ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഭോഗചിഹ്നാങ്കിതമായ തല്പത്തെ കവി വർണ്ണിക്കുന്നു.

വീടിച്ചെഞ്ചാറുചേർന്നിട്ടൊരിടമഗുരുപങ്കാങ്കമാർന്നിട്ടൊരേടം
കൂടിച്ചൂർണ്ണക്കുറിക്കൂട്ടൊരിടമരുണമാം ചേവടിപ്പാടൊരേടം
വാടിശ്ശീർണ്ണങ്ങളാം പൂക്കളൊടുമിടയിലേറച്ചുളുക്കോടുമിന്നി-
ക്കോടിശ്ശയ്യാസ്തരം പെൺകൊടിയുടെ രതഭേദങ്ങളെക്കാട്ടിടുന്നു.

വീടി = വെറ്റില.
അഗരുപങ്കാങ്കം = അകിൽച്ചാറിന്റെ പാട്.
ശീർണ്ണങ്ങൾ = ചിതറിയ.
കോടിശ്ശയ്യാസ്തരം = പുത്തനായ മെത്തയിലെ പിരിപ്പ്.
രതഭേദങ്ങൾ = വാത്സ്യായനപ്രോക്തങ്ങളായ സംഭോഗഭേതങ്ങൾ.

വീടിച്ചെഞ്ചാറ് മാർജ്ജാരകരണത്തെ സൂചിപ്പിക്കുന്നു. "പ്രസാരിതെ പാണിപാദെ ശയ്യാസ്ചൃശി മുഖോരസി. ഉന്നതായാം സ്ത്രീയ: കട്യാം മാർജ്ജാരകരണം വിദഃ"

അഗുരുപങ്കം ഐബേന്ധത്തെ സൂചിപ്പിക്കുന്നു. "ഭൂഗതസ്തഭാരാസ്യമസ്തകാമന്നതസ്ഫിജ മധോമുഖീം സ്ത്രിംയംക്രാമതി സ്വകരകൃഷ്ടമേഹനെ വല്ലഭേ കരിവദൈഭമച്യുതേ."

ചൂർണ്ണക്കറിക്കൂട്ട് ധൈനുകബന്ധത്തെ സൂചിപ്പിക്കുന്നു. 'ന്യസ്തഫസ്തയുഗളാ നിജേ പദേ യോഷിദേതി കടിരൂഢ വല്ലഭാ അഗ്രതോ യദിശനൈരധോമുഖീധൈനുകം വൃഷവദുന്നതെ പ്രിയെ."

ചേവടിപ്പാട് പുരുഷായിതത്തെ സൂചിപ്പിക്കുന്നു.

ചിതറിയപൂക്കളും ചുളുക്കുകളും രതിരഭസത്തിൽ സാധാരണങ്ങളാകുന്നു.


അഹം തേനാഹ്രതാ കിമപി കഥയാമീതി വിജനേ
സമീപേ ചാസീനാ സരളഹൃദയത്വാദവഹിതം






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/68&oldid=171123" എന്ന താളിൽനിന്ന് ശേഖരിച്ചത്