാക്കും
കാളാംഭോദാളി മേളിച്ചിളകിയ സമയേ
പോകുവാനായ് തുനിഞ്ഞോ-
രാളാമ് കാന്തന്റെ യാനം നയനജലനദീ-
നിർജ്ധരത്താൽ തടുത്താൾ

ചേലാന്തം=ചേലത്തിന്റെ (വസ്ത്രത്തിന്റെ) അറ്റം.
കാളാംഭോദാളി=നീലങ്ങളായ മേഘങ്ങളുടെ ആളി (സമൂഹം)
നയനജലനദീനിർജ്ധാരം=നയനജലംകൊണ്ടുണ്ടായ നദിയുടെ നിർജ്ധരം (പ്രവാഹം)

വിരഹവിഷമഃ കാമഃ കാമം തനും കുരുതേ തനും
ദിവസഗണനാദക്ഷസ്സ്വൈരം വ്യപേതഘൃണോ യമഃ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/58&oldid=171112" എന്ന താളിൽനിന്ന് ശേഖരിച്ചത്